അട്ടിമറികൾ മറികടന്ന് കേരളത്തിന് എയിംസ്
ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിങ്കളാഴ്ച ഡൽഹിക്ക്
സ്ഥലപരിശോധനയ്‌ക്ക് കേന്ദ്രസംഘം ഉടനെത്തും
തിരുവനന്തപുരം: കേരളത്തിന് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ് ) ലഭിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പണം വകയിരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ ഉറപ്പു നൽകി. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കൂട്ടുപിടിച്ച് സംസ്ഥാനത്തെ തന്നെ ഒൻപത് സ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തിയ അട്ടിമറിശ്രമങ്ങളെല്ലാം മറികടന്ന് എയിംസ് കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പായി. കേരളത്തിന്റെ എയിംസ് അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായി 'കേരളകൗമുദി' പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ എയിംസിനായി കണ്ടെത്തിയ സ്ഥലത്തിന്റെ പരിശോധനയ്‌ക്കായി കേന്ദ്രസംഘത്തെ ഉടൻ കേരളത്തിലേക്ക് അയയ്‌ക്കാനും കൂടിക്കാഴ്‌ചയിൽ തീരുമാനമായി. സംഘത്തിന്റെ തീരുമാനമുണ്ടായാലുടൻ സ്ഥലം ഏറ്റെടുത്ത് കൈമാറാമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകി. കേന്ദ്രമന്ത്രിയുമായി തുടർചർച്ചയ്‌ക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിങ്കളാഴ്‌ച ഡൽഹിയിലെത്തും
നാലിടത്ത് എയിംസിനായി സ്ഥലംകണ്ടെത്തിയെന്ന് കേന്ദ്രത്തെ അറിയിച്ചശേഷം അനങ്ങാതിരിക്കുകയായിരുന്നു യു.ഡി.എഫ് സർക്കാർ. ഈ അലംഭാവം മുതലെടുത്ത് പുതിയഎയിംസുകളുടെ പട്ടികയിൽനിന്ന് കേരളത്തെ കേന്ദ്രം ഒഴിവാക്കുകയും ചെയ്തു.
തമിഴ്നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ആസാം, ഹിമാചൽപ്രദേശ്, ജമ്മുകാശ്‌മീർ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ എയിംസിന് കേന്ദ്രം ഉത്തരവിട്ടിട്ടും സർക്കാർ മിണ്ടാതിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന കെ.ഇളങ്കോവനെ ഇടയ്ക്കിടെ ഡൽഹിയിൽ അയയ്ക്കുന്നതിൽ മാത്രമായി യു. ഡി. എഫ് സർക്കാരിന്റെ നടപടികൾ ഒതുങ്ങി.
200 ഏക്കർ ഭൂമി കൈമാറിയാൽ കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2014 മാർച്ചിൽ കേന്ദ്രം ഉറപ്പുനൽകിയതാണ്. തിരുവനന്തപുരം തേവൻകോട്ടെ ആഭ്യന്തരവകുപ്പിന്റെ 200 ഏക്കർ, കോട്ടയത്ത് മെഡിക്കൽ കോളേജും അതിനോടു ചേർന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയിൽ എച്ച്.എം.ടി കോമ്പൗണ്ടിലെ 200 ഏക്കർ, കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ എസ്റ്റേറ്റ് എന്നിവ എയിംസിനായി കണ്ടെത്തിയെന്ന് 2014 ജൂലായിൽ കേന്ദ്രത്തെ അറിയിച്ചു. ഭൂമിയുടെ സർവേ നമ്പർ, രൂപരേഖ, റവന്യൂരേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം കേന്ദ്രം ഉന്നയിച്ച നൂറുചോദ്യങ്ങൾക്ക് ഏറെ വൈകിയാണ് മറുപടി നൽകിയത്. അപ്പോഴേക്കും കേരളത്തിന്റെ എയിംസ് കേന്ദ്രം വെട്ടുകയായിരുന്നു.
തിരുവനന്തപുരം ആർ.സി.സിയെ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചെങ്കിലും 120 കോടി കേന്ദ്രവിഹിതം കിട്ടിയിട്ടില്ല. ഇത് അനുവദിക്കണമെന്നും തലശേരിയിലെ മലബാർ കാൻസർസെന്ററിന് ആർ.സി.സിയുടെ പദവിനൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

© Copyright Keralakaumudi Online
No comments :
Post a Comment