Monday, 4 July 2016

182, 138, 139 എന്നിവയാണ് ഇനി മുതല്‍ റെയില്‍വേയുടെ മാജിക് നമ്പറുകള്‍. ഇവ ടോള്‍ ഫ്രീയുമാണ്



ആലപ്പുഴ : ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ വെറും മൂന്നു നമ്പറുകള്‍ ഓര്‍മ വച്ചാല്‍ റെയില്‍വേ നിങ്ങളുടെ വിരല്‍ തുമ്പിലുണ്ടാകും. വിവരങ്ങള്‍ അറിയാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിളിക്കുന്ന രീതിയെ റെയില്‍വേ ഇപ്പോള്‍ പ്രോല്‍സാഹിപ്പിക്കുന്നുമില്ല. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ നമ്പറുകളെ ആശ്രയിച്ചാല്‍ ഏതു യാത്രക്കാര്‍ക്കും ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണു റെയില്‍വേയുടെ വാദം. സ്റ്റേഷനില്‍ വിളിച്ചിട്ട് ആരും എടുത്തില്ലെന്ന പരാതി ഇപ്പോള്‍ റെയില്‍വേ കാര്യമായി ഗൗനിക്കുന്നില്ല. 182, 138, 139 എന്നിവയാണ് ഇനി മുതല്‍ റെയില്‍വേയുടെ മാജിക് നമ്പറുകള്‍. ഇവ ടോള്‍ ഫ്രീയുമാണ്.
139- ട്രെയിനുകളുടെ വരവ്, പോക്ക്, സമയം, റിസര്‍വേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങള്‍ക്കും ഈ നമ്പര്‍ ഉപയോഗിക്കാം. വിളിക്കുമ്പോള്‍ കോള്‍ സെന്ററില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും.
138-യാത്രയ്ക്കിടയിലുണ്ടാകുന്ന എല്ലാ പരാതികളും ഈ നമ്പറില്‍ വിളിച്ചു പറയാം. ഏതു സ്ഥലത്തു നിന്നാണോ വിളിക്കുന്നത് അതിന്റെ പരിധിയില്‍ പെടുന്ന ഓഫിസിലേക്ക് ഈ ഫോണ്‍ വിളി എത്തും. അതതു ഭാഷകളില്‍ മറുപടി ലഭിക്കും.
റെയില്‍വേ നല്‍കുന്ന ഏതു സേവനം സംബന്ധിച്ചുള്ള പരാതിയും നല്‍കാം. കോച്ചുകളുടെ വൃത്തി, വെള്ളം, ഭക്ഷണം എന്നിവ സംബന്ധിച്ച പരാതി അറിയിക്കാം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ഇവിടെ ലഭിക്കും. 182-സുരക്ഷിതത്വം സംബന്ധിച്ച പരാതികള്‍, പൊലീസിന്റെ സേവനം, മോഷണം സംബന്ധിച്ച അറിയിപ്പ് എന്നിവയ്ക്കായി ഈ നമ്പറില്‍ വിളിച്ചാല്‍ മതി. യാത്രക്കാരന്റെ ടിക്കറ്റ് പിഎന്‍ആര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും നല്‍കണം. തൊട്ടടുത്ത റെയില്‍വേ സംരക്ഷണ സേന, റെയില്‍വേ പൊലീസ് എന്നിവിടങ്ങളില്‍നിന്ന് ഉടനടി സഹായം എത്തും

No comments :

Post a Comment