Friday, 24 June 2016

മൂ​​​ത്ര​​​വ്യ​​​വ​​​സ്ഥ​​​യി​​​ലെ​​​ ​​​ക്ഷ​​​യ​​​രോ​​​ഗം

മൂ​​​ത്ര​​​വ്യ​​​വ​​​സ്ഥ​​​യി​​​ലെ​​​ ​​​ക്ഷ​​​യ​​​രോ​​​ഗം


ച​രി​ത്രാ​തീ​കാ​ലം​ ​മു​ത​ലു​ള്ള​രോ​ഗ​മാ​ണ്ക്ഷ​യം.​ ​അ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളിൽ ക്ഷ​യ​രോ​ഗം​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്നു.​ ​എ​ച്ച്.​ഐ.​വി രോ​ഗ​ബാ​ധ​മൂ​ലം​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ക്ഷ​യ​രോ​ഗം കൂ​ടു​ത​ലാ​കു​ന്ന​താ​യി​ ​കാ​ണു​ന്നു. ജ​ന​നേ​ന്ദ്രി​യ​ ​മൂ​ത്ര​വ്യ​വ​സ്ഥ​യു​ടെ​ ​ക്ഷ​യ​രോ​ഗ​ബാധമൊ​ത്തം​ ​ക്ഷ​യ​രോ​ഗ​ബാ​ധ​യു​ടെ 14​ ​ശ​ത​മാ​നം കാ​ണു​ന്നു.​ ​ശ്വാ​സ​കോ​ശ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​ക്ഷ​യ​രോ​ഗ​ത്തിൽ​ 9​ ​ശ​ത​മാ​നം​ ​പേർ​ക്ക് ​മൂ​ത്ര​വ്യ​വ​സ്ഥ​യു​ടെ​ ​ക്ഷ​യ​രോ​ഗം ഉ​ള്ള​താ​യി​ ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.​ ​ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന​ ​ക്ഷ​യ​രോ​ഗം​ ​ര​ക്ത​ത്തിൽ കൂ​ടി​യാ​ണ് മൂ​ത്ര​വ്യ​വ​സ്ഥ​യെ​ ​ബാ​ധി​ക്കു​ന്ന​ത്.​ ​മൂ​ത്ര​വ്യ​വ​സ്ഥ​യെ ക്ഷ​യ​രോ​ഗം ബാ​ധി​ച്ചാ​ലും പ്ര​ക​ട​മാ​കാ​തെ വർ​ഷ​ങ്ങ​ളോ​ളം​ ​നി​ല​നിൽ​ക്കാം.

പ്ര​മേ​ഹം, സ്റ്റീ​റോ​യ്‌​ഡ് ​മ​രു​ന്നു​കൾ​ ​കൊ​ണ്ടു​ള്ള​ ​ചി​കി​ത്സ,​ ​എ​ച്ച്.​ഐ.​വി രോ​ഗ​ബാ​ധ​ ​മു​ത​ലാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ​ ​പ്ര​ക​ട​മാ​കാ​തെ​ ​കി​ട​ക്കു​ന്ന​ ​ക്ഷ​യ​രോ​ഗം​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങൾ കാ​ട്ടി​തു​ട​ങ്ങും. വൃ​ക്ക​യ്ക്ക​ക​ത്ത് ​ടു​ബർ​ക്കി​ളു​കൾ ഉ​ണ്ടാ​കു​ന്നു.​ ​ടു​ബർ​ക്ക​ളിൽ നി​ന്ന് ടി​ബി ബാ​ക്ടീ​രി​യ​കൾ​ ​മൂ​ത്ര​നാ​ളി​യിൽ​ ​വ്യാ​പി​ക്കു​ന്നു.
​ ​മൂ​ത്ര​നാ​ളി​യിൽ അ​ട​വു​കൾ​ ​ഉ​ണ്ടാ​കു​ന്നു. മൂ​ത്ര​ത്തിൽ​ ​ടി​ബി​ ​ബാ​ക്ടീ​രി​യ​ ​ഉ​ള്ള​തു​ ​കാ​ര​ണം​ ​യു​റി​റ്റർ,​ ​മൂ​ത്ര​സ​ഞ്ചി,​ ​പ്രോ​സ്റ്റേ​റ്റ്,​ ​സെ​മി​നൽ​ ​വെ​സി​ക്കിൾ​സ്, ബീ​ജ​വാ​ഹി​നി​ക്കു​ഴ​ലു​കൾ,​ ​വൃ​ഷ​ണ​ങ്ങൾ​ ​മു​ത​ല​യാ​വ​യിൽ രോ​ഗം​ ​ഉ​ണ്ടാ​ക്കു​ന്നു. മൂ​ത്രാ​ശയ കാൻ​സ​റി​ന് ബി.​സി.​ജി​ ​ചി​കി​ത്സ​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ചി​ല​ ​രോ​ഗി​ക​ളിൽ​ ​ഇ​ത്ത​രം​ ​ബി.​സി.​ജി ​ചി​കി​ത്സ​ ​മൂ​ത്ര​വ്യ​വ​സ്ഥ​യിൽ ക്ഷ​യ​രോ​ഗം ഉ​ണ്ടാ​ക്കും.

വൃ​ക്ക​യിൽ​ ​ഉ​ണ്ടാ​കു​ന്നക്ഷ​യ​രോ​ഗം പ്രാ​രം​ഭ​ദ​ശ​യിൽ നി​ശ​ബ്ദ​മാ​ണ്.​ ​ഇ​ട​വി​ട്ടു​ള്ള​ ​മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​ ​ക്ഷ​യ​രോ​ഗ​ല​ക്ഷ​ണ​മാ​കാം.​ ​ഇ​ത്ത​രം​ ​മൂ​ത്ര​രോ​ഗാ​ണു​ബാധ സാ​ധാ​ര​ണ​ ​ആ​ന്റി​ബാ​ക്ടീ​രി​യൽ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കി​ല്ല. പു​രു​ഷ​ന്മാ​രിൽ പ്രാ​രം​ഭ​ത്തിൽ വൃ​ഷ​ണ​ങ്ങ​ളെ​യും മൂ​ത്ര​സ​ഞ്ചി​യെ​യും ബാ​ധി​ക്കാം.​ ​ഇ​ട​വി​ട്ടു​ള്ളഇ​കോ​ളി​ ​ബാ​ക്ടീ​രി​യൽ​ ​രോ​ഗാ​ണു​ബാ​ധ​ ​ക്ഷ​യ​രോ​ഗ​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​വ​ള​രെ​യേ​റെ​ ​കൂ​ട്ടു​ന്നു.
മൂ​ത്ര​ത്തി​ലോ​ ​ശു​ക്ള​ത്തി​ലോ​ ​ക്ഷ​യ​രോ​ഗാ​ണു​ ​ക​ണ്ടു​പി​ടി​ക്കു​ന്ന​ത് രോ​ഗ​നിർ​ണ​യ​ത്തി​ന് ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.​ ​അ​തി​രാ​വി​ലെ​യു​ള്ള മൂ​ത്ര​ത്തി​ന്റെ​ ​സാ​മ്പിൾ 3​ ​-​ 5​ ​ദി​വ​സ​ങ്ങ​ളിൽ​ ​പ​രി​ശോ​ധി​ക്ക​ണം.

അൾ​ട്രാ​സൗ​ണ്ട് ​സ്കാൻ,​ ​സി​ടിയൂ​റോ​ഗ്രാം​ ​പ​രി​ശോ​ധ​ന​കൾ വൃ​ക്ക​ക​ളു​ടെ​ ​പ്ര​വർ​ത്ത​നം,​ ​അ​ട​വു​കൾ,​ ​വീ​ക്കം​ ​മു​ത​ലാ​യ​വ​ ​മ​ന​സി​ലാ​ക്കാൻ സ​ഹാ​യി​ക്കു​ന്നു.​യൂ​റോ​ഗ്രാം​ ​പ​രി​ശോ​ധന ക്ഷ​യ​രോ​ഗ​ ​നിർ​ണ​യ​ത്തി​ന് ​വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. ക്ഷ​യ​രോ​ഗ​ത്തി​നു​ള്ളമ​രു​ന്നു​കൾ ആ​ണ് ആ​ദ്യ​പ​ടി​യാ​യി​ ​ചെ​യ്യു​ന്ന​ത്. 4​ ​പ്ര​ധാ​ന​ ​മ​രു​ന്നു​കൾ​ ​കൊ​ണ്ട് 2​ ​മാ​സ​വും അ​തി​നു​ശേ​ഷം​ 2​ ​മ​രു​ന്നു​കൾ​ ​കൊ​ണ്ട് 6​ ​മാ​സ​വും​ ​തു​ടർ​ച്ച​യാ​യി ചി​കി​ത്സി​ക്ക​ണം.

ക്ഷ​യ​രോ​ഗ​ത്തി​ന്റെഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പാർ​ശ്വ​ഫ​ലം​ ​വൃ​ക്ക​യി​ലും യു​റി​റ്റ​റി​ലും ഉ​ണ്ടാ​കു​ന്ന​ ​അ​ട​വു​ക​ളാ​ണ്. വൃ​ക്ക​കൾ പ്ര​വർ​ത്ത​ന​ര​ഹി​ത​മാ​യി ചു​രു​ങ്ങി​പ്പോ​വു​ക, ദീർ​ഘ​നാൾ​ ​നിൽ​ക്കു​ന്ന​ ​ക്ഷ​യ​രോ​ഗം​ ​മൂ​ലം​ ​മൂ​ത്ര​സ​ഞ്ചി​ ​ചു​രു​ങ്ങി​പ്പോ​വു​ക,​ ​വൃ​ഷ​ണ​ങ്ങ​ളിൽ​ ​ക്ഷ​യ​രോ​ഗം മൂ​ലം പ​ഴു​പ്പ് ഉ​ണ്ടാ​യി​ ​വെ​ളി​യി​ലേ​ക്ക് സൈ​ന​സു​കൾ​ ​ഉ​ണ്ടാ​വു​ക​ ​മു​ത​ലാ​യ​വ​യും ഉ​ണ്ടാ​കാം. പ്ര​വർ​ത്ത​ന​ര​ഹി​ത​മായ വൃ​ക്ക​കൾ​ ​നീ​ക്കം​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​മൂ​ത്ര​വ്യ​വ​സ്ഥ​യി​ലെ​ ​അ​ട​വു​കൾ മൂ​ല​മു​ള്ള​ ​ത​ട​സ​ങ്ങൾ​ക്ക് ​ശ​സ്ത്ര​ക്രിയ വേ​ണ്ടി​വ​രും.​ ​മൂ​ത്ര​സ​ഞ്ചി​ ​ചു​രു​ങ്ങി​പ്പോ​യ​ ​രോ​ഗി​കൾ​ക്ക് കു​ടൽ​ ​ഉ​പ​യോ​ഗി​ച്ച് മൂ​ത്ര​സ​ഞ്ചി വ​ലു​താ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ ​വേ​ണ്ടി​വ​രും. മൂ​ത്ര​നാ​ളി​യിൽ​ ​അ​ട​വു​ക​ളു​ള്ള രോ​ഗി​കൾ​ക്ക് യ​ഥാ​സ​മ​യം ത​ട​സം​ ​മാ​റ്റു​ന്ന​ ​ശ​സ്ത്ര​ക്രിയ ചെ​യ്യു​ന്ന​ത് വൃ​ക്ക​കൾ​ക്ക് ത​ക​രാ​റ് ​ഒ​ഴി​വാ​ക്കാൻ സ​ഹാ​യി​ക്കും.
മൂ​ത്ര​വ്യ​വ​സ്ഥ​യി​ലെക്ഷ​യ​രോ​ഗം യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​ത് വൃ​ക്ക​കൾ​ക്കും​ ​മൂ​ത്ര​വ്യ​വ​സ്ഥ​യി​ലെ​ ​മ​റ്റ് ഭാ​ഗ​ങ്ങൾ​ക്കും ത​ക​രാ​റ് ഒ​ഴി​വാ​ക്കാൻ സ​ഹാ​യി​ക്കും.

ഡോ.​ ​എൻ.​ ​ഗോ​പ​കു​മാർ
കൺ​സൾ​ട്ട​ന്റ് യൂ​റോ​ള​ജി​സ്റ്റ്
'​യൂ​റോ​ ​കെ​യർ'
ഓൾ​ഡ് ​പോ​സ്റ്റോ​ഫീ​സ് ലെ​യ്ൻ,
ചെ​മ്പ​ക​ശേ​രി​ ​ജം​ഗ്ഷൻ,
പ​ടി​ഞ്ഞാ​റേ​ ​കോ​ട്ട,​ ​
തി​രു​വ​ന​ന്ത​പു​രം
ഫോൺ: 94470​ 57297 

No comments :

Post a Comment