ലാൻഡ്‌ഫോണിനെ മൊബൈലിലാക്കാൻ വോയ്‌സ് ബ്രിജ്
ലാൻഡ്‌ഫോണിൽ വരുന്ന കോളുകൾ സ്മാർട്‌ഫോണിൽ സ്വീകരിക്കാനും സ്മാർട്‌ഫോണിൽ നിന്ന് ലാൻഡ്‌ഫോൺ ഉപയോഗിക്കുന്നതിനും ഒരു ഉപകരണം. വോയ്‌സ് ബ്രിജ് എന്ന പുതിയ സംവിധാനമാണ് ലാൻഡ്‌ഫോൺ ഉപയോഗം പൂർണമായും മൊബൈൽ ഫോൺ വഴി നടത്താൻ സഹായിക്കുന്നത്. വോയ്‌സ് ബ്രിജ് റൂട്ടറും മൊബൈൽ ആപ്പും വഴിയാണ് ഇത് പ്രവർത്തിക്കുന്നത്.
റൂട്ടർ ലാൻഡ്‌ഫോണുമായി ബന്ധിപ്പിച്ച ശേഷം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. റൂട്ടറും ഫോണും ഒരേ വൈഫ് കണക്ഷനു കീഴിലാണെങ്കിൽ വൈഫൈ വഴി കോളുകൾ സ്വീകരിക്കാനും വിളിക്കാനും കഴിയും. ഫോണുമായി നിങ്ങൾ ദൂരേയ്ക്കു പോവുകയാണെങ്കിൽ ഇത് മൊബൈൽ ഡേറ്റ വഴി നടക്കും.
ഓഫിസ് ഫോണുകളും ഫിക്‌സഡ് നമ്പരുകളും ഉള്ളവർക്ക് കോളെടുക്കുന്നതിനായി ഫോണിനരികിൽ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു ചുരുക്കം.
കോൾ സ്വീകരിക്കുന്നതും വിളിക്കുന്നതും മൊബൈലിൽ നിന്നാണെന്ന് മറുവശത്തുള്ളയാൾ അറിയുകയുമില്ല. ഈ 30ന് യുഎസിൽ വിൽപന ആരംഭിക്കുന്ന വോയ്‌സ്ബ്രിജിന് ഏകദേശം 6000 രൂപയാണ് വില.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment