ഞരമ്പിലേക്കു കുത്തിവയ്ക്കാവുന്ന ഉപ്പുതരിയോളം വലിപ്പമുള്ള ക്യാമറ!
അതെ, ഒരു സൂചിദ്വാരത്തില്‍ ഒതുങ്ങുന്ന ക്യാമറ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുട്ഗാര്‍ട്ടിലെ (University of Stuttgart) ഗവേഷകര്‍ കണ്ടു പിടിച്ചിരിക്കുന്നു. പുതിയ ശാസ്ത്ര വാര്‍ത്തകള്‍ പുറത്തു വിടുന്ന ഫിസ്.ഓര്‍ഗ് വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ ക്യാമറ ചികിത്സാ ആവശ്യങ്ങള്‍ക്കും അതോടൊപ്പം നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായി ഉപോയഗിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഉപ്പുതരിയോളം വലിപ്പം എന്നാണ് ക്യാമറയെ പറ്റി അവര്‍ പറയുന്നത്. മൂന്നു ലെന്‍സുളാണ് ഇതില്‍ ഒതുക്കിയരിക്കുന്നത്. സാധാരണ ലെന്‍സ് ഉപയോഗിച്ചാല്‍ ഇത്ര ചെറിയ ക്യാമറ സൃഷ്ടിക്കാനാവില്ലാത്തതിനാല്‍ 3D പ്രിന്റിങ് അല്ലെങ്കില്‍ ആഡിറ്റീവ് നിര്‍മ്മാണം (additive manufacturing) എന്നു വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇവയെ രണ്ടു തലമുടി ഇഴകളുടെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഇവ കണ്ടുപിടിക്കാൻ സാധിക്കാത്ത നിരീക്ഷണ ക്യാമറകളായും, സ്വതന്ത്ര കാഴ്ചയുള്ള (autonomous vision) റോബോട്ടുകളിലും ഡ്രോണുകളിലും ഉപയോഗിക്കാം.
ഈ കുഞ്ഞന്‍ ക്യാമറയ്ക്ക് മൂന്നു മില്ലീമീറ്റര്‍ അകലത്തില്‍ നിന്നു പോലും ഫോക്കസു ചെയ്യാനാകും. പുതിയ ക്യാമറാ സിസ്റ്റത്തെ മൊത്തമായി ഒരു സാധാരണ ഇഞ്ചക്ഷന്‍ സൂചിദ്വാരത്തിന് ഉള്‍ക്കൊള്ളാനാകും എന്നത് നിരുപദ്രവകരമായ എന്‍ഡോസ്‌കോപ്പിക് നിരീക്ഷണങ്ങള്‍ക്ക് വളരെ സഹായകമാകും.
ഇത്തരം ക്യാമറകള്‍ കണ്‍സ്യൂമര്‍ തലത്തിലും വില്‍പ്പനയ്‌ക്കെത്തുമെങ്കില്‍ സ്വകാര്യതയുടെ കാര്യത്തല്‍ ഒരു തീരുമാനമുണ്ടാകും എന്നുറപ്പാണല്ലോ. ഫിസ് വെബ്‌സൈറ്റിലേ റിപ്പോര്‍ട്ടിലേക്കുള്ള ലിങ്ക് ഇതാ
ഈ ക്യാമറ ചികിത്സാ ആവശ്യങ്ങള്‍ക്കും അതോടൊപ്പം നിരീക്ഷണ ആവശ്യങ്ങള്‍ക്കുമായി ഉപോയഗിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഉപ്പുതരിയോളം വലിപ്പം എന്നാണ് ക്യാമറയെ പറ്റി അവര്‍ പറയുന്നത്. മൂന്നു ലെന്‍സുളാണ് ഇതില്‍ ഒതുക്കിയരിക്കുന്നത്. സാധാരണ ലെന്‍സ് ഉപയോഗിച്ചാല്‍ ഇത്ര ചെറിയ ക്യാമറ സൃഷ്ടിക്കാനാവില്ലാത്തതിനാല്‍ 3D പ്രിന്റിങ് അല്ലെങ്കില്‍ ആഡിറ്റീവ് നിര്‍മ്മാണം (additive manufacturing) എന്നു വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇവയെ രണ്ടു തലമുടി ഇഴകളുടെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഇവ കണ്ടുപിടിക്കാൻ സാധിക്കാത്ത നിരീക്ഷണ ക്യാമറകളായും, സ്വതന്ത്ര കാഴ്ചയുള്ള (autonomous vision) റോബോട്ടുകളിലും ഡ്രോണുകളിലും ഉപയോഗിക്കാം.
ഈ കുഞ്ഞന്‍ ക്യാമറയ്ക്ക് മൂന്നു മില്ലീമീറ്റര്‍ അകലത്തില്‍ നിന്നു പോലും ഫോക്കസു ചെയ്യാനാകും. പുതിയ ക്യാമറാ സിസ്റ്റത്തെ മൊത്തമായി ഒരു സാധാരണ ഇഞ്ചക്ഷന്‍ സൂചിദ്വാരത്തിന് ഉള്‍ക്കൊള്ളാനാകും എന്നത് നിരുപദ്രവകരമായ എന്‍ഡോസ്‌കോപ്പിക് നിരീക്ഷണങ്ങള്‍ക്ക് വളരെ സഹായകമാകും.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment