Sunday, 26 June 2016

നീലതത്തയെ കണ്ടിട്ടുണ്ടോ

നീലതത്തയെ കണ്ടിട്ടുണ്ടോ...
കേരളത്തിൽ ഇതുവരെ കണ്ടെത്തിയ 483 ഇനം പക്ഷികളിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അപൂർവ്വ ഇനം പക്ഷികളിൽ ഒന്നാണ്‌ ഈ നീലതത്ത( malabar parakeet ). വയനാടിന്റെ ഹരിതകാന്തിയില്‍ പാറിനടക്കുന്ന ഇവ മറ്റ്‌ സ്ഥലങ്ങളിൽ അപൂർവ്വ കാഴ്ചയായിരിക്കും. യഥാർത്ഥത്തിൽ ഒരുമൈനയുടെ വലിപ്പം മാത്രമേ നീലതത്തയ്ക്കുള്ളൂ. നീളമേറിയ വാൽ കാരണം ഇവയ്ക്ക് വലിപ്പം കൂടുതലാണെന്നു തോന്നിപ്പോകും. വാലിന്റെ അഗ്രം മഞ്ഞയാണ്. കൊക്കിന്റെ മേൽ‌പകുതി ചുവപ്പും കീഴ്പകുതി മഞ്ഞയും കറുപ്പും കലർന്ന നിറമാണ്. കാടുകളിൽ കൂടുതലായി കാണുന്ന ഇവയെ മുളന്തത്ത എന്നും വിളിക്കാറുണ്ട്.

No comments :

Post a Comment