Friday, 24 June 2016

അത്തം

അത്തം നക്ഷത്രക്കാരിയെ ഭാര്യയായി ലഭിക്കുന്നത് ഭാഗ്യം...

ശാന്തസ്വഭാവക്കാരും, ആൾക്കൂട്ടത്തിൽനിന്ന് അകന്നു ജീവിക്കുന്നവരാണ്. ചന്ദ്രദശയിൽ ജനനവും, സംഖ്യാധിപൻ ച – 2. കുടുംബപരിപാലനത്തിൽ അമിതമായ ശ്രദ്ധയും, ഭർത്താവിന്റെ നിഴലായി നിൽക്കുന്നവരും, അടയാളം കൈപ്പത്തിയാണ്. മനോഹരമായ ശരീരവും, മനോഹരമായ ചിരിയും, കുലീനത്വം, സഹകരിക്കുന്നിടത്ത് പെട്ടെന്ന് സ്ഥാനം പിടിക്കുന്നവരും, വശീകരണശക്തിയുള്ളവരും, കർമ്മരംഗത്ത് സാമർത്ഥ്യമായി പ്രവർത്തിക്കുന്നവരും, വാക്സാമർത്ഥ്യക്കാരും, നല്ല ഓർമ്മശക്തിയും, വിദ്യാഭാഗ്യവും, സർക്കാർ ജോലിക്ക് സാധ്യതയുള്ളവരും, ശത്രുക്കളെയും അസൂയാലുക്കളെയും സഹായിക്കാനുള്ള മനസ്സുള്ളവരും, ക്ഷമാശീലവും, സദാചാരവുമുള്ളവരും, തന്നിഷ്ടക്കാരും, രോഗപീഡയ്ക്കടിമയും, ബാല്യകാലജീവിതം സുഖകരമല്ല. വിദ്യാഭ്യാസത്തിൽ തടസ്സമുണ്ടാകും. 30 വയസ്സിനു ശേഷം ഉയർച്ചയും വാതസംബന്ധമായ അസുഖത്തിനും സാധ്യത. സത്യസന്ധരും, അച്ചടക്കമുള്ളവരും, സ്വാർത്ഥത വെടിഞ്ഞ് ജീവിക്കണം, അത്തം നക്ഷത്രക്കാരിയെ ഭാര്യയായി ലഭിക്കുന്ന പുരുഷൻ ഭാഗ്യശാലിയായിരിക്കും. പ്രതീക്ഷയൊന്നും കൂടാതെ അളവറ്റ സ്നേഹം നൽകുന്നവരാണ് അത്തം നക്ഷത്രത്തിലെ സ്ത്രീകൾ. ഈ സ്നേഹം മറ്റുള്ളവരിൽ മടിപ്പുണ്ടാക്കുന്നതായും അനുഭവപ്പെടും. മുൻകോപം മാറ്റിയെടുക്കേണ്ടതാണ്. ഭർത്താവിന് വിദേശത്തോ ദൂരെയോ ജോലി ചെയ്യേണ്ടിവന്നാൽ ഗണപതിയെയും ഹനുമാനെയും ഭജിച്ച് പുറപ്പെടാൻ നിർദേശിക്കണം.
പിതൃക്കളെയും വണങ്ങേണ്ടതാണ്. കുട്ടികളോട് കാണിക്കുന്ന സ്നേഹമാണ് അവരുടെ നന്മതിന്മകൾക്ക് ആധാരമാകുന്നത്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യരുത്. അവരുടെ കഴിവുകൾ കാണാതിരിക്കുന്നത് അപരാധമാണ്. ധൃതിയിലും ആവേശത്തോടും പെരുമാറുന്നത് തെറ്റാണ്. പതുക്കെ പെരുമാറണം. കുടുംബാംഗങ്ങളോട് സ്നേഹം പ്രകടിപ്പിക്കാതെ ജീവിക്കുന്നത് തെറ്റാണ്. വിശ്രമമില്ലാതെ അധ്വാനിക്കുന്നത് ദോഷത്തിൽ ഭവിക്കും. ദേഷ്യം വന്നാൽ എടുത്തെറിഞ്ഞ് സംസാരിക്കുന്നത് നന്നല്ല. എല്ലാം ഞാനാണെന്നും ഞാനില്ലെങ്കിൽ ഒരു കാര്യവും നടക്കില്ലാ എന്ന് കരുതുന്നതും തെറ്റായി ഭവിക്കാം. ഇവർ മറ്റുള്ളവർക്ക് പല തരത്തിലെയും മാതൃകയായിരിക്കും. വിട്ടുവീഴ്ചാ മനോഭാവം പുലർത്തുന്നതിനാൽ മറ്റുള്ളവർ മുതലെടുക്കുന്നുണ്ട്. കുടുംബരഹസ്യങ്ങൾ ആരോടും പങ്കുവയ്ക്കുന്നത് ശരിയല്ല അപകടത്തിൽ കലാശിക്കും.
കലാപരമായ കാര്യങ്ങളിൽ പ്രതിപത്തി കാണിക്കണം. സ്വന്തം ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കുന്നത് തെറ്റാണ്. രോഗങ്ങളുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ തേടണം. യാത്രകൾ അധികം ചെയ്യേണ്ടിവരുന്നവരാണ്. അതിലൂടെ നല്ല ഫലങ്ങളുണ്ടാകും. ഒരു മുൻകരുതൽ എല്ലാകാര്യത്തിലും അനിവാര്യമാണ്. ചെവിയും കണ്ണും പ്രത്യേകതയുള്ളവരും മറ്റുള്ളവരെ ആകർഷിക്കുന്ന ശരീരവുമായിരിക്കും. സ്വന്തം തീരുമാനം മറ്റുള്ളവർക്ക് മനസ്സിലാക്കുക അസാധ്യം. അതിനാൽ കുടുംബാംഗങ്ങളിൽനിന്നും ശത്രുതയ്ക്ക് പാത്രമാകും. നല്ലൊരു വ്യക്തി വഴി കുടുംബത്തിൽനിന്നും അംഗീകാരം നേടിയെടുക്കും. കുടുംബത്തിൽനിന്നും ധനസ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കുകയില്ല. ധർമ്മനിഷ്ടയും, സല്‍ഗുണ സമ്പന്നരുമായിരിക്കും, എന്നാൽ ഭർത്താവു വഴിയായിരിക്കും ഉയർച്ചകളെല്ലാം. ഭർത്താവ് സ്നേഹമുള്ളവനും, സമ്പത്തുള്ളവനുമായിരിക്കും. സന്താനത്തിൽനിന്നും ധാരാളം ഗുണാനുഭവങ്ങളും ഭാഗ്യങ്ങളും ലഭിക്കുന്നവരായിരിക്കും അത്തം സ്ത്രീകൾ. ഒരു ആൺകുട്ടിയും 2 പെൺകുട്ടികളുമുണ്ടായിരിക്കും ഇവർക്ക്. പൊതുവിൽ രക്തസമ്മർദം, ഞരമ്പുരോഗം, ആസ്മ, ഗ്യാസ്ട്രബിൾ, കൈയ്ക്കും തോളിനും ബലക്കുറവ്, ടൈഫോയിഡ് എന്നീ അസുഖങ്ങളുണ്ടാകാം.
വിവാഹത്തിന് അനുകൂല നക്ഷത്രങ്ങൾ – രോഹിണി 8, മകയിരം 8, തിരുവാതിര 6, പൂയ്യം 7, ആയില്യം 7, മകം 6, ചിത്തിര 5, വിശാഖം 6, പൂരാടം 5, ഉത്രാടം 5, തിരുവോണം 7, പൂരുരുട്ടാതി 5, ഉതൃട്ടാതി 7, രേവതി 8.
പ്രതികൂലം – ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാർത്തിക, പുണർതം, ചതയം.
അനുകൂലദിവസം – തിങ്കൾ, അനുകൂല തിയതി – 2, 11, 20
അനുകൂല നിറം – പച്ച, മഞ്ഞ
തൊഴിൽ മേഖല – സെയിൽസ്മാൻ, വാർത്താവിനിമയം, കപ്പലിൽ കയറ്റി അയപ്പ്, ഏജൻസി, തുണിത്തരങ്ങൾ, പാലം നിർമ്മാണം, അഡ്വക്കേറ്റ്, ചിത്രകാരൻ, രാഷ്ട്രീയം, അംബാസിഡർ.
പരിഹാരം – മഹാഗണപതിക്കും, ഹനുമാൻ, കൃഷ്ണൻ, ദേവിക്കും കരിക്കഭിഷേകം, നെയ്യ്‌വിളക്ക്, കടുംപായസം.
ലേഖകൻ
Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023

No comments :

Post a Comment