Wednesday, 6 July 2016

കോപ്പ നഷ്ടത്തിനും വിടവാങ്ങൽ വിവാദത്തിനും പിന്നാലെ ലയണൽ മെസി നിയമക്കുരുക്കിൽ; നികുതി വ... കോപ്പ നഷ്ടത്തിനും വിടവാങ്ങൽ വിവാദത്തിനും പിന്നാലെ ലയണൽ മെസി നിയമക്കുരുക്കിൽ; നികുതി വെട്ടിച്ച കേസിൽ സൂപ്പർ താരത്തിന് 21 മാസം തടവുശിക്ഷ വിധിച്ചു സ്‌പെയിൻ കോടതി; മെസിയുടെ അച്ഛനും ശിക്ഷ അനുഭവിക്കണം July 06, 2016 | 04:26 PM | Permalink സ്വന്തം ലേഖകൻ മാഡ്രിഡ്: ഫുട്‌ബോൾ താരം ലയണൽ മെസിക്ക് 21 മാസം തടവുശിക്ഷ വിധിച്ചു. നികുതിവെട്ടിപ്പു കേസിലാണു മെസിക്കു തടവുശിക്ഷ വിധിച്ചത്. സ്പാനിഷ് കോടതിയാണു വിധി പുറപ്പെടുവിച്ചത്. മെസിയുടെ അച്ഛനും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിലെ തോൽവിക്കു പിന്നാലെ വിടവാങ്ങൽ പ്രഖ്യാപിച്ച മെസിക്ക് തിരിച്ചടിയായിരിക്കുകയാണു കോടതിവിധിയും. അതേസമയം, ജയിൽവാസത്തിൽ നിന്നു ഫുട്‌ബോൾ താരത്തിനു കോടതി ഇളവു നൽകിയേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നികുതിവെട്ടിപ്പു കേസിൽ തെളിവുകൾ സമർപ്പിക്കുന്നതിനായി നേരത്തെ ലയണൽ മെസ്സി കോടതിയിൽ ഹാജരായിരുന്നു. താരവും പിതാവ് ജോർജ് മെസ്സിയും ചേർന്ന് 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്നാണു കേസ്. മെസ്സിയുടെ മുൻ നികുതി ഉപദേഷ്ടാക്കളും നേരത്തെ താരത്തിനായി കോടതിയിൽ ഹാജരായിരുന്നു. മെസ്സി തന്റെ സാമ്പത്തിക കാര്യങ്ങൾ ഒരിക്കലും സ്വയം കൈകാര്യം ചെയ്തിരുന്നില്ലെന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്. പിതാവ് ജോർജ് മെസ്സിയാണു താരത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും താരത്തിനു സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച് അറിവില്ലെന്നുമാണ് മെസ്സിയുടെ അഭിഭാഷകർ തുടക്കം മുതൽ വാദിച്ചത്. മെസിയെ കൂടാതെ ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മറും മഷറാനോയും നികുതിവെട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരുന്നു. Readers Comments മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

marunadanmalayali.com

കോപ്പ നഷ്ടത്തിനും വിടവാങ്ങൽ വിവാദത്തിനും പിന്നാലെ ലയണൽ മെസി നിയമക്കുരുക്കിൽ; നികുതി വ...


കോപ്പ നഷ്ടത്തിനും വിടവാങ്ങൽ വിവാദത്തിനും പിന്നാലെ ലയണൽ മെസി നിയമക്കുരുക്കിൽ; നികുതി വെട്ടിച്ച കേസിൽ സൂപ്പർ താരത്തിന് 21 മാസം തടവുശിക്ഷ വിധിച്ചു സ്‌പെയിൻ കോടതി; മെസിയുടെ അച്ഛനും ശിക്ഷ അനുഭവിക്കണം

July 06, 2016 | 04:26 PM | Permalink


സ്വന്തം ലേഖകൻ

മാഡ്രിഡ്: ഫുട്‌ബോൾ താരം ലയണൽ മെസിക്ക് 21 മാസം തടവുശിക്ഷ വിധിച്ചു. നികുതിവെട്ടിപ്പു കേസിലാണു മെസിക്കു തടവുശിക്ഷ വിധിച്ചത്.
സ്പാനിഷ് കോടതിയാണു വിധി പുറപ്പെടുവിച്ചത്. മെസിയുടെ അച്ഛനും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിലെ തോൽവിക്കു പിന്നാലെ വിടവാങ്ങൽ പ്രഖ്യാപിച്ച മെസിക്ക് തിരിച്ചടിയായിരിക്കുകയാണു കോടതിവിധിയും.
അതേസമയം, ജയിൽവാസത്തിൽ നിന്നു ഫുട്‌ബോൾ താരത്തിനു കോടതി ഇളവു നൽകിയേക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നികുതിവെട്ടിപ്പു കേസിൽ തെളിവുകൾ സമർപ്പിക്കുന്നതിനായി നേരത്തെ ലയണൽ മെസ്സി കോടതിയിൽ ഹാജരായിരുന്നു. താരവും പിതാവ് ജോർജ് മെസ്സിയും ചേർന്ന് 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്നാണു കേസ്.
മെസ്സിയുടെ മുൻ നികുതി ഉപദേഷ്ടാക്കളും നേരത്തെ താരത്തിനായി കോടതിയിൽ ഹാജരായിരുന്നു. മെസ്സി തന്റെ സാമ്പത്തിക കാര്യങ്ങൾ ഒരിക്കലും സ്വയം കൈകാര്യം ചെയ്തിരുന്നില്ലെന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്. പിതാവ് ജോർജ് മെസ്സിയാണു താരത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും താരത്തിനു സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച് അറിവില്ലെന്നുമാണ് മെസ്സിയുടെ അഭിഭാഷകർ തുടക്കം മുതൽ വാദിച്ചത്. മെസിയെ കൂടാതെ ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മറും മഷറാനോയും നികുതിവെട്ടിപ്പ് കേസിൽ ഉൾപ്പെട്ടിരുന്നു.

Readers Comments


മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

No comments :

Post a Comment