Thursday, 30 June 2016

ജീരക വെള്ളം കുടിച്ചാല്‍

രാവിലെ ജീരക വെള്ളം കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍

രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.
അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.
ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.
എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ജീരകം. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്ബോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.

No comments :

Post a Comment