Wednesday, 29 June 2016

പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി കേന്ദ്രസർക്കാർ

WRITTEN by web desk29/06/2016Latest NewsPage Views 4749
WRITTEN by web desk29/06/2016Latest NewsPage Views 4749

പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാനും ഉടൻ പദ്ധതി ആവിഷ്കരിക്കും.
രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സൗജന്യ വിദ്യാഭ്യാസം ഉടൻ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രാമപ്രദേശങ്ങളിലടക്കം രാജ്യത്തെ സ്കൂൾ തലങ്ങളിലുള്ള വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമായി പൂർത്തീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 36 ശതമാനം വിദ്യാർത്ഥികൾ ഹൈസ്കൂൾ തലം പൂർത്തിയാക്കാതെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഹയർസെക്കന്‍ററി തലം വരെയുള്ള നിലവിലെ വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കാനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഒൻപത്, പത്ത് ക്ലാസുകളിലെ പാഠ്യപദ്ധതി ലോകനിലവാരത്തിലേക്കുയർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പിന്നോക്ക വിദ്യാഭ്യാസവായ്പ: ഏറ്റവും കൂടുതൽ കേന്ദ്രവിഹിതം ലഭിച്ചത് കേരളത്തിന്
യു.എ.ഇയിലെ അധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കും
പ്രോവിഡന്റ് ഫണ്ട്, ജീവനക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ
നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതി മോദിയുടെ പഞ്ചദശവത്സര പദ്ധതിക്ക് വഴിമാറുന്നു
ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അഭയാർത്ഥികൾക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത; വിശദീകരണവുമായി ഗുജറാത്ത് സർവ്വകലാശാല

No comments :

Post a Comment