Wednesday, 6 July 2016

സന്തോഷ വാര്‍ത്ത- മൈലിയോ ഇനി ഫ്രീ! by സ്വന്തം ലേഖകൻ എടുത്തുകൂട്ടുന്ന ഫോട്ടോകള്‍ കുമിഞ്ഞുകൂടുന്നു. രണ്ടു കൊല്ലം മുമ്പെടുത്ത ഫോട്ടോ ഏതു ഫോള്‍ഡറില്‍, ഏതു ഫോണില്‍, ഏതു കംപ്യൂട്ടറില്‍ എന്നൊന്നുമറിയില്ല എന്നതൊക്കെ ഒരു പ്രശ്‌നമായിട്ടുള്ളവരെ- അതായത് മിക്കാവാറും എല്ലവരെയും, അല്ലെ?- സഹായിക്കാനായി ഉണ്ടാക്കിയ, ക്ലൗഡ്‌കേന്ദ്രീകൃത സോഫ്റ്റ്‌വെയറാണ് മൈലിയോ (Mylio). ഒരു ലക്ഷം ഫോട്ടോ ഒരു വര്‍ഷത്തേക്കു മൈലിയോയുടെ ക്ലൗഡ് സര്‍വ്വീസില്‍ സേവുചെയ്യുന്നതിന് 100 ഡോളര്‍ ആയിരുന്നു ചാര്‍ജ്. കമ്പനി ഇപ്പോള്‍ നല്‍കുന്ന ഓഫറില്‍ പറയുന്നത് 25,000 ജെയ്‌പെഗ് അല്ലെങ്കില്‍ റോ ഫയലുകള്‍ ഇപ്പോള്‍ ഫ്രീ ആയി ക്ലൗഡില്‍ സേവു ചെയ്തു സൂക്ഷിക്കാമെന്നതാണ്. മൂന്നു ഡിവൈസുകളില്‍ ഉപയോഗിക്കാവുന്ന പ്ലാനാണ് ഇത്. മറ്റു ക്ലൗഡ് സേവനദാദാക്കളെ പോലെ, മൈലീയോയിലും അപ്‌ലോഡു ചെയ്യുന്ന പടങ്ങള്‍ ഒന്നിലേറെ ഡിവൈസുകളില്‍ ഡൗണ്‍ലോഡു ചെയ്യാം എന്ന സൗകര്യവുമുണ്ട്. മാക്, iOS ഉപകരണങ്ങള്‍, വിന്‍ഡോസ് കംപ്യൂട്ടര്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയിലൂടെ മൈലിയോ ഉപയോഗിക്കാം. റോ പടങ്ങള്‍ പോലും അല്‍പ്പമൊന്നു എഡിറ്റു ചെയ്തു മിനുക്കിയെടുക്കാനും മൈലിയോയ്ക്കാകും. ലൈറ്റ്‌റൂമിലെ (Lightroom) പോലെ സ്ലൈഡറുകള്‍ നീക്കിയാണ് എഡിറ്റിങ്. അവ സാമാന്യം ശക്തവുമാണ്. മൈലിയോ പ്രധാനമായും പടങ്ങളെ ചിട്ടയായി സൂക്ഷിക്കാനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്നത്. മൈലിയോയുടെ ഫുള്‍ഫോം ഇതാണ്-My Life is Organized- എന്റെ ജീവിതം ചിട്ടപ്പെടുത്തിയായിരിക്കുന്നു. മൈലിയോയില്‍ സേവു ചെയ്ത പടം കണ്ടെത്തുക എന്നത് എളുപ്പമാണ്. മൈലിയോയുടെ 25,000 പടം അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് വേണമെങ്കില്‍ പൈസ നല്‍കുന്നതിലൂടെ അവരുടെ സര്‍വീസില്‍ തുടരാവുന്നതാണ്. (ഇവിടെ ഒരു മുന്നറിയിപ്പും തരട്ടെ: ക്ലൗഡ് സേവനദാദാക്കളില്‍ ചിലരെങ്കിലും തങ്ങളുടെ വ്യവസ്ഥകള്‍ ഇടയ്ക്കിടെ മാറ്റിക്കളിക്കുന്ന സ്വഭാവക്കാരാണ്. അതായാത്, കുറച്ചു കാലം കഴിയുമ്പോള്‍ 25,000 പടങ്ങള്‍ പറ്റില്ല, ആയിരമേ പറ്റൂ എന്ന് മൈലിയോയും നാളെ പറഞ്ഞുകൂടെന്നില്ല. പക്ഷെ, അങ്ങനെ പറയുന്നു എന്നുവരികയാണെങ്കിലും നമ്മളുടെ പടം കോപ്പി ചെയ്തു മാറ്റാനുള്ള സാവകാശം നമുക്കു ലഭിക്കും.) മൈലിയോയെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക മൈലിയോ ഡൗണ്‍ലോഡു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക

manoramaonline.com

സന്തോഷ വാര്‍ത്ത- മൈലിയോ ഇനി ഫ്രീ!

by സ്വന്തം ലേഖകൻ

എടുത്തുകൂട്ടുന്ന ഫോട്ടോകള്‍ കുമിഞ്ഞുകൂടുന്നു. രണ്ടു കൊല്ലം മുമ്പെടുത്ത ഫോട്ടോ ഏതു ഫോള്‍ഡറില്‍, ഏതു ഫോണില്‍, ഏതു കംപ്യൂട്ടറില്‍ എന്നൊന്നുമറിയില്ല എന്നതൊക്കെ ഒരു പ്രശ്‌നമായിട്ടുള്ളവരെ- അതായത് മിക്കാവാറും എല്ലവരെയും, അല്ലെ?- സഹായിക്കാനായി ഉണ്ടാക്കിയ, ക്ലൗഡ്‌കേന്ദ്രീകൃത സോഫ്റ്റ്‌വെയറാണ് മൈലിയോ (Mylio). ഒരു ലക്ഷം ഫോട്ടോ ഒരു വര്‍ഷത്തേക്കു മൈലിയോയുടെ ക്ലൗഡ് സര്‍വ്വീസില്‍ സേവുചെയ്യുന്നതിന് 100 ഡോളര്‍ ആയിരുന്നു ചാര്‍ജ്. കമ്പനി ഇപ്പോള്‍ നല്‍കുന്ന ഓഫറില്‍ പറയുന്നത് 25,000 ജെയ്‌പെഗ് അല്ലെങ്കില്‍ റോ ഫയലുകള്‍ ഇപ്പോള്‍ ഫ്രീ ആയി ക്ലൗഡില്‍ സേവു ചെയ്തു സൂക്ഷിക്കാമെന്നതാണ്. മൂന്നു ഡിവൈസുകളില്‍ ഉപയോഗിക്കാവുന്ന പ്ലാനാണ് ഇത്.
മറ്റു ക്ലൗഡ് സേവനദാദാക്കളെ പോലെ, മൈലീയോയിലും അപ്‌ലോഡു ചെയ്യുന്ന പടങ്ങള്‍ ഒന്നിലേറെ ഡിവൈസുകളില്‍ ഡൗണ്‍ലോഡു ചെയ്യാം എന്ന സൗകര്യവുമുണ്ട്. മാക്, iOS ഉപകരണങ്ങള്‍, വിന്‍ഡോസ് കംപ്യൂട്ടര്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയിലൂടെ മൈലിയോ ഉപയോഗിക്കാം.
റോ പടങ്ങള്‍ പോലും അല്‍പ്പമൊന്നു എഡിറ്റു ചെയ്തു മിനുക്കിയെടുക്കാനും മൈലിയോയ്ക്കാകും. ലൈറ്റ്‌റൂമിലെ (Lightroom) പോലെ സ്ലൈഡറുകള്‍ നീക്കിയാണ് എഡിറ്റിങ്. അവ സാമാന്യം ശക്തവുമാണ്.
മൈലിയോ പ്രധാനമായും പടങ്ങളെ ചിട്ടയായി സൂക്ഷിക്കാനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിക്കുന്നത്. മൈലിയോയുടെ ഫുള്‍ഫോം ഇതാണ്-My Life is Organized- എന്റെ ജീവിതം ചിട്ടപ്പെടുത്തിയായിരിക്കുന്നു. മൈലിയോയില്‍ സേവു ചെയ്ത പടം കണ്ടെത്തുക എന്നത് എളുപ്പമാണ്. മൈലിയോയുടെ 25,000 പടം അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് വേണമെങ്കില്‍ പൈസ നല്‍കുന്നതിലൂടെ അവരുടെ സര്‍വീസില്‍ തുടരാവുന്നതാണ്. (ഇവിടെ ഒരു മുന്നറിയിപ്പും തരട്ടെ: ക്ലൗഡ് സേവനദാദാക്കളില്‍ ചിലരെങ്കിലും തങ്ങളുടെ വ്യവസ്ഥകള്‍ ഇടയ്ക്കിടെ മാറ്റിക്കളിക്കുന്ന സ്വഭാവക്കാരാണ്. അതായാത്, കുറച്ചു കാലം കഴിയുമ്പോള്‍ 25,000 പടങ്ങള്‍ പറ്റില്ല, ആയിരമേ പറ്റൂ എന്ന് മൈലിയോയും നാളെ പറഞ്ഞുകൂടെന്നില്ല. പക്ഷെ, അങ്ങനെ പറയുന്നു എന്നുവരികയാണെങ്കിലും നമ്മളുടെ പടം കോപ്പി ചെയ്തു മാറ്റാനുള്ള സാവകാശം നമുക്കു ലഭിക്കും.)
മൈലിയോയെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക
മൈലിയോ ഡൗണ്‍ലോഡു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക
  

No comments :

Post a Comment