Thursday, 30 June 2016

55. ശിംശപാവൃക്ഷം. (Amherstia nobilis).

സസ്യപരിചയം ഇന്ന്
55. ശിംശപാവൃക്ഷം. (Amherstia nobilis).
തോട്ടങ്ങളിലും റോഡരികിലും വെക്കാൻ അനുയോജ്യമായ ഔഷധ ഗുണവും ഭംഗിയും നല്ല പൂക്കളും ഉള്ള മരങ്ങളുടെ വിവരങ്ങൾ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു അത്തരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് താഴെ കൊടുത്തിട്ടുള്ള മരം. ...
അശോകം ഉൾപ്പെടുന്ന സിസാൽപിനേസിയേ കുടുംബത്തിൽപെടുന്ന ശിംശപാവൃക്ഷം. (ശാസ്ത്രീയനാമം: Amherstia nobilis). orchid tree, queen of flowering trees എന്നെല്ലാം അറിയപ്പെടുന്നു. Amherstia ജനുസ്സിലെ ഏക സ്പീഷിസ് ആണ് ഈ ചെടി. 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. പൂവിന്റെ മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങൾ ചേർന്ന വ്യത്യസ്ത രൂപമാണ്. ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ് ഇവ. ചെടിയുടെ ശാഖകൾ താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പൂക്കൾ കാണപ്പെടുക. ഇലകൾ സാധാരണപോലെ പച്ചയും തളിരിലകൾ തവിട്ടുനിറവുമാണ്. മ്യാന്മാർ ആണ് ജന്മദേശം. അതിനാൽ Pride of Burma എന്ന് അറിയപ്പെടുന്നു. ബർമയുടെ അഭിമാനം എന്ന് ഈ മരം അറിയപ്പെടുന്നു, രാമായണത്തിൽ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമർ‌ശിച്ചിട്ടുണ്ട്.

“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/
See More






Faisal Bava's photo.












LikeShow more reactions
Comment
5 Comments
Comments
Anitha Mullassery Aravindan ചെടി എവിടെ കിട്ടും
LikeReply14 hrs
Vinod Mu ithinu keralathil adhikam pracharam illa
R Sunil ഈ ചെടിയുടെ തൈ കിട്ടാൻ വളരെ പ്രയാസമാണ്. തിരുവനന്തപുരത്തെ പാറശാലയക്കടുത്തുള്ള "ആത്മനിലയം" നഴ്സറിയിൽ ഉണ്ട്. 900-1200 വരെയാണ് വില. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശിംശിപയോട് വളരെയധികം സാമ്യമുള്ള ഇലകളോട് കൂടിയ " Brownea Coccenia" എന്ന ചെടി ശിംശിപയാണെന്ന് പറഞ്ഞ് ചില നഴ്സറിയിൽ വിൽക്കുന്നുണ്ട്. ശിംശിപയുടെ ഇലയേക്കാൾ വളരെ വീതി കുറഞ്ഞതാണ് ഇതിന്റെ ഇലകൾ. ചിത്രം താഴെ കൊടുക്കുന്നു.


Faisal Bava to Krishi(Agriculture

No comments :

Post a Comment