Sunday, 26 June 2016

എണീറ്റയുടൻ ഭൂമി തൊട്ടു വന്ദിക്കണം

manoramaonline.com

എണീറ്റയുടൻ ഭൂമി തൊട്ടു വന്ദിക്കണം

by സ്വന്തം ലേഖകൻ

രാവിലെ എണീറ്റ് പാദങ്ങൾ നിലത്തു വയ്ക്കുന്നതിനു മുൻപു തറയിൽ (ഭൂമി) തൊട്ടു ശിരസ്സിൽ വയ്ക്കണമെന്നു മുതിർന്നവർ പറയാറില്ലേ.ഇത്‌ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയേണ്ട. രാവിലെ എണീറ്റ് രണ്ടു കൈപ്പടങ്ങളും നിവർത്തി ലക്ഷ്മീദേവിയെയും സരസ്വതീദേവിയെയും പാർ‌വതീദേവിയെയും പ്രാർ‌ഥിക്കണം. ധനം, വിദ്യ, ശക്തി എന്നിവയ്ക്കു വേണ്ടിയാണീ പ്രാർ‌ഥന. വലതുവശം തിരിഞ്ഞ് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേൽക്കുന്നതാണ് ഉത്തമം. എഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിക്കണം.
‘‘കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം
’’
കിടക്കയിൽ നിന്നു പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനു മുൻപു ഭൂമിമാതാവിനെ തൊട്ടു ശിരസ്സിൽ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും
ആചാര്യൻമാർ വിധിച്ചിട്ടുണ്ട്.
‘‘സമുദ്രവസനേ ദേവീ
പർ‌വതസ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ
’’
(സമുദ്രത്തിലേക്കു കാല്‍‌വച്ചും പര്‍‌‌വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു
മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും. ) എന്നു ചൊല്ലി ഭൂമി തൊട്ടു ശിരസ്സിൽ വയ്ക്കാം. ഇതിനു ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിലുള്ള ഊർജം (സ്റ്റാറ്റിക്) അല്ല എഴുന്നേൽക്കുന്ന സമയത്തുള്ളത്. എഴുന്നേൽക്കുമ്പോൾ കൈനറ്റിക് എനർജിയാണു ശരീരത്തിൽ നിറയുന്നത്. ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിലെ മലിനോർജം പോയി ശുദ്ധോർജം നിറയുന്നു. ഉണർന്നെണീക്കുമ്പോൾ ആദ്യം കാലാണു തറയിൽ തൊടുന്നതെങ്കിൽ ഊർജം താഴൊട്ടൊഴുകി ശരീരബലം കുറയുന്നു. കൈ ആദ്യം തറയിൽ തൊടുമ്പോൾ ഊർജം മുകളിലേക്കു വ്യാപിച്ച് കയ്യിലൂടെ പുറത്തുപോകുകയും അതിന്റെ ഫലമായി ശരീരബലം ഇരട്ടിക്കുകയും ചെയ്യുന്നു.  

No comments :

Post a Comment