ന്യൂഡൽഹി ∙ രാജ്യത്തു രാസവളം വില പതിനഞ്ചു വർഷത്തിനു ശേഷം ആദ്യമായി കുറച്ചു. ഡിഎപി (ഡൈഅമോണിയം ഫോസ്ഫേറ്റ്) വളത്തിനു ടണ്ണിനു 2500 രൂപയും എംഒപിക്ക് (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) ടണ്ണിന് 5000 രൂപയും എൻപികെയ്ക്കു (നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം) ടണ്ണിന് 1000 രൂപയുമാണു കുറയുന്നത്. വിലക്കുറവ് ഇന്നു നിലവിൽ വരും.
ഡിഎപി വില ടണ്ണിനു 34,500 രൂപയിൽ നിന്നു 32,000 രൂപയായും എഒപി ടണ്ണിനു 16,000 രൂപയിൽ നിന്നു 11,000 രൂപയായും കുറയും. എൻപികെ വിലയിൽ ഘടകങ്ങളുടെ അനുപാതമനുസരിച്ചു വില വ്യത്യാസമുണ്ട്. അൻപതു കിലോ വളം ചാക്കിനു ഡിഎപിക്കു 125 രൂപയും എംഒപിക്ക് 250 രൂപയും എൻപികെയ്ക്കു 50 രൂപയുമാകും കുറയുക.
രാജ്യത്തു പ്രതിവർഷം ഒരു കോടി ടൺ ഡിഎപിയും 25 ലക്ഷം ടൺ എംഒപിയും 90 ലക്ഷം ടൺ എൻപികെയും ഉപയോഗിക്കുന്നതായാണു കണക്ക്. വില കുറയുന്നതിലൂടെ രാജ്യത്തെ കർഷകർക്കു പ്രതിവർഷം 4500 കോടി രൂപയുടെ ലാഭമുണ്ടാകും. രാസവളം ഉൽപാദനച്ചെലവിൽ രാജ്യാന്തരതലത്തിലുണ്ടായ കുറവിന്റെ പ്രയോജനം കർഷകർക്കു ലഭിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം വളം കമ്പനികൾ അംഗീകരിച്ചതായി കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാർ പറഞ്ഞു.
കമ്പനികളുമായി ആറു മാസത്തിലൊരിക്കൽ ചർച്ച നടത്താനാണു മന്ത്രാലയത്തിന്റെ തീരുമാനം. മികച്ച കാലവർഷം ലഭിക്കുന്ന സാഹചര്യത്തിൽ വളംവില കുറച്ചതു കർഷകർക്ക് ഇത്തവണ കൂടുതൽ അനുഗ്രഹമാകുമെന്ന് അദ്ദേഹം പറഞ്ഞു. വളം സബ്സിഡി നിരക്കിൽ മാറ്റമില്ല.

© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment