പുരാതന ഗണിതശാസ്ത്ര വിദഗ്ധനായ സംഗമഗ്രാമ മാധവൻ ജീവിച്ചിരുന്ന കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ വിദേശ ഗണിതശാസ്ത്രജ്ഞൻമാരടക്കമുള്ളവർ സന്ദർശനത്തിന് എത്തിയപ്പോൾ.
സംഗമഗ്രാമ മാധവനെ അടുത്തറിയാൻ വിദേശ ഗണിത ശാസ്ത്രജ്ഞരെത്തി
ഇരിങ്ങാലക്കുട ∙ സംഗമഗ്രാമ മാധവനെ അടുത്തറിയാൻ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി മനയിൽ വിദേശ ഗണിത ശാസ്ത്രജ്ഞരെത്തി. സെന്റ് ജോസഫ്സ് കോളജിൽ നടക്കുന്ന പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന രാജ്യാന്തര ഗണിതശാസ്ത്ര ശിൽപശാലയിൽ പങ്കെടുക്കാൻ എത്തിയ ഗണിതശാസ്ത്രജ്ഞരാണ് ഇരിഞ്ഞാടപ്പിള്ളി മനയിലെത്തിയത്.
സൂറിച്ച്, ലീപ്സിഗ്, ഹനോയ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയിലെ പ്രമുഖ ഐഐടികളിൽനിന്നുള്ള അധ്യാപകരും ഗവേഷക വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു. മാഞ്ചസ്റ്റർ, ടെക്സസ് തുടങ്ങിയവിടങ്ങളിലെ സർവകലാശാലകളിൽ പ്രധാന പഠനവിഷയമാണ് ഗണിതശാസ്ത്രത്തിലെ കേരളത്തിന്റെ സംഭാവനകൾ.പുരാതന കേരളത്തിലെ പ്രസിദ്ധമായ വാനനിരീക്ഷണശാല നിലവിലിരുന്ന സ്ഥലമാണ് ഇരിഞ്ഞാടപ്പിള്ളി മന. മനയുടെ തച്ചുശാസ്ത്ര വൈദഗ്ധ്യവും പൗരാണികതയും സംഘത്തിന് ആവേശമായി.
ഇവിടത്തെ ക്ഷേത്രത്തിനു രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യന് ചുറ്റും അർധവൃത്താകൃതിയിൽ ഗ്രഹങ്ങൾ സഞ്ചരിക്കുന്നു എന്ന സൗരയൂഥ സങ്കൽപം നൂറ്റാണ്ടുകൾക്ക് മുൻപ് മാധവൻ പറഞ്ഞിരുന്നു.കാൽക്കുലസിന്റെയും പൈ, ഇൻഫിനിറ്റി തുടങ്ങിയ സിദ്ധാന്തങ്ങളുടെയും അടിസ്ഥാന ശിലകൾ മാധവാചാര്യരുടേതാണ്.
മാധവാചാര്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കരിങ്കൽ ശിലകളും ചുറ്റുമുള്ള പ്രദേശങ്ങളും സംഘം സന്ദർശിച്ചു.മനയിലെ ഇപ്പോഴത്തെ തലമുറക്കാരായ രാജ്കുമാർ നമ്പൂതിരി അടക്കമുള്ളവരുമായി സംഘം സംവദിച്ചു. സെന്റ് ജോസഫ്സ് കോളജിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. എൻ.ആർ.മംഗളാംബാൾ, അധ്യാപകരായ ലില്ലി വിൻസന്റ്, ഡോ. ഇ.എം.അനീഷ് എന്നിവർ നേതൃത്വം നൽകി.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment