Wednesday, 6 July 2016

അഭിഷേക് സിങ്വി ലോട്ടറി കേസിൽ ഹാജരായപ്പോൾ പിണറായി പറഞ്ഞത് സമരം ചെയ്യേണ്ടത് എഐസിസി ആസ്ഥ... അഭിഷേക് സിങ്വി ലോട്ടറി കേസിൽ ഹാജരായപ്പോൾ പിണറായി പറഞ്ഞത് സമരം ചെയ്യേണ്ടത് എഐസിസി ആസ്ഥാനത്തെന്ന്; എം കെ ദാമോദരൻ മാർട്ടിന്റെ വക്കാലത്തെടുത്തപ്പോൾ എവിടെയാണ് സമരം ചെയ്യേണ്ടത്? പഴയ പ്രസ്താവനകൾ സിപിഎമ്മിന് തിരിച്ചടിയാകുന്നത് ഇങ്ങനെ: സഖാക്കളുടെ ഓർമ്മശേഷി പരിശോധിക്കുന്ന ഒരു വീഡിയോ July 06, 2016 | 02:09 PM | Permalink മറുനാടൻ മലയാളി ബ്യൂറോ തിരുവനന്തപുരം: ലോട്ടറിക്കേസിൽ സാന്റിയാഗോ മാർട്ടിനുവേണ്ടി മുമ്പ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്്‌വി കോടതിയിൽ വന്നപ്പോൾ എതിർത്ത സിപിഐ(എം) നേതാക്കൾക്ക് ഇപ്പോൾ മാർട്ടിന്റെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവ് ഹാജരായപ്പോൾ മിണ്ടാട്ടമില്ലേ?ലോട്ടറി രാജാവിനുവേണ്ടി ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ ഹാജരായതിനു പിന്നാലെ ഇത്തരം ചർച്ചകളാണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും സജീവമാകുന്നത്. കേന്ദ്രത്തിൽ ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും മുമ്പ് പലവിഷയങ്ങളിലും പ്രതികരിച്ച കാര്യങ്ങൾ പിന്നീട് അവർ അധികാരത്തിലെത്തി മറ്റൊന്നു പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ദേശീയതലത്തിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിലാണ് ഇപ്പോൾ സാന്റിയാഗോ മാർട്ടിൻ വിഷയത്തിൽ സിപിഐ(എം) നേതാക്കൾ ആറുവർഷം മുമ്പ് നടത്തിയ പ്രസ്താവനകൾ ചർച്ചാവിഷയമാകുന്നത്. എംകെ ദാമോദരൻ മാർട്ടിനുവേണ്ടി വക്കാലത്തെടുത്തതിനെ ചോദ്യംചെയ്യുന്നവർ ഉന്നയിക്കുന്ന വാദം ഇതാണ്. അന്ന് സാംഗവി മാർട്ടിനുവേണ്ടി ഹാജരായപ്പോൾ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ സിപിഐ(എം) നേതാക്കൾ ഇപ്പോൾ ദാമോദരൻ മാർട്ടിനുവേണ്ടി എത്തുന്നതിനെ എതിർക്കുമോ? മുതിർന്ന നേതാവും പിണറായിയെ തരംകിട്ടുമ്പോഴെല്ലാം എതിർക്കുന്ന നേതാവുമായ വി എസ് പോലും ദാമോദരനെതിരെ ഒരക്ഷരം പരസ്യമായി പറയാൻ തയ്യാറായിട്ടില്ല. മാർട്ടിനെ ഏറെ പോരാട്ടങ്ങൾ നടത്തിയാണ് കേരളത്തിൽ നിന്ന് പുകച്ച് പുറത്തുചാടിച്ചതെന്ന പ്രയോഗത്തിനപ്പുറം എംകെ ദാമോദൻ മാർട്ടിന്റെ കേസിനെത്തിയതിനെപ്പറ്റി ഒരുവരിപോലും വി എസ് പറഞ്ഞില്ല. മുമ്പ് സിംഗവി വന്നപ്പോൾ ഘോരഘോരം പ്രതികരിച്ചവർക്കാർക്കും ഇപ്പോൾ അനക്കമില്ല. ആറുവർഷം മുമ്പ് ലോട്ടറി കേസ് കേരളത്തിൽ സജീവ ചർച്ചയായിരുന്ന കാലത്താണ് കോൺഗ്രസ് വക്താവായിരുന്ന അഭിഷേക് സിങ്‌വി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി ഹാജരായത്. ഇതേത്തുടർന്ന് കേരളത്തിൽ വൻ രാഷ്ട്രീയ കോലാഹലമായി. വി എസ് സർക്കാരും സിപിഎമ്മും ലോട്ടറി മാഫിയക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതായും അവർക്ക് കേരളത്തിൽ വളരാൻ വളംവച്ചുകൊടുക്കുന്നുവെന്നും ആരോപിച്ച് നിയമസഭയിലുൾപ്പെടെ കത്തിക്കയറിയ കോൺഗ്രസ് നേതാക്കൾക്ക് സിങ്‌വി മാർട്ടിനുവേണ്ടി ഹാജരായതോടെ ഉത്തരംമുട്ടി. ക്ഷീണംതീർക്കാൻ അന്ന് രമേശ് ചെന്നിത്തലയും വിഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡിൽ സമ്മർദ്ദംചെലുത്തി. ഇതോടെ സിങ്‌വിയെ മാറ്റി മുഖംരക്ഷിക്കുകയായിരുന്നു കോൺഗ്രസ്. അന്ന് കോൺഗ്രസ് വക്താവ് ലോട്ടറി രാജാവിനുവേണ്ടി ഹാജരായപ്പോൾ സിപിഐ(എം) നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിങ്‌വി ഇത്തരമൊരു സംഭവത്തിൽ ഇടപെട്ടതു ശരിയായില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിപ്രായമറിയാൻ താൽപര്യമുണ്ടെന്നുമായിരുന്നു അന്ന് ആഭ്യന്തര മന്ത്രികൂടിയായ സിപിഐ(എം) പിബി അംഗം കോടിയേരിയുടെ പ്രതികരണം. ഒരു പടികൂടി കടന്നായിരുന്നു അന്നും ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ പ്രസ്താവനകൾ. സിങ്‌വി മാത്രമല്ല, കേന്ദ്ര ധനമന്ത്രി ചിദംബരവും ഭാര്യയും ലോട്ടറിമാഫിയക്കുവേണ്ടി കേസുകൾ വാദിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കുറച്ചുകൂടി കടുപ്പിച്ചായിരുന്നു അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ ആരോപണം. ലോട്ടറി ഇടപാടുകളിൽ എഐസിസിക്ക് നിലപാടുണ്ടെന്നാണ് കോൺഗ്രസ് വക്താവുതന്നെ മാർട്ടിനുവേണ്ടി ഹാജരാകുന്നതിൽ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി കാര്യത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ നിരാഹാരം നടത്തുന്നവർ ഇനിമുതൽ എഐസിസി ആസ്ഥാനത്തിനുമുന്നിൽ നിരാഹാരം നടത്തുന്നതാവും നല്ലതെന്നും പിണറായി അന്ന് കൂട്ടിച്ചേർത്തു. ഇങ്ങനെ പറഞ്ഞതെല്ലാം ഇപ്പോൾ പിണറായിയുടെ നിയമോപദേഷ്ടാവുതന്നെ മാർട്ടിനുവേണ്ടി കോടതിയിലെത്തിയതോടെ സിപിഐ(എം) നേതാക്കൾക്ക്, പ്രത്യേകിച്ച് പിണറായിക്ക് തിരിച്ചടിയായി. ലോട്ടറിക്കെതിരെ കോൺഗ്രസുകാർ ഇനി എഐസിസി ആസ്ഥാനത്തിനു മുന്നിൽ സമരം നടത്തട്ടെയെന്നു പറഞ്ഞ പിണറായിയോട് ഇപ്പോഴെന്തു പറയുന്നുവെന്ന ചോദ്യമാണ് എതിരാളികൾ ഉയർത്തുന്നത്. പഴയ പ്രതികരണങ്ങളുടെ വീഡിയോ Readers Comments മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

marunadanmalayali.com

അഭിഷേക് സിങ്വി ലോട്ടറി കേസിൽ ഹാജരായപ്പോൾ പിണറായി പറഞ്ഞത് സമരം ചെയ്യേണ്ടത് എഐസിസി ആസ്ഥ...


അഭിഷേക് സിങ്വി ലോട്ടറി കേസിൽ ഹാജരായപ്പോൾ പിണറായി പറഞ്ഞത് സമരം ചെയ്യേണ്ടത് എഐസിസി ആസ്ഥാനത്തെന്ന്; എം കെ ദാമോദരൻ മാർട്ടിന്റെ വക്കാലത്തെടുത്തപ്പോൾ എവിടെയാണ് സമരം ചെയ്യേണ്ടത്? പഴയ പ്രസ്താവനകൾ സിപിഎമ്മിന് തിരിച്ചടിയാകുന്നത് ഇങ്ങനെ: സഖാക്കളുടെ ഓർമ്മശേഷി പരിശോധിക്കുന്ന ഒരു വീഡിയോ

July 06, 2016 | 02:09 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോട്ടറിക്കേസിൽ സാന്റിയാഗോ മാർട്ടിനുവേണ്ടി മുമ്പ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്്‌വി കോടതിയിൽ വന്നപ്പോൾ എതിർത്ത സിപിഐ(എം) നേതാക്കൾക്ക് ഇപ്പോൾ മാർട്ടിന്റെ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവ് ഹാജരായപ്പോൾ മിണ്ടാട്ടമില്ലേ?ലോട്ടറി രാജാവിനുവേണ്ടി ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ ഹാജരായതിനു പിന്നാലെ ഇത്തരം ചർച്ചകളാണ് സോഷ്യൽ മീഡിയയിലും ചാനലുകളിലും സജീവമാകുന്നത്.
കേന്ദ്രത്തിൽ ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും മുമ്പ് പലവിഷയങ്ങളിലും പ്രതികരിച്ച കാര്യങ്ങൾ പിന്നീട് അവർ അധികാരത്തിലെത്തി മറ്റൊന്നു പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ദേശീയതലത്തിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിലാണ് ഇപ്പോൾ സാന്റിയാഗോ മാർട്ടിൻ വിഷയത്തിൽ സിപിഐ(എം) നേതാക്കൾ ആറുവർഷം മുമ്പ് നടത്തിയ പ്രസ്താവനകൾ ചർച്ചാവിഷയമാകുന്നത്.
എംകെ ദാമോദരൻ മാർട്ടിനുവേണ്ടി വക്കാലത്തെടുത്തതിനെ ചോദ്യംചെയ്യുന്നവർ ഉന്നയിക്കുന്ന വാദം ഇതാണ്. അന്ന് സാംഗവി മാർട്ടിനുവേണ്ടി ഹാജരായപ്പോൾ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ സിപിഐ(എം) നേതാക്കൾ ഇപ്പോൾ ദാമോദരൻ മാർട്ടിനുവേണ്ടി എത്തുന്നതിനെ എതിർക്കുമോ? മുതിർന്ന നേതാവും പിണറായിയെ തരംകിട്ടുമ്പോഴെല്ലാം എതിർക്കുന്ന നേതാവുമായ വി എസ് പോലും ദാമോദരനെതിരെ ഒരക്ഷരം പരസ്യമായി പറയാൻ തയ്യാറായിട്ടില്ല. മാർട്ടിനെ ഏറെ പോരാട്ടങ്ങൾ നടത്തിയാണ് കേരളത്തിൽ നിന്ന് പുകച്ച് പുറത്തുചാടിച്ചതെന്ന പ്രയോഗത്തിനപ്പുറം എംകെ ദാമോദൻ മാർട്ടിന്റെ കേസിനെത്തിയതിനെപ്പറ്റി ഒരുവരിപോലും വി എസ് പറഞ്ഞില്ല. മുമ്പ് സിംഗവി വന്നപ്പോൾ ഘോരഘോരം പ്രതികരിച്ചവർക്കാർക്കും ഇപ്പോൾ അനക്കമില്ല.
ആറുവർഷം മുമ്പ് ലോട്ടറി കേസ് കേരളത്തിൽ സജീവ ചർച്ചയായിരുന്ന കാലത്താണ് കോൺഗ്രസ് വക്താവായിരുന്ന അഭിഷേക് സിങ്‌വി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി ഹാജരായത്. ഇതേത്തുടർന്ന് കേരളത്തിൽ വൻ രാഷ്ട്രീയ കോലാഹലമായി. വി എസ് സർക്കാരും സിപിഎമ്മും ലോട്ടറി മാഫിയക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതായും അവർക്ക് കേരളത്തിൽ വളരാൻ വളംവച്ചുകൊടുക്കുന്നുവെന്നും ആരോപിച്ച് നിയമസഭയിലുൾപ്പെടെ കത്തിക്കയറിയ കോൺഗ്രസ് നേതാക്കൾക്ക് സിങ്‌വി മാർട്ടിനുവേണ്ടി ഹാജരായതോടെ ഉത്തരംമുട്ടി. ക്ഷീണംതീർക്കാൻ അന്ന് രമേശ് ചെന്നിത്തലയും വിഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡിൽ സമ്മർദ്ദംചെലുത്തി. ഇതോടെ സിങ്‌വിയെ മാറ്റി മുഖംരക്ഷിക്കുകയായിരുന്നു കോൺഗ്രസ്.
അന്ന് കോൺഗ്രസ് വക്താവ് ലോട്ടറി രാജാവിനുവേണ്ടി ഹാജരായപ്പോൾ സിപിഐ(എം) നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിങ്‌വി ഇത്തരമൊരു സംഭവത്തിൽ ഇടപെട്ടതു ശരിയായില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിപ്രായമറിയാൻ താൽപര്യമുണ്ടെന്നുമായിരുന്നു അന്ന് ആഭ്യന്തര മന്ത്രികൂടിയായ സിപിഐ(എം) പിബി അംഗം കോടിയേരിയുടെ പ്രതികരണം. ഒരു പടികൂടി കടന്നായിരുന്നു അന്നും ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ പ്രസ്താവനകൾ. സിങ്‌വി മാത്രമല്ല, കേന്ദ്ര ധനമന്ത്രി ചിദംബരവും ഭാര്യയും ലോട്ടറിമാഫിയക്കുവേണ്ടി കേസുകൾ വാദിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കുറച്ചുകൂടി കടുപ്പിച്ചായിരുന്നു അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ ആരോപണം.
ലോട്ടറി ഇടപാടുകളിൽ എഐസിസിക്ക് നിലപാടുണ്ടെന്നാണ് കോൺഗ്രസ് വക്താവുതന്നെ മാർട്ടിനുവേണ്ടി ഹാജരാകുന്നതിൽ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി കാര്യത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ നിരാഹാരം നടത്തുന്നവർ ഇനിമുതൽ എഐസിസി ആസ്ഥാനത്തിനുമുന്നിൽ നിരാഹാരം നടത്തുന്നതാവും നല്ലതെന്നും പിണറായി അന്ന് കൂട്ടിച്ചേർത്തു. ഇങ്ങനെ പറഞ്ഞതെല്ലാം ഇപ്പോൾ പിണറായിയുടെ നിയമോപദേഷ്ടാവുതന്നെ മാർട്ടിനുവേണ്ടി കോടതിയിലെത്തിയതോടെ സിപിഐ(എം) നേതാക്കൾക്ക്, പ്രത്യേകിച്ച് പിണറായിക്ക് തിരിച്ചടിയായി. ലോട്ടറിക്കെതിരെ കോൺഗ്രസുകാർ ഇനി എഐസിസി ആസ്ഥാനത്തിനു മുന്നിൽ സമരം നടത്തട്ടെയെന്നു പറഞ്ഞ പിണറായിയോട് ഇപ്പോഴെന്തു പറയുന്നുവെന്ന ചോദ്യമാണ് എതിരാളികൾ ഉയർത്തുന്നത്.
പഴയ പ്രതികരണങ്ങളുടെ വീഡിയോ

Readers Comments


മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

No comments :

Post a Comment