Friday, 24 June 2016

ചോതി നക്ഷത്രക്കാർ നേതൃപദവിയിലേക്ക് എത്തുന്നവർ..

ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുന്നവരാണ്
ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുന്നവരാണ്

ചോതി നക്ഷത്രക്കാർ നേതൃപദവിയിലേക്ക് എത്തുന്നവർ...

സമയോചിതമായ ബുദ്ധി ശക്തിം‌യും ഏതു  കാര്യവും പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുളള കഴിവും. ജനങ്ങളെ  സഹായിക്കുന്നതിൽ താല്പര്യം കാണിക്കുന്നവരും, എന്തും പഠിക്കാനുളള താല്പര്യം പ്രകടിപ്പിക്കുന്നവരും മറ്റുളളവർ കളിയാക്കുന്നതും വിമർശിക്കുന്നതും പിടിക്കില്ല. വാക്കുകൾ കൊണ്ട് മല്ലയുദ്ധത്തിനു പോയി. എന്തും തുറന്നടിച്ച് പറഞ്ഞ് ആൾക്കാരെ മെരുക്കി നിർത്താൻ കഴിവുളളവരും, ദാനശീലരും മുൻകോപികളും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുന്നവരും, ഒരിക്കൽ മനസിൽ കാര്യങ്ങൾ ഗ്രഹിച്ചാൽ ഓർമ്മശക്തി നിലനിർത്തുന്നവരും, സമയം വരുമ്പോൾ ഉപയോഗിക്കുന്നവരും, ഓർമ്മശക്തി മറ്റുളളവരെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ ജീവിത വിജയം ലഭിക്കും.
വിദേശപഠനത്തിനുളള അവസരങ്ങൾ താങ്കളെ തേടി വരും.  നേതൃപദവി ലഭിക്കുന്നവരും. പ്രവർത്ത നങ്ങളിൽ മടിയുളളതിനാൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കബളിപ്പിക്കാൻ സാധ്യതയുളളതിനാൽ നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കാൻ ഉപദേശിക്കണം. കർക്കശ സ്വഭാവക്കാരയ തിനാൽ സുഹൃത്തുക്കളെപ്പോലെ ശത്രുക്കളെയും സമ്പാദി ക്കും. അധികാര സ്വഭാവവും ഗർവ്വും തലപൊക്കാതിരിക്കാൻ വേണ്ട ഉപദേശം നൽകേണ്ടതത്യാവശ്യമാണ്.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

No comments :

Post a Comment