അദ്ഭുതം! മുടിയിഴയേക്കാള്‍ കുഞ്ഞൻ സോളാര്‍ സെൽ
ഇനി വരാന്‍ പോകുന്നത് സൗരോര്‍ജ്ജത്തിന്റെ കാലമാണ്. ചെലവു കൂടുതലാണെന്ന കാരണത്താല്‍ ഒരിക്കല്‍ പിന്നോട്ട് പോയെങ്കിലും പരിഹാരമാര്‍ഗങ്ങളുമായി കൂടുതല്‍ കരുത്തോടെ സൗരോര്‍ജ്ജം വീണ്ടും ഉപയോഗത്തില്‍ വന്നു തുടങ്ങിയിരിക്കുന്നു. സൗജന്യമായി ഇത്ര എളുപ്പത്തില്‍ ലഭിക്കുന്ന ഊര്‍ജ്ജരൂപം മറ്റേതുണ്ട് ഭൂമിയില്‍?
വലിയ സോളാര്‍ പാനലുകള്‍ എന്നും അസൗകര്യം സൃഷ്ടിച്ചിട്ടെയുള്ളൂ. കാലങ്ങളായി ഇതിനൊരു പരിഹാരം അന്വേഷിച്ചു നടക്കുകയായിരുന്നു ശാസ്ത്രജ്ഞര്‍. ഇപ്പോഴിതാ ഇതിനും ഏകദേശം പരിഹാരം ആയിത്തുടങ്ങി. വലുപ്പം കുറഞ്ഞ സോളാര്‍ സെല്ലുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ ഏകദേശം വിജയിച്ചിരിക്കുന്നു.
അള്‍ട്രാ തിന്‍ ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍ വികസിപ്പിച്ചെടുത്തത് ദക്ഷിണ കൊറിയയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജരാണ്. ഒരു പെന്‍സിലിനു മേലെയോ ഗ്ലാസ് സ്ലൈഡിനു മേലെയോ ചുറ്റാവുന്ന അത്രയും നേരിയതാണ് ഈ സെല്ലുകള്‍. ഒരു മൈക്രോമീറ്റര്‍ വരെ ഘനമുള്ള സെല്ലുകള്‍ ആണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് എൻജിനീയറായ ജോങ്കോ ലീ പറയുന്നു. മനുഷ്യരുടെ മുടിയുടെ ഘനത്തേക്കാളും എത്രയോ ചെറുതാണ് ഇത്. മുടിയ്ക്ക് പോലും 10 മുതല്‍ 200 മൈക്രോ മീറ്റര്‍ വരെ ഘനം കാണും.
ഇത്രയും സൂക്ഷ്മമായ സോളാര്‍ സെല്ലുകള്‍ വികസിപ്പിച്ചെടുത്തത് ഭാവിയില്‍ പേഴ്‌സണല്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഏറെ സഹായകരമാവും. ഫിറ്റ്‌നസ് ട്രാക്കേഴ്‌സ്, സ്മാര്‍ട്ട് ഗ്ലാസസ് തുടങ്ങിയവയില്‍ ഏറ്റവും സൗകര്യപ്രദമായി സൗരോര്‍ജ്ജം ഉപയോഗിക്കാനാവും. കൂടാതെ വസ്ത്രങ്ങളിലും തുണികളിലും മറ്റും ഘടിപ്പിച്ച് ഉപയോഗിക്കുന്ന തരം സോളാര്‍ ഉപകരണങ്ങളിലും ഇത് ഏറെ സഹായകരമാവും.
ഗാലിയം ആഴ്‌സനൈഡ് എന്ന അര്‍ധചാലകം ഉപയോഗിച്ചാണ് ഈ സെല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു ഫ്ലക്സിബിൾ സബ്സ്ട്രേറ്റിനു മേലെ നേരിട്ട് പതിപ്പിച്ചു വച്ചാണ് ഈ സെല്‍ നിര്‍മിച്ചിരിക്കുന്നത്. കോൾഡ് വെൽഡിങ് വഴിയാണ് ഇലക്ട്രോഡ് ഉറപ്പിക്കുന്നത്. അടിഭാഗത്തുള്ള ലോഹപാളി റിഫ്‌ലക്ടര്‍ ആയി പ്രവര്‍ത്തിച്ച് ഫോട്ടോണുകളെ സെല്ലുകളിലേയ്ക്ക് തിരിച്ചു പതിപ്പിക്കുന്നു.
ഭാരം കുറയ്ക്കുന്നതില്‍ മാത്രമല്ല, സെല്ലുകളുടെ ക്ഷമത കൂട്ടാനും ഇവിടെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സാധാരണ പാനലുകളെക്കാളും കൂടുതല്‍ സൗരോര്‍ജ്ജം ആഗിരണം ചെയ്ത് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന സോളാര്‍ സെല്ലുകള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഈയിടെ വികസിപ്പിച്ചെടുത്തിരുന്നു. നാനോ വയറുകള്‍ ഉപയോഗിച്ചായിരുന്നു ഈ പരീക്ഷണം. കൂടാതെ ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെൽസ് (UNSW) കഴിഞ്ഞ മാസം 34.5 ശതമാനം വരെ ക്ഷമതയുള്ള സോളാര്‍ സെല്ലുകള്‍ നിര്‍മ്മിച്ചിരുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടിയ ക്ഷമതയുള്ള സോളാര്‍ സെല്‍ ആണിത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment