ഇന്‍ഡോര്‍:
ജീവിതത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് പിരിയാന്‍ എത്തിയ ദമ്പതികളെ ഒരു
സാരിയില്‍ ഒന്നിപ്പിച്ച് ജഡ്ജി. ഇന്‍ഡോറിലെ ഖര്‍ഗോണ്‍ ചീഫ് ജുഡീഷ്യല്‍
മജിസ്‌ട്രേറ്റ് കോടതി മുറിയിലാണ് സിനിമക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
സഞ്ജുവും ഭാര്യ റാനുവുമാണ് കഥയിലെ താരങ്ങള്‍. ഇവരുടെ വിവാഹമോചന ഹര്‍ജി പരിശോധിച്ച മജിസ്‌ട്രേറ്റ് ഗംഗാചരണ്‍ ദുബേ, കുടുംബത്തില്‍ റാനു അനുഭവിക്കുന്ന ഒറ്റപ്പെടലും അവഗണനയും മനസ്സിലാക്കി. സഞ്ജുവിനാകട്ടെ ഭാര്യയെ പിരിയാനും പറ്റില്ല. ഭാര്യയെ അനുനയിപ്പിച്ച് വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് മനസ്സിലാക്കിയ ജഡ്ജി സഞ്ജുവിനെ വച്ച് കോടതി മുറിയില്‍ 'നാടകം'തന്നെ നടത്തുകയായിരുന്നു.
സഞ്ജുവിനോട് ഭാര്യയ്ക്ക് ഒരു സാരി സമ്മാനിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു. സഞ്ജു വഴങ്ങിയെങ്കിലും ഭാര്യ അതില്‍ വീണില്ല. ഇതോടെ ഭാര്യയേയും കൂട്ടി ഷോപ്പിംഗിന് പോകാനായിരുന്നു ജഡ്ജിയുടെ നിര്‍ദേശം. ഷോപ്പിംഗിനിടെ വാങ്ങിയ സാരിയുമായി കോടതിയിലെത്തിയ സഞ്ജു ജഡ്ജി പഠിച്ചുവിട്ട നാടകം ഗംഭീരമായി അഭിനയിക്കുകയും ചെയ്തു.
ഏതൊരു സ്ത്രീയും വീണുപോകുന്ന മധുരവാക്കുകളായിരുന്നു സഞ്ജുവില്‍ നിന്ന് കോടതിമുറിയില്‍ റാനു കേട്ടത്. 'നോക്കൂ, നീ എത്ര സുന്ദരിയാണ്, ഈ സാരി നിനക്ക് ഗംഭീരമായി ചേരും...' ഇത്രയും പേരെ ഹര്‍ജിയും പിന്‍വലിച്ച് റാനു ഭര്‍ത്താവിനൊപ്പം പോയി.

No comments :
Post a Comment