Wednesday, 6 July 2016

ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥൻ മോചിതനായി മോഡി MAJ

manoramaonline.com

ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥൻ മോചിതനായി

by സ്വന്തം ലേഖകൻ

ന്യൂഡൽഹി∙ ലിബിയയിൽവച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളിയായ റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നും കൂരാച്ചൂണ്ട് സ്വദേശി ഐടി ഉദ്യോഗസ്ഥനായ റെജിയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയത്. സിആർഎ (സിവിലിയൻ റജിസ്ട്രേഷൻ അതോറിറ്റി)യുടെ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലിയാണ് റെജി ചെയ്തു വന്നത്. റെജിക്കൊപ്പം തടവിലായവർ ലിബിയൻ സ്വദേശികളായിരുന്നു.
രണ്ടു വർഷമായി റെജി കുടുംബത്തോടൊപ്പം ലിബിയയിലാണ്. റെജി രണ്ടാം തവണയാണ് ലിബിയയിൽ ജോലിക്കു പോയത്. 2007ൽ ആദ്യം പോയി 2011ൽ തിരിച്ചെത്തി. ഭാര്യ ഷിനുജ അവിടെ നഴ്സാണ്. മക്കൾ: ജോയ്ന, ജോസ്യ, ജാനിയ.

No comments :

Post a Comment