കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേരു മാറ്റും; കർഷകർക്ക് ഒരു വർഷത്തേക്കു നാലുശതമാനം പലിശയ്ക്കു മൂന്നു ലക്ഷം രൂപ വായ്പ: പുനഃസംഘടിപ്പിച്ച കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗ തീരുമാനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: കൽക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേരു മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കർഷകർക്ക് ഒരു വർഷത്തേക്കു നാലുശതമാനം പലിശയ്ക്കു മൂന്നു ലക്ഷം രൂപ വായ്പ നൽകാനും പുനഃസംഘടിപ്പിച്ച കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു.
രാജ്യത്തെ പഴയ ഹൈക്കോടതികളായ മദ്രാസ്, ബോംബെ, കൽക്കട്ട ഹൈക്കോടതികൾക്കാണ് സ്ഥലങ്ങൾക്ക് അനുസരിച്ചുള്ള പേരുമാറ്റം. തീരുമാനമനുസരിച്ച് മദ്രാസ് ഹൈക്കോടതി ചെന്നൈ ഹൈക്കോടതി ആകും. ബോംബെ ഹൈക്കോടതി മുംബൈ ഹൈക്കോടതിയായും കൽക്കട്ട ഹൈക്കോടതി കൊൽക്കത്ത ഹൈക്കോടതിയുമായും പേരുമാറും.
കർഷകർക്ക് ഒരു വർഷത്തേക്ക് നാലു ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വായ്പ നൽകാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിലാണു കുളച്ചൽ തുറമുഖ നിർമ്മാണത്തിനും അനുമതി നൽകിയത്. ഇക്കാര്യം നേരത്തെ തന്നെ വിവാദമായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണു വിദഗ്ദ്ധർ നടത്തുന്നത്.

www.marunadanmalayali.com © Copyright 2016. All rights
No comments :
Post a Comment