Thursday, 30 June 2016

സൂര്യനിലെ മാറ്റം ഭയപ്പെടുത്തുന്നത്, ഭൂമി തണുത്തുറയും

സൂര്യനിലെ മാറ്റം ഭയപ്പെടുത്തുന്നത്, ഭൂമി തണുത്തുറയും

അടുത്തിടെയുള്ള സൂര്യനിലെ ചില മാറ്റങ്ങൾ ഭൂമിയിലുള്ളവരെ ഭയപ്പെടുത്തുന്നതാണ്. സൂര്യന്റെ പ്രതലത്തില്‍ ചില മാറ്റങ്ങൾ കാണുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ അപൂര്‍വ പ്രതിഭാസം ഭൂമിയെ ഒരു മിനി ഐസ് ഏജി (ഹിമയുഗം) ലേക്ക് നയിക്കുന്നതിന്റെ സൂചനയാണെന്നാണ് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നത്.
17–ാം നൂറ്റാണ്ടിന് ശേഷം സംഭവിച്ചിട്ടില്ലാത്ത 'ഗെയിം ഓഫ് ത്രോണ്‍സ്' സ്റ്റൈലിലുള്ള ഒരു ശൈത്യകാലത്തിലേക്കുള്ള തുടക്കമാണിതെന്നാണ് പ്രശസ്ത മെറ്റീരിയോളജിസ്റ്റും സൗര നിരീക്ഷകനുമായ ഡോ. പോള്‍ ഡോരിയന്‍ തന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് സൂര്യന്‍ പൂര്‍ണമായും ശൂന്യമാകുന്നതെന്നും ഡോരിയന്‍ പറഞ്ഞു.
സോളാര്‍ മിനിമം എന്ന അവസ്ഥയിലേക്ക് സൂര്യന്‍ അടുക്കുന്നതിന്റെ സൂചനയാണിത്‌. വരും വര്‍ഷങ്ങളില്‍ സണ്‍ സ്‌പോട്ട്‌സ് അപ്രത്യക്ഷമാകുന്ന ദിവസങ്ങളുടെ എണ്ണം കൂടുമെന്നും അദ്ദേഹം പറയുന്നു. ആദ്യം സൂര്യന്‍ ശൂന്യമാകുന്ന അവസ്ഥ ഏതാനും ദിവസങ്ങള്‍ മാത്രമാകും നീണ്ടുനില്‍ക്കുക. പിന്നീട് ഇത് ആഴ്ചകള്‍ നീണ്ടു നില്‍ക്കും. ഒടുവില്‍ മാസങ്ങളോളം ഈ അവസ്ഥ നീണ്ടുനില്‍ക്കുമെന്നും ഡോരിയന്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സോളാര്‍ മിനിമം 2019 ലോ 2020 ലോ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൂര്യന്റെ ഉപരിതലത്തിലുള്ള അടയാളങ്ങള്‍ ഏറ്റവും കൂടിയിരിക്കുന്ന അവസ്ഥയെയാണ് സോളാര്‍ മാക്സിമം എന്ന് പറയുന്നത്. സൺ സ്പോട്ടുകള്‍ ഏറ്റവും കുറഞ്ഞ അവസ്ഥയാണ് സോളാര്‍ മിനിമം. സൺ സ്പോട്ടുകളിൽ നിന്നും വമിക്കുന്ന, ഉരുക്കിനെപ്പോലും കത്തിച്ച് ചാരമാക്കാന്‍ ശേഷിയുള്ള അഗ്നിയാണ്‌ പ്രപഞ്ചത്തിന്‌ ഊർജ്ജം പകരുന്നത്. സോളാര്‍ മിനിമം അവസ്ഥയില്‍ വെളിച്ചത്തിന്‌ യാതൊരു കുറവും വരില്ല. ചൂട് ഇല്ലാത്ത വെളിച്ചമായിരിക്കും സൂര്യൻ പ്രപഞ്ചത്തിലേക്ക് അയക്കുക. ഈയിടായായി സൂര്യനില്‍ നിന്നുള്ള ചുട്ടുപഴുത്ത രശ്മികള്‍ക്ക് പഴയ ചൂടില്ലെന്ന ബ്രിട്ടീഷ് ഭൗമനിരീക്ഷകരുടെ കണ്ടെത്തല്‍ നാസയും ശരിവയ്ക്കുന്നുണ്ട്‌.
ഇതിനു മുമ്പ് 1645 ലാണു ഇത്തരത്തിലുള്ള പ്രതിഭാസത്തിനു ലോകം സാക്ഷ്യം വഹിച്ചത്. 70 വര്‍ഷംവരെ നീണ്ടുനിന്ന മൗണ്ടര്‍ മിനിമം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ തെംസ് നദി വരെ അന്ന് തണുത്തുറഞ്ഞുപോയിരുന്നു. തീവ്രത്ര കുറഞ്ഞ ഒരു സോളാര്‍മിനിമത്തിന് 1790 -1830 കാലഘട്ടത്തില്‍ ലോകം സാക്ഷ്യം വഹിച്ചിരുന്നു . ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷകന്‍ ജോണ്‍ ഡാല്‍ട്ടന്റെ പേരിലാണ് ഈ സോളാര്‍ മിനിമം അറിയപ്പെടുന്നത്.
അത്തരമൊരു കാലഘട്ടത്തിന്റെ ചെറുപതിപ്പാണ്‌ വീണ്ടും വരാന്‍ ഒരുങ്ങുന്നത്. വർഷങ്ങളിൽ ലോകത്തിലേ പല നദികളും തണുത്തുറയുമെന്നും യൂറോപ്പ് ഹിമയുഗത്തിലാകുമെന്നും പറയുന്നു. നമ്മുടെ കാശ്മീരിലും ഡല്‍ഹിയിലും മൂന്നാറിലുമൊക്കെ അതിശൈത്യം ഹിമപാളികള്‍ തീര്‍ക്കും. ലോകത്ത് കടുത്ത ഊർജ്ജ പ്രതിസന്ധിയും ഇത് സൃഷ്ടിക്കും. മഴ കുറയും, ജലാശയങ്ങള്‍ വെള്ളമില്ലാതെയാകും. സൗരോര്‍ജ്ജവും പൂര്‍ണമായും ഇല്ലാതാകും. ഈ പ്രതിസന്ധി മറികടക്കാന്‍ ഊർജ്ജം ചിലവാക്കുന്നത് കുറച്ചും ഉല്പാദനം കുറച്ചും പഴയ നൂറ്റാണ്ടിലെ ചില ദിവസങ്ങളിലേക്ക് മടങ്ങേണ്ടി വന്നേക്കാമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബഹിരാകാശ-ആകാശ സഞ്ചാരികള്‍ക്കും ഈ കാലഘട്ടം അപകടമാണെന്നും പോള്‍ ഡാരിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യരശ്മികള്‍ ദുര്‍ബലമാകുന്നതോടെ ശക്തിപ്രാപിക്കുന്ന കോസ്മിക് രശ്മികള്‍ ബഹിരാകാശ സഞ്ചാരികളുടെ ഡിഎന്‍എ തകര്‍ക്കും. സോളാര്‍ മിനിമം കാലയളവില്‍ സൗരക്കാറ്റ് കുറയുകയും സൂര്യന്റെ കാന്തിക മണ്ഡലം ക്ഷയിക്കുകയും ചെയ്യും. ഇതോടെ കോസ്മിക് രശ്മികള്‍ക്ക് വളരെ എളുപ്പത്തില്‍ ഭൂമിയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും ഡാരിയന്‍ വിശദീകരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ സൂര്യനില്‍ നിന്നുള്ള എക്സ്ട്രീം അള്‍ട്രാവയലറ്റ് റേഡിയേഷന്‍ കുറയുന്നതിനാല്‍ അറ്റ്മോസ്ഫീയര്‍ തണുക്കുകയും ചുരുങ്ങുകയും ചെയ്യും.
ഭ്രമണപഥത്തിലുള്ള ഉപഗ്രങ്ങങ്ങള്‍ക്ക് സോളാര്‍ മിനിമം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. അതേസമയം, ബഹിരാകാശ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയ്ക്കുന്നത് ഭൂമിയ്ക്ക് ചുറ്റുമുള്ളത് ബഹിരാകാശ യാത്രികര്‍ക്ക് പോലും പേടിസ്വപ്നമായി മാറും.
ഈ പ്രതിഭാസത്തെ ഭൂമിയുടെ തകർച്ചയുടെ തുടക്കമായും ചിലർ ചിത്രീകരിക്കുന്നവരുണ്ട്‌. അവര്‍ക്ക് കൃത്യമായ മറുപടിയും ശാസ്ത്രഞ്ജര്‍ നല്‍കുന്നുണ്ട്. ഓരോ കാലഘട്ടത്തിലും പ്രപഞ്ചം അദ്ഭുത പ്രതിഭാസങ്ങൾ സ്വയം സൃഷ്ടിക്കും. അങ്ങനെയാണ് ഈ കാണുന്ന ഭൂമിയും പ്രപഞ്ചവും ഉണ്ടായത്. ഇത്തരം പ്രതിഭാസങ്ങൾ പ്രപഞ്ചത്തിൽ തുടർന്നുകൊണ്ടേയിരിക്കുമെന്നും അവര്‍ പറയുന്നു. 

No comments :

Post a Comment