Tuesday, 28 June 2016

സ്വാശ്രയ എൻജി. പ്രവേശനം: സർക്കാരും മാനേജ്മെന്റുകളും കരാറിൽ ഒപ്പുവച്ചു

manoramaonline.com

സ്വാശ്രയ എൻജി. പ്രവേശനം: സർക്കാരും മാനേജ്മെന്റുകളും കരാറിൽ ഒപ്പുവച്ചു

by സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജ് പ്രവേശനത്തിൽ സർക്കാരും മാനേജ്മെന്റുകളും കരാറിൽ ഒപ്പുവച്ചു. 98 കോളജുകളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകും. പ്രവേശനപരീക്ഷ കമ്മിഷണറുടെ പട്ടികയിൽനിന്നാകും പ്രവേശനം. 57 കോളജുകളിലെ മെറിറ്റ് സീറ്റിൽ 50,000 രൂപയായിരിക്കും ഫീസ്.
തിങ്കളാഴ്ച മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലും അന്തിമ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ മാനേജ്മെന്റ് സീറ്റിൽ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ്. തുടർന്ന് ഇന്നു രാവിലെ അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം ചേർന്നിരുന്നു. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നതുകൊണ്ടു മാത്രം തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.

No comments :

Post a Comment