കൊച്ചി: ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതി അമിറുളിനെ പിടികൂടിയപ്പോള്‍ ഏവരും ആവശ്യപ്പെട്ടകാര്യം സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ് ചാമിയുടെ അവസ്ഥയുണ്ടാകരുതെന്നാണ്. സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദ ചാമി ഇപ്പോള്‍ വിയ്യൂരില്‍ കുളിച്ചുണ്ട് താമസിക്കുകയാണ്. നിയമം കൊലക്കയര്‍ നല്‍കിയിട്ടും ഗോവിന്ദ ചാമിയെ ഒന്ന് തൊട്ടുനോക്കുവാന്‍ പോലും നമ്മുടെ നിയമത്തിന് സാധിച്ചില്ല.
ഏറ്റവും ഒടുവില്‍ അതും സംഭവിച്ചു. അമിറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരായ പ്രസിദ്ധ ക്രമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ തന്നെയെത്തും. കേസ് ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി കാക്കനാട് ജയിലില്‍ അമിറുളിനെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനെത്തി. പ്രതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുത്തതെന്ന് ആളൂര്‍ പറഞ്ഞു.
സംശയത്തിന്റെ ആനുകൂല്യത്തില്‍ മാത്രം അമിറുളിനെ ശിക്ഷിക്കുന്നത് ശരിയല്ല. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും ആളുർ പറഞ്ഞു. ഗോവിന്ദ ചാമിക്ക് വേണ്ടി കേസ് നടത്തുവാന്‍ ആരും ഇല്ലാതിരുന്ന സാഹചര്യത്തില്‍ സ്വമേദയ ആണ് ആളുര്‍ വക്കാലത്ത് ഏറ്റെടുത്തത്. കൊലകയര്‍ ലഭിച്ചുവെങ്കിലും നിയമത്തിന്റെ ചട്ടക്കൂടില്‍ ഇന്നും ഗോവിന്ദ ചാമി ഭദ്രമായിരിക്കുന്നതിന്റെ കാരണം ആളൂര്‍ തന്നെ.