
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് പെട്രോളില്ല
കോഴിക്കോട്, കോച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ ആഗസ്ത് ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം.
June 29, 2016, 04:05 PM ISTതിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണ് ഈ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ആഗസ്ത് ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം.
കോഴിക്കോട്, കോച്ചി, തിരുവനന്തപുരം എന്നീ കോര്‍പറേഷന്‍ പരിധികളിലാകും ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുക. ഇത് സംബന്ധിച്ച് ഇന്ധന കമ്പനികള്‍ക്കും പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പമ്പുകളില്‍ സ്ഥാപിക്കും. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങള്‍ പമ്പുകളില്‍ ഉണ്ടാകും. പെട്രോള്‍ നല്‍കാതിരിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവര്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിര്‍ദ്ദേശം ജനങ്ങള്‍ക്കോ ഇന്ധന കമ്പനികള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ ഇക്കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരുചക്ര വാഹന അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ഇരുചക്ര വാഹന യാത്രികരെ ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനാണ് പുതിയ നടപടി. നടപടി വിജയകരമായാല്‍ ഇത് സംസ്ഥാനത്ത് ഒട്ടാകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment