Thursday, 7 July 2016

ഇത് വായിച്ചപ്പോള്‍ മേലാകെ ഒരു ഇതായി

രാവിലെ 7.35 AM നു സുഷമാജിക്ക് മോളി ബോറയുടെ ആദ്യ പോസ്റ്റ്‌ വരുന്നു..
ഉക്രെയിനില്‍ വിദ്യാര്‍ത്ഥിയായ തന്റെ ഓഫീസറുടെ മോള്‍ ഇസ്താംബൂള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നു. സഹായിക്കണം എന്ന്..
കൃത്യം 45 മിനിറ്റ് കഴിഞ്ഞപ്പോ (8.21AM) ഇസ്താംബൂളിലെ ഇന്ത്യന്‍ എംബസിയോട് കാര്യം അന്നെഷിച്ചുള്ള സുഷമാജിയുടെ മറുപടി എത്തി..
പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു..
അങ്ങിനെ വിസ പ്രശ്നം കാരണം യാത്ര തുടരാന്‍ ആവാതെ നിന്ന ആരാധന ഉച്ചക്ക് മുന്നേ തന്നെ ദുബായ് വഴി ഇന്ത്യയിലേക്ക്‌..
ലിബിയയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി റെജി ജോസഫിനെ ലിബിയയിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ ഇതേ സമയത്ത് തന്നെ മോചിപ്പിച്ച വാര്‍ത്ത അപ്പൊ ചാനലില്‍ കൂടി സ്ക്രോള്‍ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു....

No comments :

Post a Comment