വെള്ളാപ്പള്ളിയെ കല്ലെറിയുന്നത് എന്തിന്....?
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്ത ഏകദേശം 500 ലേറെ പൊതുപരിപാടികളിലെങ്കിലും നേരിട്ടുപോയി അദ്ദേഹത്തിന്റെ പ്രസംഗം റിപ്പോർട്ടു ചെയ്തിട്ടുള്ള ഒരു മാധ്യമപ്രവർത്തകനാണ് ഞാൻ. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിനടേശൻ ഈഴവസമുദായത്തിനുവേണ്ടി വാതോരാതെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. അതിൽ ചില കാര്യങ്ങളിൽ അത്രയും വേണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടെങ്കിലും യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. ഈഴവ സമുദായത്തെ ആരുടേയും ചൂലും വാലുമാകാതെ കെട്ടുറപ്പുള്ളൊരു സമുദായ സംഘടനയാക്കിമാറ്റി എന്നതാണല്ലോ അദ്ദേഹം ചെയ്ത് മഹാ അപരാധമായി പരലരും കാണുന്നത്. വെള്ളാപ്പള്ളി ജാതി പറയുന്നു എന്ന് ആക്ഷേപിക്കുന്നവരോട് ചോദിക്കട്ടേ....,
വെള്ളാപ്പള്ളിക്കു മുൻപ് 1903 മുതൽ 1996 വരെ, കുമാരനാശാൻ മുതൽ ഗോപിനാഥൻ വക്കീൽ ( കെ.ഗോപിനാഥൻ) വരെ എസ്.എൻ.ഡി.പി യോഗത്തിന് 25 ജനറൽ സെക്രട്ടറിമാരുണ്ടായിരുന്നു. അവരാരും വെള്ളാപ്പള്ളി പറയുന്നതുപോലെ ജാതി പറഞ്ഞിരുന്നില്ല എന്നല്ലേ നിങ്ങൾ പറയുന്നത്. .........? ( ആവശ്യം വന്നപ്പോൾ പച്ചക്കുതന്നെ പറഞ്ഞിട്ടുണ്ട് എന്നത് വേറെകാര്യം.. അതവിടെ നിൽക്കട്ടേ)
അങ്ങനെയെങ്കിൽ ജാതി പറയാതെ എസ്.എൻ.ഡി.പി യോഗം പ്രവർത്തിച്ച കാലത്ത് (1903-1996) ഇവിടെ മാറിമാറി ഭരിച്ച ജനാധിപത്യസർക്കാരുകൾ (1957-1996) ഈഴവ സമുദായത്തിനുവേണ്ടി എന്തുപുണ്ണാക്കാണ് കൊടുത്തത് എന്നുപറയാമോ...?
ജാതി പറയാതെ എല്ലാവരേയും മനുഷ്യരായി കണ്ടുകൊണ്ട് എസ്.എൻ.ഡി.പി യോഗം പ്രവർത്തിച്ച കാലത്താണല്ലോ മതസാമുദായിക സംഘടനകൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ പതിച്ചുകൊടുത്തത്.., അന്ന് എല്ലാവരേയും മനുഷ്യരായി കണ്ടിരുന്ന എസ്.എൻ.ഡി.പി യോഗത്തിന് കൊടുത്തതും മറ്റ് മത സംഘടനകൾക്ക് കൊടുത്തതും എത്രയെന്ന് നിങ്ങൾ തന്നെയൊന്നു വെളിപ്പെടുത്താമോ.......?
ശ്രീനാരായണഗുരു നമുക്ക് ജാതിയില്ല എന്ന് പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ആഘോഷവും പൊക്കിപിടിച്ച് കുറച്ചുപേർ നടക്കുന്നുണ്ടല്ലോ, കേരളം ജാതിരഹിത സമൂഹമാണെങ്കിൽ 1916 ൽ ശ്രീനാരായണഗുരു നടത്തിയ പ്രഖ്യാപനത്തിന് ഇന്ന് എന്താണ് ഇത്രവലിയ പ്രസക്തി.....?
മദ്യവർജനത്തിനുവേണ്ടി വാദിക്കുന്നവർ മദ്യപിക്കാൻ പാടില്ല എന്ന സാമാന്യതത്വം പോലെ ജാതിരഹിത സമൂഹസൃഷ്ടിക്കുവേണ്ടി പ്രയത്നിക്കുന്ന ശ്രീനാരായണഗുരുദേവൻ നമുക്ക് ജാതിയില്ല എന്ന് പറഞ്ഞതിൽ എന്താണിത്ര അതിശയം....?,
എല്ലാവരും ജാതിരഹിതമായി ചിന്തിക്കുകയായിരുന്നുവെങ്കിൽ ഈഴവർക്കുമാത്രം ജാതി പറഞ്ഞ് ജീവിക്കാൻ കഴിയുമായിരുന്നോ...?, കഴിഞ്ഞ ആറ് പതിറ്റാണ്ടിലെറേ (1957-2016) കേരളം ഭരിച്ച ഇടതു- വലതു സർക്കാരുകൾക്ക് ശ്രീനാരായണഗുരുവിനോട് അൽപ്പമെങ്കിലും ഭക്തിയോ സ്നേഹമോ ബഹുമാനമോ ഉണ്ടായിരുന്നുവെങ്കിൽ, ജനങ്ങൾക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കാൻ അപേക്ഷാഫാറങ്ങളിൽ ജാതികോളം വേണ്ട എന്ന് തീരുമാനിക്കാമായിരുന്നില്ലേ....?, അഥവാ ജാതി എഴുതുന്നവരുടെ അപേക്ഷ നിരസിക്കാമായിരുന്നില്ലേ...?.
ഇന്നും അതിന് അവസരമുണ്ടല്ലോ.... മഹാഭൂരിപക്ഷത്തോടെ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ, ശ്രീനാരായണഗുരുദേവന്റെ 'നമുക്ക് ജാതിയില്ല" എന്ന പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്, കേരളം ജാതിരഹിത സമൂഹമായി പ്രഖ്യപിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും തയ്യാറായാൽ പോരെ....?
നമുക്ക് ജാതിയില്ല എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു 1919 ൽ തിരുവല്ലയ്ക്ക് അടുത്ത് കവിയൂർ എന്ന സ്ഥലത്തെ പിച്ചനാട്ടുകുറുപ്പ് എന്നപേരിൽ അറിയപ്പെട്ടിരുന്ന സമുദായക്കാരെ ഈഴവർ ആയി പരിവർത്തനംചെയ്ത ചരിത്രം അറിയാമോ...? ( കോട്ടുകോയിക്കൽ വേലായുധൻ എഴുതിയ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം പേജ് 123....മുതൽ, മൂർക്കോത്തുകുമാരൻ എഴുതിയ ജീവചരിത്രത്തിൽ പേജ് 172 മുതലുള്ള പേജുകൾ... ഈ ചരിത്രമുണ്ട് വായിച്ചു നോക്കൂ )
ശ്രീനാരായണഗുരുദേവൻ പറഞ്ഞതും ഉപദേശിച്ചതുമൊക്കെ വ്യക്തമായ കാരണങ്ങളോടും ലക്ഷ്യങ്ങളോടും കൂടി തന്നെയാണ്. അത് ഈഴവർ മാത്രം അനുസരിച്ചാൽ മതി എന്ന് എവിടെയും എഴുതിവച്ചിട്ടുമില്ല.
ഒരു തേങ്ങ പൊട്ടിച്ച് അതിൽ നിന്ന് ചന്ദ്രക്കല പോലെ ഒരുകഷ്ണം പൂളിയെടുത്ത്, ഇത് തേങ്ങയാണെന്ന് പറഞ്ഞാൽ...... അതും തേങ്ങയാണ്. അതിന് തേങ്ങയുടെ ഗുണങ്ങളെല്ലാമുണ്ടാകും.. പക്ഷേ അതുമാത്രമല്ല തേങ്ങ എന്നുകൂടി മനസിലാക്കണം.... കടൽവെള്ളം ബക്കിറ്റിൽ കോരിയെടുത്തിട്ട് ബക്കറ്റിലുള്ളതും കടലാണെന്നു പറയരുത്....അതുകൊണ്ട് സ്നേഹിതരേ ജാതി പറയുന്ന വെള്ളാപ്പള്ളിയെ അല്ല, ജാതി പറയിപ്പിക്കുന്ന ഭരണകൂടത്തേയും സാമൂഹ്യ വ്യവസ്ഥിതികളേയുമാണ് ആദ്യം കല്ലെറിയേണ്ടത്... ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ പിൻതുണ വെള്ളാപ്പള്ളി നടേശനൊപ്പമാണ്....മൈക്രോ ഫൈനാൻസ് പദ്ധതി നടത്തിപ്പിൽ അദ്ദേഹം കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടേ... മൈക്രോഫിനാൻസ് പദ്ധതികൊണ്ട് പട്ടിണിമാറ്റിയ ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരും പിൻതുണയും അദ്ദേഹത്തിനൊപ്പമുണ്ടാകും....
ഇവിടുത്തെ ക്രിസ്ത്യാൻ സഹോദരന്മാർ അവരുടെ നേതാക്കന്മാരായി ഞായറാഴ്ച പള്ളിയിൽ പോകുന്ന, കുമ്പസാരിക്കുന്ന, കുർബാന കൈക്കൊള്ളുന്ന, അംശാദായം കൊടുക്കുന്ന എന്നും വൈകിട്ട് കുടുംബാംഗങ്ങളോടൊപ്പം കുരിശുവരയ്ക്കുന്ന സത്യക്രിസ്ത്യാനിയെ മാത്രം സ്വീകരച്ചപ്പോൾ, മുസൽമാൻമാർ, അഞ്ചുനേരം നിസ്കരിക്കുന്ന, റംസാൻ നോമ്പ് പിടിക്കുന്ന, ഖുറാൻ ഓതുന്ന, ഹജ്ജ് ചെയ്യുന്ന യഥാർത്ഥ മുസ്ലീമിനെ നേതാവിയ സ്വീകരിച്ചപ്പോൾ , ഈഴവ സമുദായം വീട്ടിലെ സന്ധ്യവിളക്കുപോലും അന്ധവിശ്വാസമാണെന്നും കുടുംബപ്രാർത്ഥന മ്ലേഛമാണെന്നുമൊക്കെ പറഞ്ഞ്, ജാതിഭേതവും മതദ്വേഷവുമില്ലാതെ നിരീശ്വരവാദികൾക്ക് പിന്നാലെ സിന്ദാബാദ് വിളിച്ചുനടന്നതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന തിരിച്ചറിവോടെ സ്വയം സംഘടിക്കാൻ തീരുമാനിച്ചപ്പോൾ പലർക്കും സഹിക്കുന്നില്ല., അതല്ലേ സത്യം...?
അതുകൊണ്ട് നടേശനെ മുട്ടുകുത്തിച്ച് ഈഴവ സമദായത്തെ ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ, അത് എത്രവലിയവനാണെങ്കിലും ഒറ്റക്കിരിക്കുമ്പോഴെങ്കിലും ഏങ്ങലടിച്ച് കരയേണ്ടിവരുമെന്ന് മനസിലാക്കണം...! അവസരം കിട്ടിയപ്പോഴൊക്കെ ഈഴവ സമുദായത്തെ തകർക്കാൻ ശ്രമിച്ച വി.എസ്.അച്യുതാനന്ദനും, വി.എം സുധീരനും ഇന്ന് അനുഭവിക്കുന്നതുപോലെ................!!

കടപ്പാട്#
പി.എസ്.സോമനാഥൻ
പി.എസ്.സോമനാഥൻ
No comments :
Post a Comment