58. വേങ്ങ (Pterocarpus marsupium)
നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ഒരു പ്രധാനപ്പെട്ട ഔഷധ മരമാണ് വേങ്ങ (Venga). ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം (Pterocarpus marsupium) ഇംഗ്ലീഷ്: Indian keno tree 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്.
ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസുപ്പിൻ pterosupin,, എപികറ്റെചിൻ epicatechin,, പ്റ്റെറോസ്റ്റിബിൻ pterostilbene, കീനൊറ്റാന്നിക് ആസിഡ് kinotannic acid, ബീറ്റ-യൂഡിസ്മോൾ beta-eudesmol, മാർസുപോൾ marsupol, കീനോയിൻ kinoin, കീനോ-റെഡ് kino-red എന്നീ രാസപദാർത്ഥങ്ങൾ വേങ്ങ കാതലിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പ്രധാന സക്രിയ ഘടകങ്ങൾ ലിക്വിറിടിജെനിൻ liquiritigenin,, ഐസൊ-ലിക്വിറിടിജെനിൻ isoliquiritigenin, പ്റ്റെറോസ്റ്റിബിൻ Pterostilbene, ആൽകലോയ്സ് Alkaloids 0.4%, ടാന്നിൻ Tannins 5% എന്നിവയാണ്. പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട് തരം 2 പ്രമേഹ (Type II diabetes)രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും.രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്. വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്. വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും.

വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/
======================

No comments :
Post a Comment