കണ്ണൂരിനടുത്ത്
ഏഴിമലയിൽ പ്രവർത്തിക്കുന്ന നേവൽ അക്കാദമിയിൽ പഠിച്ചു ബിടെക് നേടി
നാവികസേനയിൽ സ്ഥിരം കമ്മിഷൻഡ് ഓഫിസറാകാൻ ആൺകുട്ടികൾക്ക് അവസരം. ഓൺലൈൻ അപേക്ഷ 10 വരെ.
ഇതിന്റെ പ്രിന്റ്, രേഖകൾ സഹിതം നിർദേശാനുസരണം. 20 ന് അകം. Post Box No.
04, Nirman Bhawan Po, New Delhi-110 011 എന്ന വിലാസത്തിലെത്തിക്കണം.
മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു 12–ാം ക്ലാസിൽ മൊത്തം 70% എങ്കിലും മാർക്കു വേണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50% മാർക്കും. 17–19 ½ വയസ്. ജനനത്തീയതി 1997 ജൂലൈ രണ്ടിനു മുൻപോ 2000 ജനുവരി ഒന്നിനു ശേഷമോ ആകരുത്. കുറഞ്ഞു 157 സെമീ ഉയരവും തക്ക തൂക്കവും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. മികച്ച കാഴ്ചശക്തി നിർബന്ധം. 6/6, 6/9 തോതിലെങ്കിലും വേണം കാഴ്ച. വർണാന്ധതയോനിശാന്ധതയോ പാടില്ല.
വിശദനിർദേശങ്ങൾക്കും ഓൺലൈൻ അപേക്ഷാ സൗകര്യത്തിനും www.joinindiannavy.gov.in എന്ന വെബ് സൈറ്റിലെ Current Events-10+2 B. Tech -Instructions ലിങ്കുകൾ വഴി പോകുക.
തിരഞ്ഞെടുപ്പ് എങ്ങനെ ?
എൻട്രൻസ് പരീക്ഷയില്ല. പ്രാഥമിക സിലക്ഷനു രണ്ടു രീതിയുണ്ട്. (1) പ്ലസ് ടൂവിലെ മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മൊത്തം മാർക്ക് ശതമാനം(2) ജെഇഇ മെയിനിലെ റാങ്ക്. ഇതിൽ ഇഷ്ടമുളള തെടുക്കാം. ഈ ഘട്ടത്തിൽ മികവുളള വരെ ഓഗസ്റ്റ് – ഒക്ടോബറിൽ നടത്തുന്ന എസ്എസ്ബി ഇന്റർ വ്യൂവിനു ക്ഷണിക്കും.
കോയമ്പത്തൂർ, ബെംഗ്ലൂരു, ഭോപ്പാൽ, വിശാഖപട്ടണം എന്നിവ ഇന്റർവ്യു കേന്ദ്രങ്ങളായിരിക്കും. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല. അഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന സമഗ്ര വ്യക്തിത്വ പരിശോധനയാണ്. കായിക, മാനസിക ശേഷികൾ, മനോഭാവം, യുക്തി ചിന്ത, പ്രസംഗ വൈഭവം, സഹകരണശീലം, അനുസരണ, നേതൃത്വപാടവം മുതലായവ പരിശോധനാവിധേയമാകും.. ഒന്നാം ഘട്ടത്തിൽ തോൽക്കുന്നവരെ ആദ്യ ദിവസം തന്നെ തിരികെ അയയ്ക്കും. എസ്എസ്ബി വിജയകമായി പൂർത്തിയാക്കുന്നവർക്കു വിശദമായ മെഡിക്കൽ പരിശോധനയുണ്ട്.
അന്തിമ സിലക്ഷൻ ലഭിക്കുന്നവർക്കു ജനുവരിയിൽ കോഴ്സ് തുടങ്ങും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നീ രണ്ടു ശാഖകളിൽ നാലു വർഷത്തെ ബിടെക് ബിരുദം ജവാഹർലാൽ നെഹ്റു സർവകലാശാലയാണു നൽകുന്നത്. പരിശീലന കാലത്ത് എക്സിക്യൂട്ടീവ് അഥവാ എൻജിനീയറിങ് (ഇലക്ട്രിക്കൽ/ നേവൽ ആർക്കിടെക്ചർ ഉൾപ്പെടെ) ശാഖകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.
താമസം, ഭക്ഷണം, വസ്ത്രം, പുസ്തകങ്ങൾ തുടങ്ങി പഠന കാലത്തെ സർവ ചെലവുകളും നേവി വഹിച്ചുകൊളളും. ഫീസില്ല. കോഴ്സു പൂർത്തിയാക്കുമ്പോൾ സബ് ലെഫ്റ്റനന്റ് റാങ്കിൽ കമ്മിഷൻ നൽകും. ഈ റാങ്കിൽ സിടിസി(കോസ്റ്റ് ടു കമ്പനി).
ഉദ്ദേശം 74,100 രൂപ, തുടർന്നു നേവിയിലെ കമ്മിഷൻഡ് ഓഫിസർമാർക്കുളള സമസ്ത ആനുകൂല്യങ്ങളും ലഭിക്കും. വിശദാംശങ്ങൾ വെബ് സൈറ്റിലുണ്ട്

No comments :
Post a Comment