ആക്ഷന്‍
ക്യാമറകളുടെ സവിശേഷമായ ലോകത്തേക്ക് സൈഓഐ ഐറിസ്4G (Sioeye Iris4G)
എത്തുന്നു. പേരില്‍ പറയുന്നതു പോലെ, 4G സിം സ്വീകരിക്കുന്ന, ധരിക്കാവുന്ന ഈ
ക്യാമറ തത്സമയ പ്രക്ഷേപണത്തിനു തയ്യാറായി ആണ് വരുന്നത്. സ്‌പോര്‍ട്‌സ്,
ട്രെക്കിങ് തുടങ്ങി എന്തു കാര്യത്തില്‍ ഏര്‍പ്പെടുമ്പോഴും, ക്യാമറയിലെ സിം
കാര്‍ഡിനു റെയ്ഞ്ചുള്ള സ്ഥലത്താണെങ്കില്‍ ക്യാമറ വിഡിയോ സ്ട്രീം ചെയ്യും.
വീട്ടിലിരിക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ വിഡിയോ ആന്‍ഡ്രോയിഡ്
ഉപകരണങ്ങളില്‍ ക്യാമറ പിടിക്കുന്ന വിഡിയോ ലൈവ് ആയി കാണാം.
സൈഓഐയുടെ ലൈവ് സ്ട്രീമിങ് ആസ്വദിക്കാന്‍ വേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം. സൈഓഐ ക്യാമറ, സൈഓഐ ക്ലൗഡ്, സൈഓഐ ആപ് എന്നവിയാണ് അവ. മുമ്പൊരിക്കലും സാധ്യമാകാത്ത വിധം ഇത് തത്സമയ പ്രവര്‍ത്തികള്‍ കാണികളില്‍ എത്തിക്കും എന്ന് ക്യാമറാ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സൈഓഐ എന്ന പദം നിര്‍മ്മിച്ചിരിക്കുന്നത് streaming Internet of everything you experience എന്നതിന്റെ ചുരുക്ക വാക്കായിട്ടാണ്.
സാധാരണ ഇത്തരം ഉപകരണങ്ങള്‍ ആദ്യം പുറത്തിറക്കുന്നത് iOS ഉപകരണങ്ങളില്‍ വര്‍ക്കു ചെയ്യുന്ന രീതിയിലാണെങ്കില്‍ സൈഓഐ ആപ് തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കു മാത്രമെ ഉള്ളു. സ്ട്രീമിങ് കൂടാതെ ഒരു ആക്ഷന്‍ ക്യാമറ എന്ന നിലയിലും സൈഓഐ ഒരു താരമാണ്. 4K വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ഷൂട്ടു ചെയ്യും. 18MP റെസലൂഷനുള്ള ഫോട്ടൊകളും എടുക്കും. 1GB മെമ്മറിയുള്ള ക്യാമറയ്ക്ക് മൈക്രോഎസ്ഡി കാര്‍ഡും സ്വീകരിക്കും.
മറ്റു സ്‌പെസിഫിക്കേഷന്‍സില്‍ ചിലത്:
സ്റ്റെറിയോ മൈക്രോഫോണ്‍
ജീപിഎസ്, അള്‍ട്ടിമീറ്റര്‍, ജൈറോസ്‌കോപ് എന്നീ സെന്‍സറുകള്‍
ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിടി സാധ്യതകള്‍
മൈക്രോയൂഎസ്ബി പോര്‍ട്ട്, യൂഎസ്ബി ചാര്‍ജിങ്
ആന്‍ഡ്രോയിഡ് 4.4 ഡിവൈസുകളില്‍ ആപ് ഡൗണ്‍ലോഡു ചെയ്യാം
കൂടുതല്‍ അറിയാനായി സൈഓഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

No comments :
Post a Comment