എരുമേലി∙
പൊതുമേഖലാ ബാങ്ക് അക്കൗണ്ടിലെ 8246 രൂപയിൽ 7000 രൂപ പിൻവലിച്ചപ്പോൾ ബാലൻസ്
99458 രൂപ! സംഭവം അറിയാതെ വീട്ടിലെത്തിയ ഇടപാടുകാരൻ ഒരാഴ്ച കഴിഞ്ഞ് പാസ്
ബുക്ക് നോക്കിയപ്പോൾ ആദ്യം ഞെട്ടിയെങ്കിലും ഉടൻ ബാങ്കിലെത്തി തിരുത്തി നേരു
കാട്ടി. എന്നാൽ, എങ്ങനെ തെറ്റു സംഭവിച്ചുവെന്ന ഇടപാടുകാരന്റെ ചോദ്യത്തിനു
ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇടകടത്തി കാഞ്ഞിരക്കാട്ട്
ശ്രീധരന്റെ(72) പാസ് ബുക്കിലാണ് ബാങ്ക് 1246 രൂപ ബാലൻസിനു പകരം ഒരു
ലക്ഷത്തോളം രൂപ പ്രിന്റ് ചെയ്തു കൊടുത്തത്.
ഒരാഴ്ച മുൻപു ബാങ്കിൽ എത്തിയാണു ശ്രീധരൻ 8000 രൂപ പിൻവലിച്ചത്. ബാലൻസ് നിസാര തുക ആയതിനാൽ ശ്രീധരൻ പാസ് ബുക്കിൽ ജീവനക്കാർ പ്രിന്റ് ചെയ്ത തുക എത്രയെന്നു നോക്കിയില്ല. ഒരാഴ്ചയ്ക്കുശേഷം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീധരൻ ബാങ്കിലെത്തി തെറ്റു ചൂണ്ടിക്കാട്ടി. ഉടൻ ജീവനക്കാർ പാസ് ബുക്കിൽ തിരുത്തു വരുത്തി. എന്നാൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ പണം നിങ്ങളുടേതല്ലല്ലോ എന്ന മറുപടിയാണു ലഭിച്ചതെന്ന് ശ്രീധരൻ പറയുന്നു.

No comments :
Post a Comment