Wednesday, 29 June 2016

ഈസ്റ്റാംബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം: 36 മരണം

ഈസ്റ്റാംബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണം: 36 മരണം


വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
June 29, 2016, 04:52 AM IST
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പരിക്കേറ്റ 147 പേരില്‍ പലരുടെയും നില ഗുരുതരമാണ്‌. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം ഉണ്ടായത്.
മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളാണ്‌ വിമാനത്താവളത്തില്‍ നടന്നത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലെത്തിയ ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണം നടത്താനെത്തിയ  ചാവേറുകളെ തടയാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഇവര്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു.
സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാല്‍ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കി പൗരന്മാരാണ്. വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരപരാധികളുടെ രക്തമൊഴുക്കി തുര്‍ക്കിയെ തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. യൂറോപ്പിലെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമാണ് അറ്റാതുര്‍ക്ക്. ഇസ്ലാമിക സ്റ്റേറ്റ് ഖിലാഫത്ത് പ്രഖ്യാപിച്ചതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ഇന്നലെ.

No comments :

Post a Comment