കേന്ദ്രത്തിനെതിരെ ആം ആദ്മി സർക്കാർ നൽകിയ കേസ് സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ഡൽഹി സർക്കാർ നൽകിയ പരാതിയിൽ വാദം കേൾക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിലെ അധികാരം കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്‌റ്റനന്റ് ഗവർണർക്കാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണോ എന്ന തർക്കത്തിൽ വിധിപറയാനിരിക്കുന്ന ഡൽഹി ഹൈക്കോടതി നടപടി തടയണമെന്നാവശ്യപ്പെട്ടാണ് ആം ആദ്മി സർക്കാർ സുപ്രീം കോടതിയെ സമീപിപ്പിച്ചത്. ഹൈക്കോടതിയിലെ കേസിൽ വിധി എതിരായാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും വിധി വ്യക്തമാക്കുന്നു.
സുപ്രീം കോടതിയുടെ വിധി ഡൽഹി സർക്കാറിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രം അനിയിന്ത്രിതമായി ഇടപെടുന്നുവെന്ന മുഖ്യമന്ത്രി കേജ്രീവാളിന്റെ വാദത്തിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
ഡൽഹി ഹൈക്കോടതി തർക്ക വിഷയങ്ങളിലെല്ലാം വാദം കേട്ട സ്ഥിതിയ്‌ക്ക് പ്രശ്‌നത്തിൽ വിധി പറയാനുള്ള അവകാശവും ഹൈക്കോടതിയ്‌ക്കുണ്ടെന്ന് ദീപക് മിശ്രയും ഉദയ് യു ലലിതും അംഗങ്ങളായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു. അരവിന്ദ് കേജ്‌രിവാൾ സർക്കാർ ഡൽഹിയിൽ ഭരണം തുടങ്ങിയപ്പോൾ തുടങ്ങിയ അധികാര തർക്കമാണ് കോടതിയിലെത്തിയത്. ഡൽഹി സർക്കാരിന്റെ തീരുമാനങ്ങൾ കേന്ദ്രസർക്കാരിന്റെ ദൂതനായ ലെഫ്. ഗവർണർ അട്ടിമറിക്കുന്നുവെന്നാണ് ഡൽഹി സർക്കാരിന്റെ ആരോപണം.

© Copyright Keralakaumudi Online
No comments :
Post a Comment