ഐസ്‌ക്രീം പാർലർ അട്ടിമറി കേസിൽ സർക്കാർ നിലപാട് ദൗർഭാഗ്യകരം; താൻ നിയമപോരാട്ടം നടത്തിയത് മാനഭംഗത്തിന് ഇരയായ പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി; രാഷ്ട്രീയ പ്രേരിതമെന്ന കോടതി വിലയിരുത്തലിൽ ദുഃഖം; സാന്റിയാഗോ മാർട്ടിന്റെ കൊള്ള അവസാനിപ്പിച്ചത് താൻ ഇടപെട്ട്: നിലപാടിൽ വിട്ടുവീഴ്‌ച്ചയില്ലാതെ വി എസ് വീണ്ടും പോരാട്ടത്തിന്
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതോടെ ജനങ്ങളുടെ കാവലാളായി രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതനന്ദൻ പിണറായി സർക്കാറിന് സംഭവിച്ച രണ്ട് വീഴ്‌ച്ചകളെ എതിർത്ത് വീണ്ടും പോരാട്ടത്തിന്. വിഎസിന്റെ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ഐസ്‌ക്രീം പാർലർ അട്ടിമറി കേസ്, ലോട്ടറി രാജാവ് സാൻഡിയാഗോ മാർട്ടിന്റെ കേസ് എന്നീ വിഷയങ്ങളിലാണ് സർക്കാർ നിലപാടിനെ വിമർശിച്ച് വി എസ് രംഗത്തെത്തിയത്.
ഐസ്‌ക്രീം പാർലർ പെൺവാണിഭ അട്ടിമറി കേസിൽ സിബിഐ അന്വഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് നൽകിയ ഹർജിയിൽ സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നിലപാടും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷടാവ് എം കെ ദാമോദരന്റെ നിലപാടിനെയും തള്ളിക്കൊണ്ടാണ് വി എസ് രംഗത്തെത്തിയത്. സുപ്രീംകോടതിയിൽ താൻ നിയമപോരാട്ടം നടത്തിയത് മാനഭംഗത്തിന് ഇരയായ പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടിയാണെന്ന് വി എസ് പറഞ്ഞു. തന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വി എസ് പ്രതികരിച്ചു.
താൻ കേസ് നടത്തിയതിന്റെ ഫലമായി സാന്റിയാഗോ മാർട്ടിന്റെ കൊള്ള അവസാനിപ്പിച്ച് അയാളെ ഇവിടെനിന്നു കടത്താൻ കഴിഞ്ഞുവെന്നു വി എസ്. പറഞ്ഞു. അത് എൽഡിഎഫ് സർക്കാറിനു വലിയ നേട്ടമായിരുന്നു. കോഴിക്കോട് അങ്ങാടിയിൽ ലൈംഗിക ആവശ്യത്തിനുവേണ്ടി പെൺകുട്ടികളെ സംഘടിപ്പിച്ചു നൽകിയ പണമുണ്ടാക്കിയതാണ് ഐസ്‌ക്രീം കേസ്. ഇതിനെ താൻ ശക്തമായി എതിർത്തു. നിരാലംബരായ പെൺകുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നായിരുന്നു കോടതിയിൽ തന്റെ ആവശ്യം. അതു രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞു കോടതി തള്ളിക്കളയുക മാത്രമല്ല, കേസ് കീഴ്കോടതിയിൽ കൈകാര്യം ചെയ്യണമെന്ന വിധിയും പുറപ്പെടുവിച്ചു.
നിർഭാഗ്യവതികളായ യുവതികളെ ഇത്തരത്തിൽ അനാഥമാക്കിയ ആളുകൾക്കെതിരായ ശക്തമായ ശബ്ദമായിരുന്നു തന്റേത്. അതേക്കുറിച്ചു കോടതി പരാമർശിക്കാതെ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞുള്ള വിധിയാണുണ്ടായത്. ഇത് വളരെ നിർഭാഗ്യകരമാണത് - വി എസ്. പറഞ്ഞു.
ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസിലെ വി എസ്സിന്റെ ഹർജി തിങ്കളാഴ്‌ച്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വി എസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി തള്ളിയ സുപ്രീംകോടതി വിഎസിന് ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കുകയുണ്ടായി. വി എസ് അച്യുതാനന്ദൻ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചിരുന്നത്. അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹർജി തള്ളിക്കളയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹാജരായ അഭിഭാഷകൻ തന്നെയാണ് ഇടത് സർക്കാർ അധികാരത്തിലേറിയപ്പോഴും സംസ്ഥാനത്തിനായി വാദിച്ചത്. ഇതാകട്ടെ വിഎസിന് എതിരായ നിലപാടും ആയിരുന്നു.തുടർന്ന് വിധി പറഞ്ഞ കോടതി സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ച് രാഷ്ട്രീയ പകപോക്കലുകൾക്കായി നീക്കിവെക്കാൻ സമയം ഇല്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു. വി എസ് അച്യുതാനന്ദനായി സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷകൻ ഏറെ ശ്രദ്ധേയമായ കാര്യങ്ങൾ കോടതിയിൽ ഉന്നയിച്ചിരുന്നു. ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കാനായി കൂട്ടുനിന്ന അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്നും അതിനാൽ മുൻപ് പറഞ്ഞ വാദങ്ങൾ ഏറെ പ്രസക്തമാണെന്നുമാണ് അഭിഭാഷകൻ കോടിതിയിൽ പറഞ്ഞത്.
വി എസ് കേസുകൊടുത്ത് കേരളത്തിൽ നിന്നും പുറത്താക്കിയ ലോട്ടറി മാഫിയാ തലവൻ സാന്റിയാഗോ മാർട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായതിനും എതിരെയാണ് വി എസ് പ്രതികരിച്ചിരിക്കുന്നത്. സർക്കാറും മാർട്ടിനും തമ്മിൽ നടക്കുന്ന കേസിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരൻ മാർട്ടിനുവേണ്ടി വാദിക്കാനെത്തിയത്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിഷയത്തിൽ വി എസ് പ്രതികരിക്കണമെന്ന് പ്രതിക്ഷ നേതാക്കൾ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വി എസ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതും. വിഎസിന് കാബിനെറ്റ് റാങ്കോടെ സംസ്ഥാന ഭരണപരിക്ഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനം എടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

www.marunadanmalayali.com © Copyright 2016. All rights reserved.
No comments :
Post a Comment