Friday, 24 June 2016

അനിഴം

സഹനശക്തിയും, പരോപകാര ചിന്തയും, ദൈവഭക്തിയും, ധീരതയും, ഔദ്യോഗിക ജീവിതത്തിൽ ശോഭിക്കുകയും ചെയ്യുന്നവരാണ് അനിഴം നക്ഷത്രക്കാരായ സ്ത്രീകൾ
സഹനശക്തിയും, പരോപകാര ചിന്തയും, ദൈവഭക്തിയും, ധീരതയും, ഔദ്യോഗിക ജീവിതത്തിൽ ശോഭിക്കുകയും ചെയ്യുന്നവരാണ് അനിഴം നക്ഷത്രക്കാരായ സ്ത്രീകൾ

അനിഴം നക്ഷത്രത്തിലുള്ള സ്ത്രീകൾ പണംമുടക്കുമ്പോൾ ശ്രദ്ധിക്കണം

ശനിദശയിൽ ജനനം, സംഖ്യ 8, ശനി, ചുമതലാബോധമുള്ളവരും, പ്രവൃത്തികളിൽ വേഗതയും, ആവേശവുമുള്ളവരും, മനസ്സിനിഷ്ടമില്ലാത്ത കാര്യങ്ങൾ മുഖം നോക്കിപ്പറഞ്ഞ് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കുന്നവരും, കാര്യങ്ങൾക്ക് തടസ്സം അനുഭവപ്പെടുന്നവരും, മറ്റുള്ളവരെ വിശ്വസിക്കാത്തവരും, ഭാവനാശേഷിയും നല്ല സഹനശക്തിയും പരോപകാര ചിന്തയും, ദൈവഭക്തിയും, ധീരതയും, ദയവും ഉള്ളവരും, ഔദ്യോഗിക ജീവിതത്തിലും ബിസിനസ്സിലും ഒരുപോലെ ശോഭിക്കുകയും പിതാവുമായി അഭിപ്രായഭിന്നത വരാം. നല്ലൊരു സുഹൃത്‌വലയം ഉള്ളവരാണെങ്കിലും മനസിനിഷ്ടപ്പെടുന്നവരുമായി മാത്രമെ ബന്ധം സ്ഥാപിക്കൂ. എനിക്കെല്ലാം അറിയാമെന്നുള്ള ഗർവ്വും സ്വാർത്ഥതയും ഒഴിവാക്കിയാൽ നന്മകളുടെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കും. സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നതിനേക്കാൾ അന്യദേശത്തെ തൊഴിലാണ് കൂടുതൽ ഉത്തമം. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും വർദ്ധിക്കുന്നതാണ്. ജനങ്ങളുടെ പ്രീതിയും മേലധികാരികളുടെ പ്രീതിയും പിടിച്ചു വാങ്ങുന്നതിൽ അതീവ സാമർത്ഥ്യക്കാരായിരിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിലെ  ഒളിമറ ഒഴിവാക്കണം. ആദ്യവിവാഹം പരാജയമാണെങ്കിലും രണ്ടാമത്തെ മംഗല്യ ജീവിതം വിജയകരമായിരിക്കും. കേസും വഴക്കുമില്ലാതെ ജീവിക്കാനാഗ്രഹിക്കുന്നവരാണിവർ. വിട്ടുവീഴ്ചാശീലമാണ് ജീവിതം ഭദ്രമാക്കുന്നതിനാവശ്യം. മുതിർന്നവരെ ബഹുമാനിക്കുന്ന താങ്കൾ കാര്യങ്ങളിൽ കർക്കശക്കാരിയാണെന്ന് ബോധ്യപ്പെടുത്താനായി ദേഷ്യങ്ങള്‍ കാണിക്കുമ്പോൾ അതൊരു ശീലമായിമാറുകയും ഇഷ്ടജനങ്ങൾ താങ്കളെ വിട്ടുപോകുകയും ചെയ്യുന്നു, ഈ ശീലം മാറ്റിയെടുക്കേണ്ടതാണ്.
പണം മുടക്കി എന്തു ചെയ്യുമ്പോഴും ഭർത്താവുമായി കൂടിയാലോചിച്ചുവേണം അതിലിടപെടാൻ. മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണിവർ. തല്ലും തലോടലും മക്കൾക്ക് ഒരുപോലെ നൽകുന്നത് മാറ്റിയെടുക്കേണ്ടതാണ്. പുറംനാട്ടിൽ പഠനത്തിനും ജോലിക്കും പോകുന്നവർ അവരെ അനുഗ്രഹിച്ചയക്കുകയല്ലാതെ പിൻതിരിക്കാൻ ശ്രമിക്കരുത്. എപ്പോഴും സ്വപ്നത്തിൽ മുഴുകിയിരിക്കുന്ന നിങ്ങൾ ക്ഷോഭസ്വഭാവം മാറ്റിയെടുക്കുകയും ധ്യാനവും യോഗയും ദൈവജ്ഞാനവും ചെയ്യുന്നത് ജീവിതവിജയം ലഭിക്കാനുതകുന്നതാണ്. ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നതും ജാമ്യം നൽകുന്നതും ഒഴിവാക്കണം. കാര്യങ്ങൾ പലവട്ടം ആലോചിച്ചു തീരുമാനിക്കുന്നതാണ് നല്ലത്. ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നതും നന്നല്ല. അത് ആരോഗ്യത്തിനു ദോഷം ചെയ്യും. മറ്റുള്ളവരുമായി കാര്യങ്ങൾ തുറന്നു പറഞ്ഞ് ആരോഗ്യം സംരക്ഷിക്കുക. കാലിനു ബലക്കുറവുള്ള നിങ്ങൾ നടക്കുമ്പോൾ ശ്രദ്ധിക്കുന്നതു നന്ന്. എല്ലുകൾക്ക് തകരാറു സംഭവിക്കാതിരിക്കാൻ തീർത്ഥയാത്രകൾ മനസ്സിന് നന്നായിരിക്കും.
അനുകൂലനക്ഷത്രം – രോഹിണി 7, പുണർതം 7, ആയില്യം 7, മകം 5, ഉത്രം 5, കേട്ട 6, തിരുവോണം 5.
പ്രതികൂലം – മൂലം, ഉത്രാടം, അവിട്ടം, പൂരം, അത്തം, ചോതി, അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, മകയിരം
അനുകൂലദിവസം – ശനി, തിങ്കൾ, ചൊവ്വ. തിയതി – 8, 17, 26
നിറം – കടുംനീല, ചുവപ്പ്, കറുപ്പ്
രത്നം – ചെമ്പവിഴം, ഇന്ദ്രനീലം
രോഗം – ഇടുപ്പെല്ലിനസുഖം, മൂത്രാശയരോഗം, ജനനേന്ദ്രിയരോഗം, മലബന്ധം
തൊഴിൽ – ഖനി, എൻജിനീയർ, ക്രമിനൽ ലോയർ, ഔഷധം ശസ്ത്രക്രിയാവിദഗ്ധൻ, ഉപകരണസംഗീത വിദഗ്ധൻ, അച്ചടി, നടൻ, ഹോമിയോപ്പതി, ജഡ്ജി, ജയിലർ, ദന്തിസ്റ്റ്
പരിഹാരം – പൂയം, അനിഴം, ഉതൃട്ടാതിയിൽ മുക്കുറ്റി സമൂലം ഗണപതിഹോമം നടത്തുകയും, 3 താമര വെണ്ണ സഹിതം ഹോമിക്കുകയും, അരവണ ഹോമിക്കുകയും വേണം. ഭദ്രയ്ക്കും ഹനുമാനും കടുംപായസമോ അരവണയോ, കരിക്കഭിഷേകം, നെയ്യ്‌വിളക്ക് എന്നിവ നടത്തണം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

No comments :

Post a Comment