Thursday, 7 July 2016

mangalam.com ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം ഇനിയും തുടരും; സഖ്യത്തെ ന്യായീകരിച്ച് യച്ചൂരി ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യച്ചൂരി. സഖ്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു എന്നും യച്ചൂരി വ്യക്തമാക്കി. വോട്ടിങ് ശതമാനം തുടര്‍ച്ചയായി കുറയുന്നതു തടയാന്‍ സഖ്യത്തിനു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം ചെറുക്കാന്‍ കോണ്‍ഗ്രസുമായുള്ള സഹകരണം തുടരും എന്നും യച്ചൂരി വ്യക്തമാക്കി. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യം ഇനി തുടരാന്‍ അനുവദിക്കില്ലെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. തൃണമൂലിന്റെ വിധ്വംസക നീക്കങ്ങള്‍ക്കെതിരായുള്ള അണിചേരലും തിരഞ്ഞെടുപ്പു ധാരണയും രണ്ടും രണ്ടാണ്. കേന്ദ്ര കമ്മറ്റിയുടെ ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തല്‍ നടപടി ബംഗളില്‍ ഉണ്ടാകുമെന്നാണു കാരാട്ട് പറഞ്ഞത്.

mangalam.com

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം ഇനിയും തുടരും; സഖ്യത്തെ ന്യായീകരിച്ച് യച്ചൂരി


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യച്ചൂരി. സഖ്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു എന്നും യച്ചൂരി വ്യക്തമാക്കി. വോട്ടിങ് ശതമാനം തുടര്‍ച്ചയായി കുറയുന്നതു തടയാന്‍ സഖ്യത്തിനു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം ചെറുക്കാന്‍ കോണ്‍ഗ്രസുമായുള്ള സഹകരണം തുടരും എന്നും യച്ചൂരി വ്യക്തമാക്കി.
ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യം ഇനി തുടരാന്‍ അനുവദിക്കില്ലെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. തൃണമൂലിന്റെ വിധ്വംസക നീക്കങ്ങള്‍ക്കെതിരായുള്ള അണിചേരലും തിരഞ്ഞെടുപ്പു ധാരണയും രണ്ടും രണ്ടാണ്. കേന്ദ്ര കമ്മറ്റിയുടെ ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലുള്ള തിരുത്തല്‍ നടപടി ബംഗളില്‍ ഉണ്ടാകുമെന്നാണു കാരാട്ട് പറഞ്ഞത്.

No comments :

Post a Comment