Thursday, 7 July 2016

Sasidharan Pulikodan with TG Devarajan Sudhi and 5 others. 11 hrs · ജൂൺ 1, 1999, യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു.കാർഗിൽ സെക്ടറില്‍ ആ യുവ ഓഫീസറിന് ലഭിച്ച ദൗത്യം 17000 അടി ഉയരത്തിലുള്ള പോയിന്റ് 5140 ന്റെ വീണ്ടെടുക്കല്‍ ആയിരുന്നു. പോയിന്റില്‍ എത്തിയ ആ കമാന്‍ഡോയ്ക്ക് റേഡിയോയിൽ തീവ്രവാദി കമാൻഡറുടെ ഭീഷണി ലഭിച്ചു " ഷേർ ഷാ, നിങ്ങള്‍ എന്തിന്നു വന്നു, നിങ്ങളിവിടെനിന്നും ജീവനോടെ തിരിച്ചു പോവില്ല" എന്ന് 'ആരാണ് മുകളില്‍ നില്‍ക്കുക എന്ന് ഒരു മണിക്കൂറില്‍ കാണാം ' എന്ന് ഷേര്‍ ഷാ എന്നറിയപ്പെട്ടിരുന്ന ആ കമാന്‍ഡോ മറുപടികൊടുത്തു. അടുത്ത ഒരുമണിക്കൂറിനൂള്ളില്‍ 8 ശത്രു സൈനികരെ കൊന്ന് , വിമാനത്തെ തകര്‍ക്കാന്‍ കെല്പുള്ള മെഷീൻ ഗണ്ണും പിടിച്ചെടുത്ത് പോയിന്റ് 5140 ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു പോയിന്റ് 5140 വിജയത്തിനു ശേഷം ഷേര്‍ ഷാ എന്ന ആ കമാന്‍ഡോ വിജയശ്രീലാളിതനായി ഉറക്കെ വിളിച്ചു പറഞ്ഞു Ye Dil Maange More ( ഈ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു) എന്ന്. ഷേര്‍ ഷാ എന്നറിയപ്പെട്ടിരുന്ന ഈ ധീരന്‍ മറ്റാരുമല്ല ഇന്ത്യന്‍ ആര്‍മിയുടെ ഓഫിസര്‍, ക്യാപ്റ്റന്‍ *വിക്രം ബാത്ര* ആണ്. പോയിന്റ് 5140 തിരിച്ചുപിടിച്ചതോടെ, ശ്രീനഗര്‍ -ലേഹ് ഹൈവേ ക്ലിയറായി, Tiger Hills ഉം തിരികെ നേടാന്‍ സാധിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഷേര്‍ ഷാ യ്ക്ക് കിട്ടിയ ദൗത്യം പോയിന്റ് 4750 തിരിച്ചുപിടിക്കുകയായിരുന്നു. കമാന്‍ഡോകളുമായി തിരിച്ച ഷേര്‍ ഷായ്ക്ക് കിട്ടിയ ശത്രുസൈന്യത്തിന്‍റെ വെല്ലുവിളി "നിങ്ങളുടെ ശവം കൊണ്ടുപോകാന്‍ ആരും ബാക്കി കാണുകയില്ല "എന്നതായിരുന്നു. "ഞങ്ങളെപ്പറ്റി നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ... "എന്നായിരുന്നു ഷേര്‍ഷാ നല്‍കിയ മറുപടി അല്പസമയത്തിനകം പോയിന്‍റ് 4750 യും തിരിച്ചുപിടിച്ചു. ക്യാപ്റ്റന്‍ ബാത്ര വിജയത്തിന്‍റെ പാതയിലായിരുന്നു.....Ye Dil Mange More., അദ്ദേഹത്തിന്‍റെ ഹൃദയം അടങ്ങിയിരുന്നില്ല. അടുത്ത ദൗത്യം ഏറെ ശ്രമകരമായ പോയിന്‍റ് 4875 തിരിച്ചുപിടിക്കുന്നതായിരുന്നു. ഒട്ടേറെ പാകിസ്താന് പട്ടാളക്കാരെ കൊന്നൊടുക്കിയ ശേഷം ജൂലൈ 5 1999 ന് പോയിന്‍റ് 4875 ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു. പക്ഷേ ജൂലൈ 7 1999ന് ശത്രുസൈന്യം തിരിച്ചടിച്ചു. അതിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ത്യന്‍ സൈന്യത്തിലെ നവീന്‍ എന്ന സൈനികന് കാലിന് മുറിവേറ്റു. അവനെ രക്ഷിക്കാന്‍ വന്ന ഷേര്‍ ഷാ യെ നവീന്‍ തടഞ്ഞെങ്കിലും ഷേര്‍ ഷാ പറഞ്ഞു "Tu Baal bachedaar he Pichhe hat" "നിനക്ക് ഭാര്യയും കുട്ടികളുമുണ്ട്, നീ പിറകിലേക്ക് മാറി നില്‍ക്ക്" എന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ ഷേര്‍ഷാ യ്ക്ക് മാരകമായി മുറിവേറ്റു., 5 ശത്രുക്കളെക്കൂടി കൊന്നൊടുക്കി വിജയം സുനിശ്ചിതമാക്കിയിട്ടാണ് അദ്ദേഹം വീരമൃത്യു അടഞ്ഞത്. അദ്ദേഹത്തിന്‍റെ ഈ ധൈര്യത്തിന് ധീരതയ്ക്കുള്ള രാജ്യത്തെപരമോന്നത കീര്‍ത്തിമുദ്രയായ പരംവീര്‍ ചക്ര നല്‍കി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു.... ഇന്ന് ജൂലൈ 7., ഷേര്‍ ഷാ രക്തസാക്ഷിത്വം വരിച്ച ഈ ദിനത്തില്‍ നമുക്കദ്ദേഹത്തെ സ്മരിക്കാം.... "ഒന്നുകില്‍ ഞാന്‍ ഇന്ത്യയുടെ വിജയക്കൊടി പാറിച്ച് തിരിച്ചു വരും; ഇല്ലെങ്കില്‍ ത്രിവര്‍ണ്ണപതാകയാല്‍ പുതപ്പിച്ചു വരും" ഇത് ഷേര്‍ ഷായുടെവാക്കുകളാണ്... SALUTE.... Sasidharan Pulikodan's photo.

ജൂൺ 1, 1999, യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു.കാർഗിൽ സെക്ടറില്‍ ആ യുവ ഓഫീസറിന് ലഭിച്ച ദൗത്യം 17000 അടി ഉയരത്തിലുള്ള പോയിന്റ് 5140 ന്റെ വീണ്ടെടുക്കല്‍ ആയിരുന്നു.
പോയിന്റില്‍ എത്തിയ ആ കമാന്‍ഡോയ്ക്ക് റേഡിയോയിൽ തീവ്രവാദി കമാൻഡറുടെ ഭീഷണി ലഭിച്ചു
" ഷേർ ഷാ, നിങ്ങള്‍ എന്തിന്നു വന്നു, നിങ്ങളിവിടെനിന്നും ജീവനോടെ തിരിച്ചു പോവില്ല" എന്ന്
'ആരാണ് മുകളില്‍ നില്‍ക്കുക എന്ന് ഒരു മണിക്കൂറില്‍ കാണാം ' എന്ന് ഷേര്‍ ഷാ എന്നറിയപ്പെട്ടിരുന്ന ആ കമാന്‍ഡോ മറുപടികൊടുത്തു.
അടുത്ത ഒരുമണിക്കൂറിനൂള്ളില്‍
8 ശത്രു സൈനികരെ കൊന്ന് ,
വിമാനത്തെ തകര്‍ക്കാന്‍ കെല്പുള്ള മെഷീൻ ഗണ്ണും പിടിച്ചെടുത്ത് പോയിന്റ് 5140 ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു
പോയിന്റ് 5140 വിജയത്തിനു ശേഷം ഷേര്‍ ഷാ എന്ന ആ കമാന്‍ഡോ
വിജയശ്രീലാളിതനായി ഉറക്കെ വിളിച്ചു പറഞ്ഞു
Ye Dil Maange More ( ഈ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു) എന്ന്.
ഷേര്‍ ഷാ എന്നറിയപ്പെട്ടിരുന്ന ഈ ധീരന്‍ മറ്റാരുമല്ല ഇന്ത്യന്‍ ആര്‍മിയുടെ ഓഫിസര്‍, ക്യാപ്റ്റന്‍ *വിക്രം ബാത്ര* ആണ്.
പോയിന്റ് 5140
തിരിച്ചുപിടിച്ചതോടെ, ശ്രീനഗര്‍ -ലേഹ് ഹൈവേ ക്ലിയറായി, Tiger Hills ഉം തിരികെ നേടാന്‍ സാധിച്ചു.
രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഷേര്‍ ഷാ യ്ക്ക് കിട്ടിയ ദൗത്യം പോയിന്റ് 4750 തിരിച്ചുപിടിക്കുകയായിരുന്നു.
കമാന്‍ഡോകളുമായി തിരിച്ച ഷേര്‍ ഷായ്ക്ക് കിട്ടിയ ശത്രുസൈന്യത്തിന്‍റെ വെല്ലുവിളി
"നിങ്ങളുടെ ശവം കൊണ്ടുപോകാന്‍ ആരും ബാക്കി കാണുകയില്ല "എന്നതായിരുന്നു.
"ഞങ്ങളെപ്പറ്റി നിങ്ങള്‍ വിഷമിക്കേണ്ട
നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ... "എന്നായിരുന്നു ഷേര്‍ഷാ നല്‍കിയ മറുപടി
അല്പസമയത്തിനകം പോയിന്‍റ് 4750 യും തിരിച്ചുപിടിച്ചു.
ക്യാപ്റ്റന്‍ ബാത്ര വിജയത്തിന്‍റെ പാതയിലായിരുന്നു.....Ye Dil Mange More.,
അദ്ദേഹത്തിന്‍റെ ഹൃദയം അടങ്ങിയിരുന്നില്ല.
അടുത്ത ദൗത്യം ഏറെ ശ്രമകരമായ പോയിന്‍റ് 4875 തിരിച്ചുപിടിക്കുന്നതായിരുന്നു.
ഒട്ടേറെ പാകിസ്താന് പട്ടാളക്കാരെ കൊന്നൊടുക്കിയ ശേഷം ജൂലൈ 5 1999 ന് പോയിന്‍റ് 4875 ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.
പക്ഷേ ജൂലൈ 7 1999ന് ശത്രുസൈന്യം തിരിച്ചടിച്ചു. അതിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ത്യന്‍ സൈന്യത്തിലെ നവീന്‍ എന്ന സൈനികന് കാലിന് മുറിവേറ്റു. അവനെ രക്ഷിക്കാന്‍ വന്ന ഷേര്‍ ഷാ യെ നവീന്‍ തടഞ്ഞെങ്കിലും
ഷേര്‍ ഷാ പറഞ്ഞു
"Tu Baal bachedaar he Pichhe hat"
"നിനക്ക് ഭാര്യയും കുട്ടികളുമുണ്ട്, നീ പിറകിലേക്ക് മാറി നില്‍ക്ക്" എന്ന്
രക്ഷാപ്രവര്‍ത്തനത്തിനിടെ ഷേര്‍ഷാ യ്ക്ക് മാരകമായി മുറിവേറ്റു., 5 ശത്രുക്കളെക്കൂടി കൊന്നൊടുക്കി വിജയം സുനിശ്ചിതമാക്കിയിട്ടാണ് അദ്ദേഹം വീരമൃത്യു അടഞ്ഞത്.
അദ്ദേഹത്തിന്‍റെ ഈ ധൈര്യത്തിന് ധീരതയ്ക്കുള്ള രാജ്യത്തെപരമോന്നത കീര്‍ത്തിമുദ്രയായ പരംവീര്‍ ചക്ര നല്‍കി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു....
ഇന്ന് ജൂലൈ 7., ഷേര്‍ ഷാ രക്തസാക്ഷിത്വം വരിച്ച ഈ ദിനത്തില്‍ നമുക്കദ്ദേഹത്തെ സ്മരിക്കാം....
"ഒന്നുകില്‍ ഞാന്‍ ഇന്ത്യയുടെ വിജയക്കൊടി പാറിച്ച് തിരിച്ചു വരും;
ഇല്ലെങ്കില്‍ ത്രിവര്‍ണ്ണപതാകയാല്‍ പുതപ്പിച്ചു വരും"
ഇത് ഷേര്‍ ഷായുടെവാക്കുകളാണ്...
SALUTE....

No comments :

Post a Comment