സ്‌റ്റോക്‌ഹോം: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സ്വീഡനില്‍ ഇലക്ട്രിക് റോഡ്നി ര്‍മിച്ച് പരീക്ഷിച്ചു. വായു മലിനീകരണം കുറക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇലക്ട്രിക് റോഡ് നിര്‍മാണത്തിന് പിന്നിലുള്ളത്. ഇലക്ര്ടിക് കമ്പികളില്‍ ബന്ധിച്ചുള്ള വാഹനങ്ങളായിരിക്കും റോഡിലൂടെ സഞ്ചരിക്കുക. ലോകത്ത് ആദ്യമായാണ് ഇങ്ങനത്തെ ഒരു വൈദ്യുതി റോഡ് നിര്‍മിക്കുന്നത്. ട്രക്കുകളാണ് ആദ്യമായി ഈ ഇലക്ട്രിക്‌റോഡില്‍ പരീക്ഷിച്ചത്. സ്‌കാനിയ ട്രക്കുകള്‍ ഇലക്ട്രിക് റോഡിലൂടെ സാധാരണ വാഹനങ്ങള്‍ പോലെ ചീറിപ്പാഞ്ഞു.
ആദ്യ ഘട്ടത്തില്‍ ട്രക്കുകളാണ് പരീക്ഷിക്കുന്നത്. ഇ 16 മോട്ടോര്‍വേയിലൂടെ 2 കിലോമീറ്ററാണ് ഇപ്പോള്‍ വൈദ്യുതീകരിച്ചിരിക്കുന്നത്. ഇലക്ര്ടിക് ലൈനില്‍ ബന്ധിപ്പിച്ചാണ് സ്‌കാനിയ ട്രക്കുകള്‍ ഓടുന്നത്. ഈ ലൈനില്‍ നിന്നും മാറാനും ട്രക്കുകള്‍ക്ക് കഴിയും. ലൈനില്‍ നിന്ന് ബന്ധം വിചേ്ഛദിക്കപ്പെട്ടാല്‍ ബാറ്ററി കൊണ്ട് ട്രക്കിന് ഓടാം. ജര്‍മന്‍ സീമെന്‍സാണ് ഇലക്ര്ടിക് റോഡ് രൂപകല്‍പ്പന ചെയ്തത്. ഇലക്ര്ടിക് റോഡ് നിര്‍മാണത്തിലൂടെ 2013 ഓടുകൂടി സ്വീഡന്റെ ഫോസില്‍ ഫ്രീ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
വാര്‍ത്ത അയച്ചത്: ജോര്‍ജ് ജോണ്‍

Copyright © 2016 Mangalam Publications India Private Limited. All Rights
No comments :
Post a Comment