സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കും
തിരുവനന്തപുരം: വിവിധ ആരോഗ്യ പരിചരണ സൗകര്യങ്ങൾ ഏകോപിപ്പിച്ച് സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കുമെന്ന് പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി.സദാശിവം പറഞ്ഞു. ചികിത്സയ്‌ക്കായി യൂണിവേഴ്സൽ പ്രീ-പെയ്‌ഡ് പദ്ധതി നടപ്പാക്കും. ഈ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് വേണ്ടി ഇൻഷ്വറൻസ് കമ്പനികളുടെ സഹായത്തോടെ പ്രീപെയ്മെന്റ് പദ്ധതി നടപ്പാക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള സമഗ്ര ആരോഗ്യ പരിപാടി നടപ്പാക്കും. ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ഊന്നൽ നൽകാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സാംക്രമിക രോഗങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക സർവേ
താലൂക്ക്, ജില്ലാ ആശുപത്രികളെ യഥാക്രമം സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയർത്തും.
സാന്ത്വന ചികിത്സാ വിഭാഗം വിവിധ ആശുപത്രികളുമായി ബന്ധിപ്പിക്കും
പദവി ഉയർത്തപ്പെട്ട ആശുപത്രികൾക്ക് ആവശ്യമായ തസ്തികകൾ അനുവദിക്കും.
സമഗ്ര ഇ- ആരോഗ്യ പരിപാടിയുടെ കീഴിൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് ഇലക്‌ട്രോണിക് ഹെൽത്ത് റിക്കോർഡ് രൂപീകരിക്കും.
എല്ലാ മെഡിക്കൽ കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കും.
രണ്ടു മെഡിക്കൽ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയർത്തും
ഗോത്രവർഗക്കാർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ
ആരോഗ്യ സർവ്വകലാശാല ശക്തിപ്പെടുത്തി, പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും.
എയ്ഡ്‌സ് രോഗികൾക്ക് പുനരധിവാസ പദ്ധതികൾ
ആയുഷിന്റെ കീഴിൽ ആധുനിക ഗവേഷണ സ്ഥാപനം.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനം ശാസ്‌ത്രീയമായി നവീകരിക്കും. ചട്ടങ്ങൾ കർശനമായി നടപ്പാക്കും.

© Copyright Keralakaumudi Online
No comments :
Post a Comment