Sunday, 3 July 2016

മദ്യപിച്ചുവെന്ന് വ്യാജറിപ്പോര്‍ട്ട് നല്‍കാതിരുന്ന ഡോക്ടര്‍ക്ക് പോലീസുകാരുടെ ഭീഷണി

മദ്യപിച്ചുവെന്ന് വ്യാജറിപ്പോര്‍ട്ട് നല്‍കാതിരുന്ന ഡോക്ടര്‍ക്ക് പോലീസുകാരുടെ ഭീഷണി

തിരുവനന്തപുരം: പോലീസ് പിടികൂടിയ ആള്‍ മദ്യപിച്ചിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് സംസ്ഥാന യുവജന കമ്മിഷനാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തത്.

മദ്യപിച്ചെന്നാരോപിച്ച് ഏപ്രില്‍ നാലിന് പോലീസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹാജരാക്കിയ മൂന്നുപേരില്‍ ഒരാള്‍ മദ്യപിച്ചിരുന്നില്ല. ഇയാളും മദ്യപിച്ചെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സബ് ഇന്‍സ്‌പെക്ടറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷീബ ബീവിയോട് ആവശ്യപ്പെടുകയായിരുന്നു. രക്തപരിശോധന നടത്തി മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകൂവെന്ന് ഡോക്ടര്‍ നിലപാട് എടുത്തു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പോലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പോലീസ് നടപടിക്കെതിരെയാണ് ഡോക്ടര്‍ യുവജന കമ്മിഷനെ സമീപിച്ചത്. ഡോക്ടര്‍ കുറ്റക്കാരിയല്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചിരുന്നു. പോലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച ഉണ്ടായതായി കമ്മിഷന്‍ അധ്യക്ഷന്‍ ആര്‍.വി.രാജേഷ്, അംഗങ്ങളായ ആര്‍.ആര്‍.സഞ്ജയ് കുമാര്‍, സ്വപ്‌ന ജോര്‍ജ് എന്നിവരാണ് കണ്ടെത്തിയത്.

No comments :

Post a Comment