Saturday, 25 June 2016

ചരിത്രം കുറിച്ച് ഇന്ത്യ; ബ്രഹ്മോസ് വഹിച്ച് സുഖോയ് 30 പോർവിമാനം പറന്നു

ബ്രഹ്മോസ് വഹിച്ച് പറന്നുയരുന്ന സുഖോയ് 30 പോർവിമാനം

ചരിത്രം കുറിച്ച് ഇന്ത്യ; ബ്രഹ്മോസ് വഹിച്ച് സുഖോയ് 30 പോർവിമാനം പറന്നു


നാസിക് ∙ പ്രതിരോധ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. ശബ്‌ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്‌മോസ് വഹിച്ചുകൊണ്ട് ലോകത്താദ്യമായി സുഖോയ് 30 എംകെഐ പോർവിമാനം വിജയകരമായി പറന്നു. ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ)ന്റെ നാസികിലെ വിമാനത്താവളത്തിൽ വച്ചായിരുന്നു പരീക്ഷണം.
ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് പോർവിമാനത്തിൽ ബ്രഹ്മോസ് ഘടിപ്പിച്ചത്. ലോകത്തു തന്നെ ആദ്യമായാണ് 2500 കിലോ ഭാരമുള്ള സൂപ്പർസോണിക് മിസൈൽ ഒരു പോർവിമാനത്തിൽ ഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മിസൈലും വഹിച്ച് 45 മിനിറ്റോളം വിമാനം പറന്നു. വിങ് കമാൻഡർ പ്രശാന്ത് നായർ, വിങ് കമാൻഡർ എം.എസ്. രാജു എന്നിവരാണ് വിമാനം പറത്തിയത്.
ചെലവുകുറഞ്ഞ തദ്ദേശ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ഏതാണ്ട് 40 സുഖോയ് 30 എംകെഐ പോർവിമാനങ്ങളാണ് ഇത്തരത്തിൽ പരിഷ്കരിക്കാനുള്ളത്. 

No comments :

Post a Comment