വാക്കിൽ വിനയവും മനസ്സിൽ ധൈര്യവുമുള്ളവരാണ് കേട്ട നക്ഷത്രക്കാർ
ബുധദശയിലാണ് ജനനം, ജന്മസംഖ്യ 5, ഭദ്രമായ ജീവിതം നയിക്കുന്നവരും, താൻ വലുത് എന്ന ചിന്തയുള്ളവരും, സ്വതന്ത്രബോധമുള്ളവരും, പാചകത്തിൽ നല്ല കഴിവായിരിക്കും. കേട്ട നാലാം പാദവും, മൂലം ഒന്നാംപാദവും, ശുഭകരമല്ല. ഈ സമയത്തു ജനിക്കുന്നവർ വംശനാശകരും, ദുർനടക്കാരും, നാടും വീടും ഉപേക്ഷിച്ചു അലയുന്നവരും, തൃക്കേട്ടയും ചൊവ്വാഴ്ചയും ചൊവ്വായുടെ കാലഹോരയിൽ ജനിക്കുന്നവരും ജ്യേഷ്ഠസഹോദര നാശത്തെ ചെയ്യും. വാക്കിൽ വിനയവും മനസ്സിൽ ധൈര്യവുമുള്ളവരാണ്.
പടപടപ്പും ആവേശവും അമിതവേഗമുള്ളവരും, മുഖം നോക്കി മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്നവരും, അതുകൊണ്ട്തന്നെ ജനങ്ങളുടെ അപ്രീതിയ്ക്കും വെറുപ്പിനും പാത്രീഭവിക്കുകയും, മനസ്സിനിഷ്ടമുള്ളവരെ മാത്രം സ്നേഹിക്കുകയും, എല്ലാം എനിക്കുമാത്രമറിയാമെന്ന അഹങ്കാരികളും, ശാന്തരാണെന്ന് കാണിക്കുന്നവരും, ശുദ്ധാത്മാക്കളും, കഠിനഹൃദയരും, സ്വയം ആപത്തിൽ ചാടുന്നവരും, മുൻകോപികളും, മംഗല്യഭാഗ്യത്തിന് കാലതാമസമുണ്ടാകുന്നവരും, ബുദ്ധിമുട്ടും നിസഹായതയും മൂലം പരസ്പരം വേണ്ടി വരുകയും എടുത്തുചാട്ടക്കാരും അനർത്ഥങ്ങൾ ഉണ്ടാക്കുന്നവരും, ജനങ്ങളില്‍നിന്നും സഹായത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരും, എല്ലായിടത്തും മേധാവിത്വം സ്ഥാപിക്കാനും, നയപരമായ പെരുമാറ്റമില്ലാത്തവരും, അപവാദങ്ങൾ കേൾക്കേണ്ടിവരുന്നവരും, മുതിർന്നവരെ ബഹുമാനിക്കുന്നവരും, കർക്കശക്കാരികളും, മക്കളെ അമിതമായി സ്നേഹിക്കുന്നവരും, കുട്ടികളെ അഭിമാനകരമായി ഭാവി സുരക്ഷിതത്വത്തി ലെത്തിക്കുന്നവരും, അഗ്നി, ജലം, വൈദ്യുതി എന്നിവ സൂക്ഷിക്കേണ്ടതാണ്. മറ്റുള്ളവരോടുള്ള വാഗ്ദാനവും, സാക്ഷിയൊപ്പിടുന്നതും, ജാമ്യം നിൽക്കുന്നതും സൂക്ഷിക്കണം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. യാത്രകൾ നിങ്ങളെ പലപ്പോഴും തളർത്തുകയും അതുകൊണ്ട് ഈശ്വരഭജനവും, തീർത്ഥാടനവും ആവശ്യമായി വരികയും ചെയ്യും.
അനുകൂലമായ വിവാഹത്തിനൊത്ത നക്ഷത്രങ്ങൾ – രോഹിണി 5, കാർത്തിക 7, പൂയം 6, ആയില്യം 8, മകം 6, ചോതി 6, അനിഴം 6.
പ്രതികൂല നക്ഷത്രം – കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, അശ്വതി, ഭരണി, മകയിരം, തിരുവാതിര, പുണർതം, വിശാഖം
അനുകൂലദിവസം – തിങ്കൾ, ചൊവ്വ, ബുധൻ
അനുകൂല തിയതി – 5, 14, 23
അനുകൂല നിറം – പച്ച
രത്നം – മരതകം
പ്രതികൂലരത്നം – മുത്ത്
രോഗം – ജനനേന്ദ്രിയം, ഗർഭാശയം, വെള്ളപോക്ക്, അർശസ്സ്
തൊഴിൽ – പ്രസ്, പ്രസിദ്ധീകരണം, ടെക്സ്റ്റൈൽസ്, അണക്കെട്ട്, പവർഹൗസ്, സംഗീതോപകരണം, ഇൻഷുറൻസ്, ശസ്ത്രക്രിയാ വിദഗ്ധൻ, സൈന്യസേവനം, കണക്കെഴുത്ത്, പരസ്യം, ജയിൽ, അഡ്വക്കേറ്റ്, പോസ്റ്റ്മോർട്ടം, കമ്മ്യൂണിക്കേഷൻ.
പരിഹാരം – ആയില്യം, കേട്ട, രേവതിയിൽ ഗണപതിക്ക് മുക്കുറ്റി സമൂലം ഗണപതിഹോമം, താമരയും വെണ്ണയും ഹോമിക്കുക, ദേവിക്കും, കൃഷ്ണനും, ശിവനും കരിക്കഭിഷേകം, നെയ്യ്‌വിളക്ക്, അരവണപ്പായസം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment