ആരുടേയും പാദ സേവചെയ്യാനിഷ്ടപ്പെടാത്തവരും ആസൂത്രിതമായും കൃത്യനിഷ്ടമായിട്ടും പ്രവർത്തിച്ച് വിജയം നേടുന്നവരും, ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നവരും പരാജയത്തിൽ പെട്ടെന്ന് വിഷമിക്കുന്നവരും എന്നാലും ഏതു സാഹചര്യവും ധീരമായി നേരിടും. പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നവരും, പലവിധ വിഷയങ്ങളും അറിയാവുന്നവരും, പ്രവര്‍ത്തികൾ തക്ക സമയത്ത് ചെയ്തു തീർക്കാൻ കഴിവുളളവരും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകേണ്ടവരും, പെട്ടെന്ന് ആശയക്കുഴപ്പങ്ങളും വിഷമങ്ങളും ഉണ്ടാകുന്നതിനാൽ ശാന്തമായും ചിട്ടയോടും പ്രവർത്തിക്കാൻ പരിശീലിക്കണം. ഇവരെ രക്ഷിതാക്കൾ സ്നേഹപൂർവ്വം നയിച്ച് ക്ഷമാശീലരാക്കണം. വന്ദിച്ചില്ലെങ്കിലും മറ്റുളളവരെ നിന്ദിക്കരുതെന്ന ആശയമുളള വരും, ജനങ്ങളെ ആകർഷിക്കുന്ന പ്രവർത്തികൾ ചെയ്യുന്നതിവർക്ക് ഹരമാണ്. കലകൾ പഠിപ്പിച്ചു കൊടുക്കുന്നത് ഇവരുടെ കഴിവ് പുറത്തു കൊണ്ടുവരാൻ സഹായിക്കും. അമിതാവേശവും ദേഷ്യവും ഒഴിവാക്കണം. മനസ് തളരാതെ ആത്മവിശ്വാസത്തോടെ പടിപടിയായി പരിശ്രമം തുടരണം നന്മയുണ്ടാകും.
രഹസ്യങ്ങൾ പങ്കു വയ്ക്കാതിരിക്കുന്നതാണ് നല്ലത്. വീടുവിട്ടുളള വിദ്യാഭ്യാസം ഗുണം ചെയ്യും. ദേവാരാധനയ്ക്കൊപ്പം മുതിർന്നവരുടെ ഉപദേശം കേട്ടും പിതൃക്കളെ സേവിച്ചും മുന്നേറ്റമുണ്ടാക്കണം വായ്പകൾ വാങ്ങി ചിലവാക്കുമ്പോൾ നഷ്ടം വരുന്നതിനാൽ നേരിട്ട് ഇടപെടേണ്ടതാണ്. ആഢംബരത്തിലും വിനോദത്തിലും താല്പര്യം കുറയ്ക്കണം. കണക്ക് എഞ്ചിനീയറിംഗ് വിഷയത്തിൽ മികവു പുലർത്തും മധുരമായി സംസാരിച്ച് ആളുകളെ കയ്യിലൊതുക്കും. ദുരഭിമാനികളാണ്. നയവൈധഗ്ധ്യമില്ലാത്ത കാര്യത്തിലിടപെട്ട് ശത്രുക്കളെ വിലക്കു വാങ്ങരുത്. ആശ്രിത വത്സരരാണ്. ദുഃഖങ്ങളിൽ മനസ്സലിയുന്നവരും, സ്വയം പുകഴ്ത്തൽ ഒഴിവാക്കുകയും വേണം, ഗണപതിയെയും പിതൃക്കളെയും പ്രീതിപ്പെടുത്തണം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment