ഇന്ത്യ-ഇസ്രായേൽ ഭൂതല –വ്യോമ മിസൈൽ പരീക്ഷണം വിജയം
പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രഥമ മധ്യദൂര ഭൂതല –വ്യോമ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇസ്രായേലുമായി ചേർന്നാണ് മധ്യദൂര ഭൂതല– വ്യോമ മിസൈൽ നിർമ്മിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 ന് ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായിരുവെന്ന് പ്രതിരോധ ഡിആർഡിഒ വക്താവ് അറിയിച്ചു.
ബുധനാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷണമാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ബംഗാൾ ഉൾക്കടലിന് കണ്ടെത്തിയ വസ്തുവിനെ തകർക്കാൻ റഡാർ സന്ദേശം ലഭിച്ചു. ഇതോടെ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷണ മിസൈൽ കുതിക്കുകയായിരുന്നു.
നിശ്ചിത ചുറ്റളവിൽ നിരീക്ഷണ സംവിധാനവും അപകട സൂചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ള റഡാർ സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ അത്യാധുനിക മിസൈൽ. 50 മുതൽ 70 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും ഈ മിസൈലിന്.
4.5 മീറ്റർ നീളമുള്ള ഈ മിസൈലിന് 2.7 ടൺ ഭാരമുണ്ട്. കൂടാതെ 60 കിലോഗ്രാം വരെ കൂടുതൽ വഹിക്കാനും കഴിയും. പരീക്ഷണം നടക്കുന്ന സമയത്ത് തീരദേശത്ത് മുന്നറിയിപ്പു നൽകിയിരുന്നു. കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്കും ശ്രദ്ധിക്കാൻ നിര്‍ദ്ദേശം നൽകി.
പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. ഇനിയും പരീക്ഷണങ്ങൾ നടത്തിയേക്കും. എല്ലാ പരീക്ഷണങ്ങളും വിജയിക്കുന്നതോടെ മിസൈൽ പ്രതിരോധ വിഭാഗത്തിനു നൽകും.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment