Monday, 4 July 2016

കഥ അല്ലിത് ജീവിതമാ

‪#‎ജയരാജൻ‬ കഥകൾ തുടരുന്നു ...9
ഒരു ദിവസം ജയരാജൻ കാറിന്റെ സാധനങ്ങൾ വിൽക്കുന്ന കടയിലെത്തി ..
' എനിക്ക് ഒരു എഴുനൂറ്റി പത്തു വേണം .'
ജയരാജന്റെ ആവശ്യം കേട്ട കടക്കാരൻ ഒന്ന് ഞെട്ടി .
' എഴുനൂറ്റി പത്തോ , അത് എന്താണ് .? '
' അത് നമ്മുടെ എൻജിനിൽ തന്നെ മുന്നിൽ എപ്പോഴും ഉള്ളതാണ് ..എന്റെ കാറിലും ഉണ്ടായിരുന്നു .നഷ്ടപ്പെട്ടു പോയി .എനിക്ക് വേറെ ഒരെണ്ണം വേണം '
കടക്കാരന് ജയരാജൻ പറയുന്ന സാധനം എന്നിട്ടും മനസ്സിലായില്ല ..
' എനിക്ക് നിങ്ങൾ പറയുന്നത് മനസ്സിലായില്ല ..ഈ പേപ്പറിൽ ഒന്ന് വരച്ചു കാണിക്കാമോ .'
ജയരാജൻ വരച്ചൂ ..
ഒരു വട്ടം വരച്ചൂ .എന്നിട്ട് നടുക്കായി 71 0 എന്ന്
എഴുതി.
കടക്കാരന് എന്നിട്ടും കാര്യം മനസ്സിലായില്ല
അപ്പോഴാണ് അവിടെ ഒരു കാർ വന്നത് .
കടക്കാരൻ ജയരാജനോട് 710 ആ കാറിൽ ഒന്ന് കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടൂ .
കാറിന്റെ ബോണറ്റ് തുറന്ന് ജയരാജൻ 710 കാണിക്കുന്നതാണ് കൂടെയുള്ള ചിത്രം....

No comments :

Post a Comment