Thursday, 30 June 2016

മൂത്രത്തില്‍ സ്വര്‍ണ്ണം?

Pradeep KT shared his post to the group: Krishi(Agriculture).
1 hr
നാടന്‍ പശു മാഹാല്‍മ്യം,
മൂത്രത്തില്‍ സ്വര്‍ണ്ണ ലായനിയുണ്ടെന്ന് ശാസ്ത്രീയമായ തെളിവുകള്‍, മനുഷ്യനും മരങ്ങള്‍ക്കും ചെടികള്‍ക്കും അവ എത്രത്തോളം രോഗ പ്രതിരോധ ശേഷിയും, അസുഖങ്ങള്‍ ഭേദമാക്കാനും കഴിവുണ്ടാക്കുമെന്ന് കണ്ടെത്താനുള്ള പഠനം പുറകെ വരുന്നെന്ന് ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍.
Pradeep KTFollow
അയ്യോ !
എന്താണീ കേള്‍ക്കുന്നത്?
ഗോ മാതാവിന്റെ മൂത്രത്തില്‍ സ്വര്‍ണ്ണം?
സ്വര്‍ണ്ണത്തിന് തതുല്ല്യമാണീ പശു എന്ന നാടന്‍ ചൊല്ലിന്റെ പതിര് തിരിച്ചെടുക്കാന്‍
പൗരാണീകമായ അറിവുകള്‍ ഇന്ന് നേരിടുന്ന അവഹേളനങ്ങള്‍ക്ക് മറുപടിയായി,
ഗുജറാത്തിലെ ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍, നാലുവര്‍ഷമെടുത്ത് നാനൂറോളം പശുക്കളുടെ മൂത്ര സാം‌പിളുകളില്‍ നടത്തിയ ഒരു ഗവേഷണ ഫലമാണ് ഗിര്‍ പശുവിന്റെ മൂത്രത്തില്‍ വെള്ളത്തിലലിഞ്ഞു ചേരുന്ന അയോണിക് അവസ്ഥയിലുള്ള സ്വര്‍ണ്ണമുണ്ടെന്ന് കണ്ടെത്തിയത്.
ജുനഗ്ഗഡ് അഗ്രി യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രി റിസര്‍ച്ച്, ഗുജറാത്ത് അഗ്രോ ഇന്‍ഡ്സ്ട്രീസ് കോര്‍പ്പറേഷന്‍,ഭാരത് സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്കരണ ഇന്‍ഡ്സ്ട്രീസ് വിഭാഗം എന്നിവ സം‌യുക്തമായി നടത്തുന്ന നാഷണല്‍ അക്രഡീഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ്ങ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ അംഗീകാരമുള്ള, വര്‍ഷാവര്‍ഷം അര ലക്ഷത്തോളം പരീക്ഷണങ്ങള്‍ നടത്തിവരുന്ന പരീക്ഷണ ശാലയിലാണ് ഗവേഷണത്തിനാവശ്യമായ പരിശോധനകള്‍ നടന്നത്.
ജുനഗ്ഗഡ്, ഗിര്‍നാര്‍ മലനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്നതും ഗുജറാത്ത് സംസ്ഥാനത്തിലെ വലുപ്പത്തില്‍ ഏഴാമതു സ്ഥാനം വഹിക്കുന്ന ഒരു നഗരമാണ്. അവരുടെ നാടന്‍ പശുവിന്‍ മൂത്രത്തേക്കുറിച്ചുള്ള പൗരാണീകമായ അറിവിനെ, ആധൂനീകമായ ശാസ്ത്ര നിരീക്ഷണങ്ങളിലൂടേ സംശോധിക്കാനുള്ള ലോക നിലവാരത്തിലൂടേ, അത്തരം അക്റഡീഷന്‍ ഉള്ള ലാബുകളില്‍ വച്ചു നടത്തിയ പരീക്ഷണ ഫലമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അടുത്തതായി, അവര്‍ മുപ്പത്തി ഒന്‍പതോളം മറ്റു നാടന്‍ ജനുസ്സുകളേയും പരീക്ഷണത്തിനു വിധേയമാക്കാന്‍ പോകുകയാണ്.
കേരളം പോലുള്ള മഹത്തായ മതേതര മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഇടങ്ങളിലെ പ്രബുദ്ധരായ മാദ്ധ്യമങ്ങളും ജനപ്രതിനിധികളും പൗരാണീക അറിവുകള്‍ വിഡ്ഢിത്തത്തില്‍ കുറഞ്ഞ ഒന്നുമല്ലായെന്ന് കരുതുന്നതിനാലാകാം, കേരളത്തിന് വിശിഷ്യ താല്പര്യമുള്ള പോത്തിന്റെയും, വിദേശമലയാളികളുടെ സംശയ ദുരീകരണത്തിനെന്നാണം ഒട്ടകത്തിന്റേയും ആടിന്റേയും, ചെമ്മരിയാടിന്റേയും മൂത്ര സാമ്പിളുകളും ഇതേ പോലേ ഗ്യാസ് ക്രോമോട്ടോഗ്രഫിക്കും, മാസ് സ്പെക്ട്രോമീട്രി(GC-MS) പരീക്ഷണത്തിന് വിധേയമാക്കുകയും അയോണിക്സ്വര്‍ണ്ണ ലായനി അവയില്ലായെന്നും, JAU ബയോടെക്നൊളജി മേധാവി ഡോ: B A ഗൊളാക്കിയ വ്യക്തമാക്കിയതായി കാണുന്നു. അദ്ദേഹം ലീഡ് ചെയ്ത ഈ പരീക്ഷണത്തിന് ജയ്മീന്‍, രാജേഷ് വിജയ്, ശ്രദ്ധ എന്നിവര്‍ പങ്കാളികളായിരുന്നു.
ഒരു ലിറ്ററില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയുന്ന മൂന്നു മുതല്‍ പത്തു മില്ലി ഗ്രാം സ്വര്‍ണ്ണം സ്പുടീകരിച്ചെടുക്കാന്‍ ചിലവാക്കേണ്ട ഊര്‍ജ്ജവും പണവും, ഇന്ന് സ്വര്‍ണ്ണം ഗ്രാമിനു മുവ്വായിരം രൂപവിലയുണ്ടെങ്കില്‍ പോലും വളരേ വലുതാണ്. എന്നതിനാല്‍, അടുത്ത പടിയായി, പൗരാണീകമായ അറിവ് വച്ച്, ജനങ്ങള്‍ കാലാകാലമായി, ഇത് മനുഷ്യരിലും സസ്യങ്ങളിലും ഔഷധമായി ഉപയോഗിച്ചു വരുന്നതിന്റെ നേട്ടങ്ങളെ ശാസ്ത്രീയ അപഗ്രഥനം നടത്താന്‍ പോകുകയാണ് ഈ ശാസ്ത്രജ്ഞര്‍.
ഗിര്‍ പശുവിന്‍ മൂത്രത്തില്‍ ഉള്ള 5,100 രാസ സംയുക്തങ്ങളില്‍ 388 എണ്ണത്തിന് അപൂര്‍വ്വമായ രോഗശമന ശേഷിയുണ്ടെന്ന് ഡോ: B A ഗൊളാക്കിയ വ്യക്തമാക്കുകയുമുണ്ടായി.
വാല്‍ക്കഷണം:
പ്രധാന മന്ത്രിയെ സുഖിപ്പിക്കാനായി പടച്ചെടുത്ത പരീക്ഷണമായി ഇതിനെ നമ്മുടെ കുബുദ്ധി വച്ച് വ്യാഖ്യാനിക്കുകയും, രാജ്യത്തെ പ്രമുഖമായ യൂണിവേഴ്സിറ്റിയും പരീക്ഷണ ലാബും മതപരമായ വ്യാഖ്യാനങ്ങളെ തെളിയിക്കാന്‍ പണം വ്യഥാ ചിലവാക്കുന്നൂവെന്നും പറഞ്ഞ് മറ്റു "സര്‍വ്വ" 'കലാശ'ങ്ങളിലേയും കുട്ടികുരങ്ങന്മാരെ അണിനിരത്തി പ്രതിഷേധവും പഠിപ്പു മുടക്കും വിദ്യാലയങ്ങളില്‍, ഒന്നു രണ്ടാഴ്ചക്ക് പടി അടക്കലും നടപ്പിലാക്കി, നാടിന്റെ മതേ തറ മൂല്യ സം‌രക്ഷണവും വോട്ട് ബാങ്ക് വികസവും നടപ്പാക്കാവുന്നതേയുള്ളു.
കടപ്പാട്: ടൈ‌സ് ഓഫ് ഇന്ത്യാ പത്രം ജൂണ്‍ 28 http://timesofindia.indiatimes.com/…/articlesh…/52948435.cms

No comments :

Post a Comment