Monday, 27 June 2016

ഉലുവ

സസ്യപരിചയം ഇന്ന്
51. ഉലുവ. Fenugreek
ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്. കുറിച്ചൊന്നു സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അത്ഭുത പ്പെടുത്തും , പല യിടങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു . കൂടുതല്‍ ഉണ്ടെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തും എന്ന് കരുതുന്നു.
Fabaceae സസ്യകുടുബത്തിൽ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താൽ അറിയപ്പെടുന്ന ഉലുവ ഒരു വാർഷിക വിളയായിട്ടാണ്‌ കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഇലകൾ ഒരു പത്രകക്ഷത്തിൽ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകൾ നീളത്തിലുള്ള‍ കായ് കളിൽ ഉണ്ടാകുന്നു. ഒരു കായിൽ ഏകദേശം 10 മുതൽ 15 വരെ വിത്തുകൾ ഉണ്ടാകുന്നു. പാകമായ വിത്തുകൾക്ക് ബ്രൗൺ നിറമായിരിക്കും. പലപ്പോഴും സൗന്ദര്യം വര്‍ധിപ്പിക്കാനും, ആരോഗ്യം പുഷ്ടിപ്പെടുത്താനും എന്തിന് കിടപ്പറയിലെ നല്ല പെര്‍ഫോമെന്‍സിന് വേണ്ടിപ്പോലും പലരും മുസ്്‌ലി പവര്‍ എക്‌സ്ട്ര പോലെ വിപണിയിലെ പുത്തന്‍ മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിലുള്ള ഗുണങ്ങളൊക്കെ നല്‍കാന്‍ കഴിവുള്ള പല വസ്തുക്കളും നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല, അറിഞ്ഞാലും ആരും അത് കാര്യമാക്കാറില്ല.ഉദാഹരണത്തിന് ഉലുവയുടെ കാര്യം, കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. കറികള്‍ക്ക് സ്വാദും മണവും ഉണ്ടാക്കുന്നതിനും ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഭാരതത്തില്‍ കാശ്മീര്‍,പഞ്ചാബ്, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വ്യപകമായി കൃഷിചെയ്യുന്ന ഒരു സസ്യമാണ്. ഉലുവയുടെ ഇളം തൈകള്‍ ആഹാരത്തില്‍ ഉപയോഗിക്കുന്നു. അറബിയിലെ ഹുല്‍ബഹ് എന്ന പദത്തില്‍ നിന്നാണ് ഉലുവ രൂപമെടുത്തത്. രക്താതിസാരം, അഗ്‌നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങള്‍, ഛര്‍ദ്ദി, കൃമിശല്യം, അര്‍ശ്ശസ്, ചുമ, വാതരക്തം, പ്രമേഹം, കൊളസ്‌ടോള്‍ എന്നീ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. ദിപനശക്തി, ദേഹത്തിന് കുളിര്‍മ്മ എന്നിവ ഉണ്ടാക്കുന്ന ഇത് ആയുസ്സു വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധം കൂടിയാണ്. പ്രമേഹത്തിനും ഉലുവ വളരെ പ്രയോജനകരമാണെന്നു കാണാം ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഉലുവ ഔഷധമായി ഉപയോഗിക്കാം. പുരുഷന്മാരിലെ ലൈംഗിക ചോദന കൂട്ടാനും ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവയുടെ ഉപയോഗം സഹായിക്കുമെന്നാണ് ബ്രിസ്ബണിലെ സെന്റര്‍ ഫോര്‍ ഇന്റക്രേറ്റീസ് ക്ലിനിക്കല്‍ ആന്റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.
ഉലുവ ഇലകൾ കഴിക്കുന്നതും വളരെ നല്ലതാണ് മുളപ്പിച്ച ഉലുവ സാലഡായി കഴിക്കാം ഇലകളും കഴിക്കാം, മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം. ഉലുവ വിശേഷങ്ങൾ തീരുന്നതല്ല ഓരോരുത്തർക്കും ഒരു വിശേഷമെങ്കിലും പറയാനുണ്ടാകും
സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/

No comments :

Post a Comment