Tuesday, 5 July 2016

59. കരിഞ്ചേര്. The black varnish tree

സസ്യപരിചയം ഇന്ന്59. കരിഞ്ചേര്. The black varnish tree
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ചേര് വിഭാഗത്തിൽ ഉൾപ്പെടുന്ന കരിഞ്ചേര്. ഇംഗ്ലീഷിൽ The black varnish tree എന്നു വിളിക്കുന്ന ഇതിന്റെ ശാസ്ത്രീയനാമം ഹോളിഗാർനാ അർനൊട്ടിയാന (Holigarna arnottiana)എന്നാണ്. തമിഴിൽ കരിം ചേര്, കാട്ടുചേര്, കരുങ്കരൈ എന്നും മലയാളത്തിൽ; കാട്ടുചേര്, ചേര, കാട്ടുചേര എന്നിങ്ങനെ പ്രാദേശികമായും; കന്നടയിൽ ഹോളിഗെർ, ഹോളിഗേരു എന്നും അറിയപ്പെടുന്നു. ഇതിന്റെ വിഷാംശമുള്ള കറ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കും. ചേരു തൊട്ടാലുണ്ടാവുന്ന ചൊറിച്ചിൽ മാറാൻ താന്നിയുടെ തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ മതി


“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/

No comments :

Post a Comment