ശ്രീനഗർ
∙ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ കശ്മീർ വിറയ്ക്കുന്നു. ഇന്നലെ സിആർപിഎഫ്
ജവാൻമാരുടെ മരണത്തിനിടയാക്കിയ സംഭവം അടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം
ഒട്ടേറെ ആക്രമണങ്ങളാണു സംസ്ഥാനത്തുണ്ടായത്. ഈ മാസം മൂന്നിന് അനന്ത്നാഗ്
ജില്ലയിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്നു
ജവാൻമാർ മരിച്ചിരുന്നു.
ശ്രീനഗർ–ജമ്മു ദേശീയപാതയിൽ ബിജ്ബെഹ്റയ്ക്കു സമീപം അവധി കഴിഞ്ഞു ജോലിസ്ഥലത്തേക്കു മടങ്ങുകയായിരുന്ന ജവാൻമാരെയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തിനു നേരെ സമീപ പാതകളിൽ പതിയിരുന്ന ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപാണ് അടുത്തദിവസം അനന്ത്നാഗിൽത്തന്നെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഭീകരരുടെ വെടിയേറ്റു മരിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു വെടിവയ്പ്.
ഈ മാസം 17നു ജമ്മുവിൽ രണ്ടു ക്ഷേത്രങ്ങൾ അശുദ്ധമാക്കിയ സംഭവം അശാന്തി വിതച്ചിരുന്നു. അമർനാഥ് യാത്ര നടക്കാനിരിക്കെ സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായിരുന്നു അത്. തുടർന്നു പലേടത്തും അക്രമങ്ങളുണ്ടായി. ഇന്റർനെറ്റ് സേവനം അധികൃതർ വിച്ഛേദിച്ചു. അന്നുതന്നെ കുപ്‌വാര ജില്ലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കവെ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ഈ മാസം 14നു കുപ്‌വാരയിൽ നുഴഞ്ഞുകയറിയ ഭീകരരെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ നാലു സൈനികർക്കു വെടിയേറ്റിരുന്നു.

No comments :
Post a Comment