ആദ്യം വിഴിഞ്ഞം തുറക്കാനായാൽ കുളച്ചൽ അപ്രസക്തം
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ കുളച്ചലിൽ തുറമുഖം നിർമിക്കാനുള്ള പദ്ധതിക്കു കേന്ദ്രമന്ത്രിസഭ തത്വത്തിൽ അനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തിനു കടുത്ത വെല്ലുവിളി ഉയർത്തുന്നതാണു തീരുമാനം. കുളച്ചൽ തുറമുഖം വികസിപ്പിക്കുന്നതിനായി സ്പെഷൽ പർപസ് വെഹിക്കിൾ (എസ്പിവി) രൂപീകരിക്കും. തമിഴ്നാട്ടിലെ ചിദംബരം പോർട് ട്രസ്റ്റ്, ചെന്നൈ പോർട് ട്രസ്റ്റ്, കാമരാജ് പോർട് ട്രസ്റ്റ് എന്നിവയിൽ നിന്നുള്ള ഓഹരി വിഹിതത്തോടെയാകും എസ്പിവി രൂപീകരിക്കുക. കുളച്ചലിലെ ഇനായത്താകും തുറമുഖം നിർമിക്കുക. കുളച്ചലിലെ ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വികസിപ്പിക്കാനുള്ളതാണു പദ്ധതിയെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആകെ 25,000 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം 6575 കോടി രൂപ ചെലവിൽ നടപ്പാക്കും. ആദ്യഘട്ടത്തിലെ ടെർമിനൽ ബെർത്ത്, യാർഡ്, ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് 2500 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കും. ദക്ഷിണേന്ത്യയിലെ ഇറക്കുമതിക്കാർ കൊളംബോ തുറമുഖത്തെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കുളച്ചൽ സഹായകമാകുമെന്നു മന്ത്രി രവിശങ്കർ പ്രസാദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ന്യൂഡൽഹി ∙ ആക്സിസ് ബാങ്ക് ഓഹരികളിലെ വിദേശ നിക്ഷേപം 74% ആയി ഉയർത്താൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. നിലവിൽ ആക്സിസ് ബാങ്കിൽ 62% ഓഹരികളാണ് വിദേശനിക്ഷേപം. പരിധി ഉയർത്തിയതിലൂടെ 12,973 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏഴായിരത്തോളം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment